മാന്ത്രികലോകം 8 [Cyril] 2320

“ആത്മ സഞ്ചാരം നടത്തിയാല്‍ ഞങ്ങൾക്ക് മാത്രം എന്തുകൊണ്ട് ജീവനുള്ള ഒന്നിനെയും നിന്നെപ്പോലെ കാണാന്‍ കഴിയുന്നില്ല, ഫ്രെൻ…?”

പെട്ടന്നാണ് ഈഫിയ യുടെ ചോദ്യം ഉണ്ടായത്.

“അവതാർ സൃഷ്ടിച്ച് അതിൽ ആത്മാവിനെ പ്രവേശിപ്പിച്ചു കൊണ്ടു ആത്മ സഞ്ചാരം നടത്തിയാൽ നിങ്ങള്‍ക്കും എന്നെപോലെ എല്ലാം കാണാന്‍ കഴിയും… അല്ലെങ്കിൽ എല്ലാ ശക്തിയെയും നിങ്ങളുടെ ശക്തിക്ക് അനുഭവപ്പെടുക മാത്രമേ ചെയ്യൂ…” ഞാൻ പറഞ്ഞു.

സാഷ എന്നെ സംശയത്തോടെ നോക്കി. അവള്‍ക്ക് എന്തോ പറയാന്നുണ്ടെന്നെനിക്ക് മനസ്സിലായി… പക്ഷേ അവള്‍ മിണ്ടാതിരുന്നു.

“ഞങ്ങളുടെ അവതാരിൽ ഞങ്ങളുടെ ആത്മാവിനെ പ്രവേശിപ്പിക്കാൻ കഴിയുന്നില്ല എന്ന കാര്യം നേരത്തെ നിന്നോട് ഞങ്ങൾ പറഞ്ഞിട്ടുണ്ട്, ഫ്രെൻ…” ജാസർ നിരസത്തോടെ പറഞ്ഞു.

ഞാൻ എന്റെ ചുമല്‍ കുലുക്കി.

“ഇവിടെ ഇരുന്നത് മതി… ആ രണ്ടു മാന്ത്രികരും ആ നശിച്ച വീട്ടില്‍ പോകുന്നതിന് മുന്‍പ് നമുക്ക് വേഗം അങ്ങോട്ട് പോകാം… എന്ത് സംഭവിച്ചാലും ആ മനുഷ്യരെ കൊണ്ട് പോകാൻ നമ്മൾ അനുവദിക്കരുത്… ഒരിക്കല്‍ നമ്മൾ തോറ്റു, പക്ഷേ ഇനി ഒരിക്കലും നമ്മൾ തോല്‍ക്കാൻ പാടില്ല…” സുല്‍ത്താന്‍ പെട്ടന്നു എഴുനേറ്റ് കൊണ്ട് വീറോടെ പറഞ്ഞു.

“ഇവിടെ ഈ തിരക്കില്‍ നിന്നും നമ്മൾ അപ്രത്യക്ഷമായാൽ സാധാരണ മനുഷ്യര്‍ പരിഭ്രാന്തരാവും.. അതുകൊണ്ട് ആദ്യം നമുക്ക് ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്തേക്ക് പോകാം…” സിദ്ധാര്‍ത്ഥ് പറഞ്ഞു.

“ഒരു ഒഴിഞ്ഞ സ്ഥലം ഞങ്ങൾ നേരത്തെ കണ്ടിരുന്നു… നമുക്ക് അങ്ങോട്ട് പോകാം…” അഗ്നി ഞങ്ങളുടെ മനസില്‍ പറഞ്ഞു.

രണ്ട് ചെന്നായ്ക്കള്‍ ഏറ്റവും മുന്നിലും.. അവര്‍ക്ക് പിന്നില്‍ മറ്റുള്ളവരും… പിന്നെ ഏറ്റവും പിറകെ ഞാനും സാഷയും തോള്‍ ചേര്‍ത്തു നടന്നു.

ഒരുപാട്‌ സഞ്ചാരികള്‍ കൗതുകത്തോടെ രണ്ട് ചെന്നായ്ക്കളെയും നോക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു…

സാധാരണ മനുഷ്യരുടെ കാഴ്ചയ്ക്ക് രണ്ട് ചെന്നായ്ക്കളും വെറും നായകൾ മാത്രമാണ്…

പക്ഷേ അവരുടെ അസാമാന്യ വലിപ്പവും… അതുകൂടാതെ ഇപ്പോഴത്തെ അവരുടെ നിഷ്കളങ്കമായ മുഖഭാവവും എല്ലാം ഒരു വല്ലാത്ത ആകര്‍ഷണം ആയിട്ടായിരിക്കണം സാധാരണ മനുഷ്യര്‍ക്ക് തോന്നിയിട്ടുണ്ടാവുക…

പിന്നേ ആ വെള്ളക്കൽ മൂക്കുത്തി അണിഞ്ഞ പെണ്‍കുട്ടി എവിടെയെങ്കിലും ഉണ്ടോ എന്നു ഞാൻ വീക്ഷിച്ചു കൊണ്ടിരുന്നു…. പക്ഷേ എങ്ങും കണ്ടില്ല.

അവളെ കുറിച്ച് ചില സംശയങ്ങള്‍ ഒക്കെ എന്റെ മനസ്സിൽ രൂപപ്പെട്ടു…

പെട്ടന്ന് സാഷ നടത്തത്തിന്‍റെ വേഗത കുറച്ചിട്ട് എന്റെ കൈക്ക് പിടിച്ചു വലിച്ചു… ഞാനും വേഗത കുറച്ചുകൊണ്ട് അവളെ നോക്കി.

“നേരത്തെ നി പറഞ്ഞത് സത്യമല്ല, ഫ്രെൻ…” സാഷ മെല്ലെ പറഞ്ഞു.

“എന്ത് സത്യമലെന്ന്…?” ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.