മാന്ത്രികലോകം 8 [Cyril] 2320

ഉടനെ ഫ്രേയ എന്നെ നോക്കി.

“ആ മാന്ത്രികർക്ക് വേണമെങ്കിൽ അവർക്ക് സുപരിചിതമായ ആ വീട്ടില്‍ പ്രത്യക്ഷപ്പെടാൻ കഴിയുമായിരുന്നു, ഫ്രേയ. പക്ഷേ മാന്ത്രിക ശക്തിയില്ലാത്ത ഒരാളെ കൊണ്ട് ഒരു മാന്ത്രികന്നും അപ്രത്യക്ഷമായി മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ കഴിയില്ല..” ഞാൻ പറഞ്ഞു.

“കാരണം…?”
ദനീർ ചോദിച്ചു.

“നമ്മുടെ ദേഹം അന്തരീക്ഷത്തില്‍ ലയിച്ചു ചേരുമ്പോഴാണ് നമ്മൾ അപ്രത്യക്ഷമാകുന്നത്… എന്നിട്ട് പ്രകാശത്തെക്കാൾ വേഗത്തിൽ നമ്മൾ വായുവിലൂടെ സഞ്ചരിച്ച്… നമ്മുടെ മനസ്സിൽ നേരത്തെ നമ്മൾ ആവാഹിച്ച്, രൂപം കൊടുത്തു പ്രതിഷ്ഠിച്ചിരുന്ന സ്ഥലത്ത് എത്തുകയും… പ്രത്യക്ഷപ്പെടുകയും ചെയ്യും.

എന്നാൽ നമ്മൾ അപ്രത്യക്ഷമായി പിന്നെയും പ്രത്യക്ഷപ്പെടുന്നത് വരെ, അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്ന നമ്മുടെ പൊടിഞ്ഞു പോയ ശരീരത്തെ നമ്മുടെ മാന്ത്രിക ശക്തി സംരക്ഷിക്കും.

എന്നാല്‍ മാന്ത്രിക ശക്തി ഇല്ലാത്തവരെയും കൊണ്ട് നമ്മൾ അപ്രത്യക്ഷമായാൽ, മാന്ത്രിക ശക്തിയില്ലാത്ത മനുഷ്യനോ ഏതെങ്കിലും ജീവിയെ ആവട്ടെ, അത് പൊടിഞ്ഞു അന്തരീക്ഷത്തില്‍ അലിഞ്ഞ് ചേരും… പക്ഷേ ആ അലിഞ്ഞ് ചേര്‍ന്ന ശരീരത്തെ സംരക്ഷിക്കാൻ അവര്‍ക്ക് മാന്ത്രിക ശക്തി ഇല്ലാത്തത് കൊണ്ട്, അന്തരീക്ഷത്തില്‍ അലിഞ്ഞ ശരീരം ഒരിക്കലും തിരിച്ച് യോജിക്കില്ല എന്നതാണ് സത്യം… അപ്പോള്‍ സ്വാഭാവികമായി അവരുടെ അന്ത്യം സംഭവിക്കും….” ഞാൻ വിവരിച്ചു.

അതു കേട്ട് എല്ലാവരും എന്നെ മിഴിച്ചു നോക്കി.

“അപ്പോ മാന്ത്രിക ശക്തി ഇല്ലാത്തവരെയും കൊണ്ട് നമുക്ക് അപ്രത്യക്ഷമാവാൻ ഒരു മാര്‍ഗ്ഗവുമില്ലെ…?” ഫ്രേയ ചോദിച്ചു.

“ശക്തരായ മാന്ത്രികർക്ക് സാധ്യമാണ്. തങ്ങളുടെ ആത്മ ശക്തിയില്‍ നിന്നും മാന്ത്രിക ശക്തിയെ പകര്‍ന്നു കൊടുത്തിട്ട്, അവരുടെ ആത്മാവില്‍ താല്‍ക്കാലിക ബന്ധനം സൃഷ്ടിച്ച ശേഷം അവരെയും കൊണ്ട് മറ്റൊരു സ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ കഴിയും…”

ഉടനെ എല്ലാവരും എന്നെ അദ്ഭുതത്തോടെ കുറച്ച് നേരം നോക്കിനിന്നു.

“ഇതൊന്നും നമ്മൾ എവിടെയും പഠിച്ചിട്ടില്ല… അപ്പോ പിന്നെ ഇതെല്ലാം നിനക്കെങ്ങനെ അറിയാം, ഫ്രെൻ…?!” സാഷ ചോദിച്ചു.

അപ്പോഴാണ് അക്കാര്യം ഞാനും ചിന്തിച്ചത്…. ഉടനെ ഒരു ഞെട്ടല്‍ എന്നിലുണ്ടായി…

‘ഇതെല്ലാം എനിക്കെങ്ങനെ അറിയാം…?’ ഞാൻ സ്വയം ചോദിച്ചു.

“ഈ ചോദ്യം ആരോടാണ് ചോദിക്കുന്നത് എന്ന ബോധം വല്ലതും നിനക്കുണ്ടോ, സാഷ…” സുല്‍ത്താന്‍ പൊട്ടിച്ചിരിച്ചു. “അവന്റെ നില്‍പ്പ് കണ്ടില്ലേ… ഇതെല്ലാം എങ്ങനെ അറിയാമെന്നു അവന് പോലും അറിയില്ല എന്നതിൽ സംശയമില്ല…. അതുകൊണ്ട് നമുക്കാദ്യം നടക്കേണ്ട കാര്യം നോക്കാം, സാഷ…… ആയിരം വര്‍ഷം കഴിഞ്ഞാലും അവനെ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല…”

അവന്റെ പറച്ചില്‍ കേട്ട് എല്ലാവരും ചിരിച്ചു… എന്തുകൊണ്ടോ എന്റെ മുഖം തുടുത്തു…

“നമ്മുടെ ഫ്രെന്നിനെ മനസ്സിലാക്കാൻ ശ്രമിച്ച റാലേൻ പോലും അവസാനം ഭ്രാന്ത് പിടിച്ച് – താടിയും വളർത്തി – ഉജ്ജ്വല യാല്‍ അപമാനിതനായത്

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.