“കഴിയും, ഫ്രൻഷെർ… ആ മുപ്പത് മാന്ത്രികരും ശക്തി കുറഞ്ഞ ദൈവങ്ങളുടെ തുല്യര്‍ ആയിരുന്നു…. നിന്റെ സുഹൃത്തുക്കള്‍ക്ക് ഒരു മാന്ത്രികനെ വധിക്കാന്‍ കഴിഞ്ഞത് ഒരു അല്‍ഭുതം തന്നെ…. എന്നാല്‍ നിന്റെ ആത്മാവില്‍ നി അറിയാത്ത അജ്ഞാത ശക്തികളും ഉണ്ട് ഫ്രൻഷെർ…”
“എന്ത് ശക്തികള്‍…” ഞാൻ ചോദിച്ചു.
ചില സംശയങ്ങള്‍ എന്റെ മനസ്സില്‍ മിന്നിമറഞ്ഞു…
“നിന്റെ ഉള്ളില്‍ നി തിരിച്ചറിഞ്ഞിട്ടുള്ള ശക്തികളെ കൂടാതെ, സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ‘നിഗൂഢ ശക്തികള്‍’ ഉം നിന്നില്‍ ഉണ്ടെന്നറിയുക…”
“നിഗൂഢ ശക്തികളോ…..?” ഞാൻ ചോദിച്ചു.
“അതേ, നിഗൂഢ ശക്തികള്‍ തന്നെ, ഫ്രൻഷെർ. എല്ലാ ദൈവങ്ങളിലും നിഗൂഢ ശക്തിയെ പ്രകൃതി പകർന്ന് തന്നിട്ടുണ്ട്. പക്ഷേ വിരളമായി പ്രകൃതി തന്റെ നിഗൂഢ ശക്തിയെ ദൈവങ്ങള്‍ കൂടാതെ മറ്റുള്ള ജീവികള്‍ക്കും പകര്‍ന്നു കൊടുത്തിട്ടുണ്ട്…”
“എന്താണ് ആ ശക്തികള്‍…?” ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.
“നിഗൂഢ ശക്തിയെ ആര്‍ക്കും അത്ര എളുപ്പത്തില്‍ സ്വായത്തമാക്കാൻ കഴിയില്ല, ഫ്രൻഷെർ… ഞങ്ങൾ ദൈവങ്ങള്‍ക്ക് പോലും ഇതുവരെ ആ ശക്തിയെ പൂര്‍ണമായി മനസ്സിലാക്കാനും, പ്രയോഗിക്കാനും, സ്വായത്തമാക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം…”
അവർ പറഞ്ഞത് കേട്ട് ഞാൻ മിഴിച്ചു നിന്നു.
“പക്ഷേ നിഗൂഢ ശക്തിയെ കുറിച്ച് കൂടുതൽ മനസിലാക്കുന്തോറും — ദൈവങ്ങള്‍ ആയാലും മറ്റു ജീവികള്‍ ആയാലും അവരുടെ ആത്മാവ് കൂടുതൽ ശക്തമാവുകയും… മനസ്സിനും ശരീരത്തിനും കൂടുതൽ ശക്തി സ്വരൂപിക്കാന്‍ ഉള്ള ശേഷി വര്‍ദ്ധിക്കുകയും ചെയ്യും……” നോഷേയ അര്‍ധ പുഞ്ചിരിയോടെ പറഞ്ഞു.
“പ്രകൃതി എന്തിനാണ് നിഗൂഢ ശക്തിയെ ദൈവങ്ങള്‍ക്കും എനിക്കും പിന്നെ മറ്റു ചിലര്‍ക്കും തന്നത്…”
നോഷേയ ചിരിച്ചു… ആ ചിരിക്ക് ഒരു ആകര്‍ഷണം ഉണ്ടായിരുന്നു… ഞാൻ എന്നെയും മറന്ന് അവരെ നോക്കി നിന്നു.
അവരുടെ വസ്ത്രത്തിന് പോലും എന്തോ ശക്തി ഉള്ളതായി എനിക്ക് തോന്നി… ഞാൻ പെട്ടന്ന് അതിലേക്ക് ശ്രദ്ധ കൊടുത്തു..
അപ്പോൾ മാത്രമാണ് അതെനിക്ക് കാണാന്‍ കഴിഞ്ഞത്…
ആദ്യമായി നോഷേയ യെ ഞാൻ കണ്ടപ്പോൾ : ഏതോ മാന്ത്രിക ജീവിയുടെ, സ്വര്‍ണ്ണവും കറുപ്പും ഇടകലര്‍ന്ന… ഭംഗിയുള്ള കട്ടി തോൽ കൊണ്ട് ഉണ്ടാക്കിയ ഗൗൺ ആണെന്നാണ് ഞാൻ കരുതിയിരുന്നത്…
കഴുത്ത് മുതല്‍ അര വരെ ഇറുകിയും, അര തൊട്ട് താഴേ കാല്‍ പാദം വരെ ആവശ്യത്തിന് അയവുള്ള ഗൗൺ ആയിട്ടാണ് എനിക്ക് തോന്നി ഇരുന്നത്.
പക്ഷേ അത് ഏതോ മാന്ത്രിക ജീവിയുടെ തോൽ അല്ലായിരുന്നു എന്നത് ഇപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് — പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ നിന്നും സൃഷ്ടിച്ച, അവര്‍ക്ക് അനുയോജ്യമായ മാന്ത്രിക വസ്ത്രം ആയിരുന്നു…
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️