മാന്ത്രികലോകം 8 [Cyril] 2320

ഞാൻ ആ വീടിനെ പരിശോധിച്ചു… നാല് മാന്ത്രികരും പതിനാറ്‌ സാധാരണ മനുഷ്യരും ആ വീട്ടില്‍ ഉണ്ടായിരുന്നു…. മനുഷ്യര്‍ എല്ലാവരും ആ മാന്ത്രികരുടെ നിയന്ത്രണത്തിൽ ആയിരുന്നു.

നാല് മാന്ത്രികരും ആരെയോ ആക്രമിക്കാൻ തയാറായി നില്‍ക്കുന്നതാണ് ഞാൻ കണ്ടത്…

“ശത്രുക്കളിൽ ആരുടെയോ ശക്തി നമ്മുടെ ഈ താവളത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്‌ കൊണ്ടാണ് “മൃതിമഞ്ഞ്” പ്രതികരിച്ചത്… എന്തായാലും നുഴഞ്ഞു കയറാൻ ശ്രമിച്ച ആ ശക്തിയെ മൃതിമഞ്ഞ് നശിപ്പിച്ചു എന്നതിൽ സംശയമില്ല…” ഒരു മാന്ത്രികന്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അത് ആരായാലും ആ മാന്ത്രികന്റെ മരണം മറ്റുള്ളവര്‍ക്ക് ഒരു പാഠമാകട്ടെ…” മറ്റൊരുത്തന്‍ ക്രൂരമായി ചിരിച്ചു.

അതുകേട്ട് ഞാനും മെല്ലെ ചിരിച്ചു.

പക്ഷേ പെട്ടന്ന് എന്റെ ചിരി മാഞ്ഞു…

കാരണം ഈ മാന്ത്രികരെ കുറിച്ച് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്…

അവരില്‍ എന്തോ പ്രത്യേകത ഉള്ളത് പോലെ നേരത്തെ എനിക്ക് തോന്നിയതിന്‍റെ കാരണവും എനിക്ക് മനസിലായി.

പിന്നേ മറ്റെ രണ്ട് മാന്ത്രികരുടെ ലക്ഷ്യം ഈ താവളം തന്നെയാണെന്നും ഞാൻ മനസ്സിലാക്കി…

അവർ ആ മനുഷ്യരെ ഇവിടെ കൊണ്ടുവന്നതിന്‌ ശേഷം ഇവര്‍ എല്ലാവരും ഒരുമിച്ച് മലാഹിയുടെ താവളത്തില്‍ പോകും എന്ന കാര്യം തീര്‍ച്ചയായി.

ആ വീടിനെ ഞാൻ എന്റെ ശക്തി ഉപയോഗിച്ച് പരിശോധിച്ചു… മാന്ത്രികപരമായി എന്തോ സൃഷ്ടിച്ചതിന്‍റെ അവശേഷിച്ച ഊര്‍ജ്ജം അവിടെ തങ്ങി നിന്നത് എന്റെ ആത്മ ശക്തിക്ക് അനുഭവപ്പെട്ടു… അതെന്താണെന്ന് എനിക്ക് പെട്ടന്ന് മനസ്സിലാവുകയും ചെയ്തു…

മലാഹിയുടെ മാന്ത്രികർ അവരുടെ ശക്തി ഉപയോഗിച്ച് ആ വീട്ടില്‍ മാന്ത്രിക കവാടം നേരത്തേയും സൃഷ്ടിച്ചിട്ടുണ്ടായിരുന്നു. അതിന്റെ അവശേഷിച്ച ഊര്‍ജ്ജം ആയിരുന്നു അത്…

പക്ഷേ ഇപ്പോൾ അവിടെ മാന്ത്രിക കവാടമൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല….

അദൃശ്യമായ മാന്ത്രിക കവാടം വല്ലതുമുണ്ടോ എന്നും ഞാൻ സൂക്ഷ്മമായി പരിശോധിച്ചു — പക്ഷേ ഇല്ലായിരുന്നു.

എന്തായാലും വര്‍ഷങ്ങളായി ഈ വീടിനെ മലാഹിയുടെ മാന്ത്രികർ ഉപയോഗിക്കുന്നു എന്ന കാര്യവും എനിക്ക് ബോധ്യപ്പെട്ടു… ഇനിയും ഇതുപോലെ എത്ര വീടുകളാണ് മലാഹിയുടെ നിയന്ത്രണത്തിൽ ഉള്ളതെന്ന് കണ്ടുപിടിക്കണം…

പക്ഷേ ആദ്യം ഇവിടെയുള്ള ഇവരുടെ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാക്കണം.

ഈ മനുഷ്യരെ കൊണ്ടുപോയി മലാഹിയുടെ മാന്ത്രികർ അവരുടെ മറുപ്രതി സൃഷ്ടിക്കും എന്നറിയാം.. പക്ഷേ അവരെ എങ്ങോട്ട് കൊണ്ടുപോകാനാണ് മാന്ത്രികർ നിശ്ചയിച്ചിരിക്കുന്നത്…? അതായിരുന്നു എന്റെ അടുത്ത ചോദ്യം.

ഏതു ലോകത്താണ് ഇവരുടെ പ്രധാന താവളം..?

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.