ഫ്രെൻ അവരെ കൗതുകത്തോടെ നോക്കി.
“നിങ്ങൾ ആരാണെന്ന് ഞങ്ങൾക്കറിയാം, ശില്‍പി സൃഷ്ടിച്ച ശില്‍പങ്ങളെ…. ഒഷേദ്രസിനേക്കാൾ വളരെ ശക്തി കുറഞ്ഞ നശീകരണ ശക്തിയാണ് നിങ്ങളില്‍ ഉള്ളതെന്നും അറിയാം… പിന്നെ, നിങ്ങള്‍ ദൈവങ്ങളിൽ മറുപ്രതി സൃഷ്ടിച്ച… ആത്മാവുള്ള ശില്‍പങ്ങള്‍ ആണെന്നും അറിയാം… പക്ഷേ അതൊന്നും ഞങ്ങളെ ഭയപ്പെടുത്തില്ല വിവരദോഷികളായ പ്രതിമകളെ ….”
അവരെക്കാള്‍ ഉച്ചത്തില്‍ അട്ടഹസിച്ചു കൊണ്ടാണ് ഫ്രെൻ പറഞ്ഞത്.
അതുകേട്ട് നാല് ശില്‍പ്പ മാന്ത്രികരും ഞെട്ടി… അവർ മാത്രമല്ല, ഞങ്ങളും ഞെട്ടി…
കാരണം, അവർ ദൈവങ്ങളിൽ മറുപ്രതി സൃഷ്ടിച്ചവർ എന്നൊഴികെ മറ്റൊന്നും ഫ്രെൻ ഞങ്ങളോട് പറഞ്ഞിരുന്നില്ല…
നാലു മാന്ത്രികരും വെറുപ്പോടെ ഫ്രെന്നിനെ നോക്കി.
“നിങ്ങളോട് ഒരിക്കല്‍ മാത്രമേ ഞാൻ പറയൂ… ഒരു അവസരം മാത്രമേ ഞാൻ നല്കൂ — ഇവിടെ എങ്ങനെ വന്നോ അതുപോലെ ഇവിടം വിട്ട് പോകുക… അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക…” മാന്ത്രികരുടെ നേതാവ് കഠിനമായ കോപത്തോടെ താക്കീത് നല്‍കി.
പക്ഷേ ഞങ്ങൾക്ക് ഒരു കുലുക്കവും ഇല്ലാത്തത് കണ്ട് അവന്‍ മുഖം ചുളിച്ചു…
“ഇവിടെയുള്ള മനുഷ്യരെ വിട്ടയച്ചാൽ നിങ്ങളെ ഞങ്ങൾ വെറുതെ വിടാം… മേലാൽ ഒരു മനുഷ്യനെയും നിങ്ങൾ നിയന്ത്രിച്ച് കൊണ്ട് പോകില്ലെന്ന് പ്രതിജ്ഞ ചെയ്താല്‍ നിങ്ങളുടെ ജീവൻ നിങ്ങള്‍ക്ക് സ്വന്തം…. ഇല്ലെങ്കില്‍ നിങ്ങളുടെ അന്ത്യം ഇവിടെ സംഭവിക്കും…”
അത് പറയുമ്പോൾ ഫ്രെന്നിന്റെ കണ്ണുകൾ കത്തി ജ്വലിച്ചു. അവന്റെ കണ്ണിന് ലേശം കടലിന്റെ പച്ച നിറവും ഉണ്ടായിരുന്നത് പോലെ തോന്നി.
ആ മാന്ത്രികരുടെ മുഖത്ത് ചെറിയൊരു അസ്വസ്ഥത പടർന്നു.. പക്ഷേ അത് പെട്ടന്ന് മാറുകയും ചെയ്തു….
ആ നേതാവിന്‍റെ മുഖം ദേഷ്യത്തില്‍ വലിഞ്ഞു മുറുകി.
“എന്നാല്‍ നിങ്ങൾ ഒന്‍പതു മാന്ത്രികരും രണ്ട് ചെന്നായ്ക്കളും ഇവിടെ മരിക്കും… പക്ഷേ വെറും യോദ്ധാവായ നിന്നെ ഞങ്ങൾ കൊണ്ടുപോകും… ഞങ്ങളുടെ ഏതെങ്കിലും മാന്ത്രികന്‍ നിന്നില്‍ മറുപ്രതി സൃഷ്ടിക്കും…”
അതോടെ അവർ നാലുപേരും പൊട്ടിച്ചിരിച്ചു.
പെട്ടന്നു അവരുടെ ശരീരത്തിന് മുകളിലൂടെ, അടുക്കുകളുള്ള കറുത്ത ഇരുമ്പ് പോലത്തെ പാളികളുള്ള ഒരു കറുത്ത കവചം രൂപാന്തരപ്പെട്ടു…
നോഷേയ യുടെ കൊട്ടാര ചുമരില്‍ ഞങ്ങൾ കണ്ട വാളുകളും അവരുടെ കൈയിൽ പ്രത്യക്ഷപ്പെട്ടു..
എന്നിട്ട് അവർ നാലുപേരും പെട്ടന്ന് അപ്രത്യക്ഷരായി…. ഹാളിന്റെ നാലു ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടു.
ഫ്രെന്നിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു…. അവന്റെ ചുണ്ടിന്റെ ഒരു ഓരത്ത്…
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️