മാന്ത്രികലോകം 8 [Cyril] 2320

“മറ്റൊന്നും ഞാൻ കണ്ടില്ല… മറ്റൊന്നും എനിക്ക് അനുഭവപ്പെട്ടില്ല…” ഞാൻ നുണ പറഞ്ഞു.

എന്റെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ സ്വയം മനസ്സിലാക്കും എങ്കിൽ.. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരവും നിങ്ങൾ സ്വയം കണ്ടു പിടിച്ചാല്‍ മതി… ഞാൻ മനസ്സിൽ പറഞ്ഞു.

കുറച്ച് നേരത്തേക്ക് അവരെന്നെ നോക്കിനിന്നു… അവരുടെ മുഖത്ത് കണ്ട വികാരം എന്തെന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.

ഞാൻ അവരുടെ കണ്ണില്‍ തന്നെ നോക്കി നിന്നു.

അവരും എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് പോലെ എന്റെ കണ്ണില്‍ തന്നെ നോക്കിനിന്നു…

ഒരുപാട്‌ സമയം കഴിഞ്ഞാണ് അവർ എന്റെ കണ്ണില്‍ നിന്നും നോട്ടം മാറ്റിയത്…

പക്ഷേ അപ്പോഴും അവരുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാത്ത ഒരു മുഖഭാവം ആയിരുന്നു ആ കണ്ണുകളില്‍..

ഞാൻ പെട്ടന്ന് അവരുടെ മുഖത്ത് നിന്നും നോട്ടം മാറ്റി കൊട്ടാര ചുമരിലും മറ്റു ഭാഗങ്ങളിലും കൗതുകത്തോടെ നോക്കി.

ചുമരില്‍ കൊത്തി വെച്ചിരിക്കുന്ന ശില്‍പങ്ങള്‍ എല്ലാം — ആറ് പ്രധാനികളായ ദൈവങ്ങള്‍, സ്വര്‍ണ്ണ വ്യാളികൾ, ക്ഷണകാന്തി പക്ഷികൾ, ഘാതകവാൾ എന്നിവ ആയിരുന്ന..

അതെല്ലാം ഞാൻ ജിജ്ഞാസയോടെ നോക്കി മെല്ലെ നടന്നു..

അപ്പോഴാണ് മലാഹിയുടെ മാന്ത്രികരുടെ കൈയിൽ ഞാൻ കണ്ട വാളുകളും വജ്ര ചുമരില്‍ കൊത്തി വെച്ചിരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്…

ഞാൻ മുഖം ചുളിച്ചു… ശേഷം ഞാൻ നോഷേയ നില്‍ക്കുന്ന ഭാഗത്ത് നോക്കി…

“ഇതുപോലത്തെ വാളുകൾ കൊണ്ടാണ് മലാഹിയുടെ മാന്ത്രികർ എന്നെ ആക്രമിച്ചത്…” ഞാൻ പറഞ്ഞത്.

ഞാൻ പറഞ്ഞത് കേട്ട് നോഷേയ യുടെ മുഖം ഇരുണ്ടു… കഠിനമായ കോപവും മിന്നിമറഞ്ഞു…

“ദൈവഘാതകവാൾ നേക്കാൾ വളരെ ശക്തി കുറഞ്ഞതും, എന്നാല്‍ ഘാതകവാൾ ന്റെ അത്രയും ശക്തിയുള്ള വാളുകളും ആണ് അവ, ഫ്രൻഷെർ…. ഞങ്ങൾക്ക് ശേഷം പ്രകൃതി സൃഷ്ടിച്ച മുന്നൂറ്റി എഴുപത് ദൈവങ്ങളുടെ പ്രധാന ആയുധങ്ങള്‍ ആണത്…. ആ വാളുകൾക്ക് അതിന്റെ ഉടമസ്ഥരായ ദൈവങ്ങളുടെ ആത്മാവില്‍ നിന്നും നേരിട്ട് പ്രകൃതിയുടെ ശക്തിയെ സ്വീകരിക്കാന്‍ കഴിയും…. ഘാതകവാളിനെ പോലെ തന്നെ ആ വാളുകളേയും അതിന്റെ ഉടമസ്ഥര്‍ക്ക് മാത്രമേ മറ്റുള്ളവർക്ക് വഴങ്ങാന്‍ കഴിയുകയുള്ളു….”

നോഷേയ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി…

“അപ്പോ ആ ദൈവങ്ങളിൽ മറുപ്രതി സൃഷ്ടിച്ച മാന്ത്രികർക്ക് ആ ദൈവങ്ങളുടെ ആത്മാവില്‍ നിന്നും പ്രകൃതി ശക്തിയെ അവരുടെ വാളിൽ സ്വീകരിക്കാന്‍ കഴിയുമായിരുന്നൊ…?” ഞാൻ ചോദിച്ചു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.