മാന്ത്രികലോകം 8 [Cyril] 2320

ഏകദേശം അര ഏക്കർ സ്ഥലത്ത്, ഉയർന്ന പായല്‍ പിടിച്ച മതില്‍ കെട്ടിനുള്ളിൽ, ഒത്ത നടുവിലായാണ് ആ വലിയ വീട് സ്ഥിതി ചെയ്തിരുന്നത്…

വീടിനു ചുറ്റും ഉയർന്നു വളര്‍ന്ന പല തരത്തിലുള്ള ചെടികള്‍ ഉണ്ടായിരുന്നു.. വള്ളി ചെടികള്‍ വീടിന്റെ ചുമരില്‍ പല ഭാഗത്തും പടർന്നു വളര്‍ന്നിരുന്നു…

തെങ്ങും പ്ലാവും തേക്കും മുരിങ്ങയും പിന്നെ മറ്റു ചില മരങ്ങളും വീടിന്‌ ചുറ്റും കാണാന്‍ കഴിഞ്ഞു.

പെട്ടന്ന് നോക്കിയാല്‍ ചെറിയൊരു കാട്ടില്‍ മറഞ്ഞിരിക്കുന്ന വീട് ആണെന്ന് തോന്നി പോകും..

ഏതു വശത്തു നോക്കിയാലും, ഈ വീടിന്റെ മതില്‍കെട്ടിൽ നിന്നും എഴുപത് മീറ്റര്‍ എങ്കിലും അകലത്തിലാണ് നാലോ അഞ്ചോ വീടുകളെ കാണാന്‍ കഴിഞ്ഞത്.

പിന്നേ, ഞങ്ങളുടെ ആത്മ ശക്തിയെ ഉപയോഗിച്ച ശേഷം മാത്രമാണ് ആ വീടിനെ മൂടിയിരുന്ന സംരക്ഷണ ശക്തിയെ ഞങ്ങൾക്ക് കാണാന്‍ സാധിച്ചത്…. എന്നാല്‍ ശ്വേതരക്തവര്‍ണ്ണമുള്ള ആ മൃതിമഞ്ഞിനെ കാണാന്‍ കഴിഞ്ഞില്ല… പക്ഷേ ആ വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാൽ ആ ശക്തി ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംശയമില്ല.

പുറത്ത് നിന്നും അകത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്ന അന്യ ശക്തികളെ മാത്രം നശിപ്പിക്കാന്‍ കഴിവുള്ള ശക്തി ആയിരുന്നു അത്… പക്ഷേ അകത്ത് കടന്നുകഴിഞ്ഞ ഞങ്ങളെ ആ ശക്തി ആക്രമിക്കില്ല എന്നാണ് ഫ്രെൻ പറഞ്ഞത്.

ഞങ്ങളുടെ ശക്തി ഉപയോഗിച്ച് സംരക്ഷണ കുമിളയെ സൃഷ്ടിച്ച് ആ വീട്ടില്‍ പ്രവേശിക്കാൻ കഴിയുമോ എന്നായിരുന്നു ഞങ്ങളുടെ സംശയം…

അതുകൊണ്ട്‌ ഒരു പരീക്ഷണത്തിന് മുതിരാതെ ഫ്രെൻ തന്നെയാണ് അവന്റെ സംരക്ഷണ കുമിളയിൽ ഞങ്ങളെയും കൊണ്ട് ആ വീട്ടിനകത്ത് പ്രവേശിച്ചതും…. ശേഷം ഹാളില്‍ ഉണ്ടായിരുന്ന ആ നാലു മാന്ത്രികന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതും.

സാധാരണ മനുഷ്യര്‍ ആരും തന്നെ ഹാളില്‍ ഇല്ലായിരുന്നു.. അകത്ത് അടഞ്ഞു കിടന്നിരുന്ന മുറികളില്‍ ആയിരിക്കും അവർ….

പത്ത് മാന്ത്രികരും രണ്ട് ചെന്നായ്ക്കളും മുന്നില്‍ പ്രത്യക്ഷപ്പെട്ടത് കണ്ട മലാഹിയുടെ മാന്ത്രികർ ബഹളം ഉണ്ടാക്കി കൊണ്ട് ചാടി എഴുന്നേറ്റു…

ഞെട്ടല്‍ മാറിയതും, ഒരു ഭയവുമില്ലാതെ അവര്‍ ഞങ്ങളെ തുറിച്ചുനോക്കി… എന്നിട്ട് പൊട്ടിച്ചിരിച്ചു.

ഹാഹാ… ഒന്‍പതു മാന്ത്രികർ… രണ്ട് അഗ്നി ചെന്നായ്ക്കള്‍…” പിന്നെ ഫ്രെന്നിനെ നോക്കി, “ഒരു സാധാരണ യോദ്ധാവും…”
നാല് മാന്ത്രികരിൽ ഒരാൾ പുച്ഛത്തോടെ അട്ടഹസിച്ചു.

“ഹും… എങ്ങനെയോ നിങ്ങൾ ഈ വീടിനെ സംരക്ഷിക്കുന്ന മൃതിമഞ്ഞിന്റെ ശക്തിയില്‍ അകപ്പെടാതെ അകത്ത് കടന്നിരിക്കുന്നു… പക്ഷേ ഞങ്ങൾ ആരാണെന്നും, ഞങ്ങളുടെ ശക്തി എന്താണെന്നും നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഇവിടെ വരാൻ നിങ്ങൾ ധൈര്യം കാണിക്കില്ലായിരുന്നു…”
അവരുടെ നേതാവെന്ന് തോന്നിക്കുന്ന മാന്ത്രികന്‍ അഹങ്കാരത്തോടെ പറഞ്ഞു.

ഉടനെ ഞങ്ങൾ എല്ലാവരും ആ നാലു പേരെയും വളഞ്ഞ് നിന്നു… പക്ഷേ അവർ നാലു പേരും പുച്ഛത്തോടെ അട്ടഹസിച്ചു ചിരിച്ചു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.