“നിന്റെ അവതാരിൽ നിന്റെ ആത്മാവിനെ പ്രവേശിപ്പിച്ചാൽ മാത്രമേ നിനക്ക് എല്ലാം കാണാന്‍ കഴിയൂ എന്നല്ലെ നീ പറഞ്ഞത്….?”
“മ്മ്.. അതെ…”
“പക്ഷേ ക്ഷണകാന്തി പക്ഷി നിന്നില്‍ ആത്മ ബന്ധനം സൃഷ്ടിച്ച് കഴിഞ്ഞതും, നിന്റെ അവതാർ ഇല്ലാതെ നി ആത്മ സഞ്ചാരം നടത്തി, ഫ്രെൻ… എന്നിട്ടും നിനക്ക് എല്ലാം കാണാന്‍ കഴിഞ്ഞു… അതുകൊണ്ട് നീ ഞങ്ങളെ പോലെയല്ല… നീ എങ്ങനെ ആത്മ സഞ്ചാരം നടത്തിയാലും നിനക്ക് എല്ലാം കാണാനും കേള്‍ക്കാനും മറ്റുള്ള ശക്തികളെ സ്പര്‍ശിച്ചറിയാനും കഴിയും… അതാണ് സത്യം…”
അത്രയും പറഞ്ഞിട്ട് അവള്‍ എന്നെയും വലിച്ച് കൊണ്ട് വേഗം നടന്നു.
അവള്‍ പറഞ്ഞത് ശെരിയാണ്…. എനിക്കത് അറിയാമായിരുന്നു…
ഞങ്ങൾ മിണ്ടാതെ നടന്നു… ഞങ്ങളുടെ കൈയും കോര്‍ത്ത് പിടിച്ചുകൊണ്ട്…
അവസാനം അഗ്നി ഞങ്ങളെ ആ ആളൊഴിഞ്ഞ സ്ഥലത്തിൽ എത്തിച്ചു….
ഉടനെ അഖില്‍ അവിടെ മാന്ത്രിക അഗ്നി സൃഷ്ടിച്ചു…
“അപ്പോ, ആ വീടിന്റെ അടുത്ത് നി സൃഷ്ടിച്ച ആ മാന്ത്രിക അഗ്നിയുടെ അടുത്ത് ഞങ്ങൾ ഉണ്ടാവും, ഫ്രെൻ…”
അതും പറഞ്ഞ് അഖിലും ജാസരും രണ്ട് ചെന്നായ്ക്കളെയും കൊണ്ട് അപ്രത്യക്ഷരായി.
“എനിക്കൊരു സംശയം…!” ഫ്രേയ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു …”
“എന്ത് സംശയം…?” സുല്‍ത്താന്‍ അവളോട് ചോദിച്ചു.
“ഒരു സ്ഥലത്ത് നിന്നും, നമുക്ക് അറിയാത്ത മറ്റൊരു സ്ഥലത്തേക്ക് നമ്മൾ പ്രത്യക്ഷപ്പെടാന്‍ ശ്രമിച്ചാൽ, ഏതെങ്കിലും ആപത്തിൽ ചെന്നു ചാടാൻ സാധ്യതയുണ്ട് എന്നാലേ നമ്മൾ പഠിച്ചിട്ടുള്ളത്…?’
“നി പറഞ്ഞത് ശെരിയാണ് ഫ്രേയ… നമുക്ക് എവിടെയാണോ പ്രത്യക്ഷപെടേണ്ടത്, ആ സ്ഥലത്തിന്റെ രൂപം നമ്മുടെ മനസ്സിൽ വ്യക്തം അല്ലെങ്കിൽ… മറ്റെവിടെയെങ്കിലും ആയിരിക്കും നമ്മൾ എത്തി പെടുക. അബദ്ധത്തിൽ നമ്മൾ ഏതെങ്കിലും മാന്ത്രിക ലാവ യുടെ അടിത്തട്ടില്‍ പ്രത്യക്ഷപ്പെട്ടാൽ, എന്തായിരിക്കും അവസ്ഥ…!?” സുല്‍ത്താന്‍ ചോദിച്ചു. “പക്ഷേ നി എന്താണ് ചോദിക്കാൻ ഉദേശിച്ചത്… അത് പറ..”
സുല്‍ത്താന്‍ പറഞ്ഞത് കേട്ട് ഫ്രേയ വിറച്ചു… എന്നിട്ട് അവനെ തുറിച്ചുനോക്കി.
എന്നെ പിടിച്ചിരുന്ന സാഷയുടെ കൈയും വിറച്ചത് ഞാനറിഞ്ഞു.
“പക്ഷേ സ്ഥിരമായി മനുഷ്യരെ ആ വീട്ടില്‍ കൊണ്ടു പോകുന്ന മലാഹിയുടെ എല്ലാ മാന്ത്രികർക്കും ആ വീട് സുപരിചിതമായ ഒന്നല്ലെ…? അപ്പോപ്പിന്നെ ആ മനുഷ്യരെയും കൊണ്ട് ആ വീട്ടിലേക്ക് പ്രത്യക്ഷപ്പെട്ടുന്നതിന് പകരം, അവർ ആ മിനി ബസ് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്…?” ഫ്രേയ ചോദിച്ചു.
സുല്‍ത്താന്‍ അവളെ തുറിച്ചുനോക്കി. എന്നിട്ട് തല ചൊറിഞ്ഞു… അതിനുശേഷം അറിയില്ല എന്നു ചുമല്‍ കുലുക്കി കാണിച്ചു.
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️