മാന്ത്രികലോകം 8 [Cyril] 2320

വീട് അസാധാരണമാണെന്ന് ഞാൻ കണ്ടു…. ശക്തമായ സംരക്ഷണ ശക്തികളാൽ ആ വീട് മൂടപ്പെട്ടിരിക്കുന്നു.

എന്റെ ശക്തി ആ വീട്ടില്‍ സ്പര്‍ശിച്ചു, എന്റെ സാന്നിദ്ധ്യം അറിഞ്ഞത് പോലെ ആ വീട് പ്രതികരിച്ചു…

ആ വീട്ടിൽ നിന്ന് പെട്ടെന്ന് ശ്വേതരക്തവര്‍ണ്ണമുള്ള മൂടൽമഞ്ഞ് ഉയരാൻ തുടങ്ങി… ഞാനുൾപ്പെടെയുള്ള ചുറ്റുപാടുകളെ അതിന്റെ ഫലത്തിൽ ഉൾക്കൊള്ളിച്ചു കൊണ്ട് അത് വളരെ വേഗത്തിൽ എല്ലായിടവും വ്യാപിച്ചു… അത് നിസ്സാരമായി എന്റെ ഉള്ളിലും കടന്നു….

അതിന്റെ ലക്ഷ്യം എന്റെ ഹൃദയം ആയിരുന്നു…

അപ്പോഴാണ് ആ ശക്തി എന്താണെന്ന് എനിക്ക് മനസ്സിലായത്…

‘മൃതിമഞ്ഞ്’
എന്റെ മാന്ത്രിക ബോധം പറഞ്ഞു.

ഉടനെ എന്റെ ആത്മാവില്‍ നിന്നും സംരക്ഷണ ശക്തിയെ സൃഷ്ടിച്ച് ഞാൻ എന്റെ ഹൃദയത്തെയും ആത്മാവിനെയും പൊതിഞ്ഞു സംരക്ഷിച്ചു…

എന്നിട്ട് ശക്തമായ സംരക്ഷണ കുമിളയെ സൃഷ്ടിച്ച് ഞാനെന്റെ അവതാർനെ അതിന്റെ ഉള്ളിലാക്കി… ആ കുമിളയെ ഞാൻ അപ്രത്യക്ഷമാക്കി…

ഉടനെ ആ “മൃതിമഞ്ഞ്” ന്റെ ശക്തിയുടെ തിരിച്ചറിവിൽ നിന്നും എന്റെ സാന്നിദ്ധ്യം മറഞ്ഞു.

അതോടെ എന്റെ ഹൃദയത്തെ നശിപ്പിച്ച് എന്നെ വധിക്കാന്‍ ശ്രമിച്ച ആ ശ്വേതരക്തവര്‍ണ്ണമുള്ള മൃതിമഞ്ഞ് ആശയക്കുഴപ്പത്തില്‍ ആയതു പോലെ എനിക്ക് അനുഭവപ്പെട്ടു… അവസാനം ആ ശക്തി അപ്രത്യക്ഷമായി.

എന്റെ ശ്വാസം അപ്പോഴാണ് നേരെ വീണത്.

ഈ വീട്ടിലുള്ള മാന്ത്രികർ അത്ര നിസ്സാരക്കാരല്ല…. എനിക്ക് ബോധ്യപ്പെട്ടു.

ആ ശക്തി എന്റെ ഹൃദയത്തിന്റെ ഊർജ്ജവുമായി സമ്പർക്കം പുലർത്തിയിരുനെങ്കിൽ… ആ ശ്വേതരക്തവര്‍ണ്ണമുള്ള മൃതിമഞ്ഞ് എന്റെ ഹൃദയത്തിന്റെ ഊർജ്ജത്തെ വലിച്ചെടുക്കുകയും, ശേഷം എന്റെ ഹൃദയത്തിന് തകര്‍ച്ചയും ജ്വലനവും സംഭവിച്ച്… എന്റെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു.

അക്കാര്യം ചിന്തിച്ച് ഞാൻ വിറച്ചു പോയി… പെട്ടന്ന് ഒരുകാര്യം എനിക്ക് ബോദ്ധ്യമായി…!!

“മരണത്തിന്റെ ദുരൂഹമായ ശാസന നിയമങ്ങൾ” മനസ്സിലാക്കിയ ഏതോ ശത്രു ദൈവത്തിന്റെ ശക്തിയില്‍ നിന്നാണ് ഈ ശ്വേതരക്തവര്‍ണ്ണമുള്ള മൃതിമഞ്ഞിനെ ഈ മാന്ത്രികർ സൃഷ്ടിച്ചിരുന്നത്…. അതോ ആ ദൈവം തന്നെ നേരിട്ട് സൃഷ്ടിച്ചതാണൊ എന്നും അറിയില്ല…

ചെറിയ ഭയം തോന്നിയെങ്കിലും ഞാൻ ആ വീട്ടില്‍ കടന്നു…. പക്ഷേ ഒന്നും സംഭവിച്ചില്ല…

ഇപ്പോൾ ഞാൻ മറ്റുള്ള എല്ലാ ശക്തികളുടെ തിരിച്ചറിവിൽ നിന്നും തീര്‍ത്തും അദൃശ്യനാണ്…

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.