മാന്ത്രികലോകം 8 [Cyril] 2320

എല്ലാവരും കരുതുന്ന പോലെ മാന്ത്രിക ബോധം സാധാരണ ഒരു ശക്തിയല്ല എന്നെനിക്ക് ബോധ്യമുണ്ട്…

മാന്ത്രിക ബോധം എനിക്ക് ഉത്തരം തരില്ല എന്നു തോന്നിയതു കൊണ്ട് ഞാൻ എന്റെ ശ്രദ്ധ ആ മാന്ത്രികരിൽ ആക്കി..

രണ്ട് മാന്ത്രികരുടെ കൂടെ എട്ടു സാധാരണ മനുഷ്യരും ഉണ്ടായിരുന്നു…

ഞാൻ സംശയിച്ചത് പോലെ ആ മനുഷ്യരുടെ മനസ്സു രണ്ട് മാന്ത്രികരുടെ നിയന്ത്രണത്തിൽ ആയിരുന്നു.

എട്ടു മനുഷ്യരുടെ മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് ആ മാന്ത്രികർ കടപ്പുറം വിട്ട് മറ്റെവിടേക്കോ നടന്നു നീങ്ങി.

ഞാൻ അവരെ പിന്തുടര്‍ന്നു…

കുറെ ദൂരം അവർ നടന്നതിന് ശേഷം, ഒരിടത്ത് ഒതുക്കി ഇട്ടിരുന്ന ഒരു മിനി ബസ്സിന്‍റെ അടുത്തെത്തി….

അവർ എല്ലാവരും വണ്ടിയില്‍ കയറിയിരുന്നു.

അവിടെ അത്ര വലിയ തിരക്ക് ഇല്ലായിരുന്നു… പക്ഷേ അത്യാവശ്യം ആള്‍സഞ്ചാരം ഉണ്ടായിരുന്നു…

ഞാൻ ആ വണ്ടിക്ക് പുറത്ത്‌ നിന്നുകൊണ്ട് തന്നെ എന്റെ മാന്ത്രിക ശക്തി പ്രയോഗിച്ചു അകത്ത് നടക്കുന്നത് നോക്കി നിന്നു.

“ഹോ…. സാധാരണ മനുഷ്യര്‍ ആണെങ്കിലും അവരുടെ മനസ്സിനെ നിയന്ത്രിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് തന്നെ…” മാന്ത്രികരിൽ ഒരാൾ ദേഷ്യത്തോടെ പറഞ്ഞു.

“എന്തുകൊണ്ട്‌ മനധൈര്യം ഉള്ള മനുഷ്യരെയൂം നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല…?” രണ്ടാമത്തെ മാന്ത്രികന്‍ മനുഷ്യരെ തുറിച്ചുനോക്കി കൊണ്ടാണ് അവന്റെ കൂട്ടാളിയോട് ചോദിച്ചത്. “എന്തായാലും ആ ബീച്ച് ഹോട്ടലിൽ ഉള്ള രണ്ട് ജോലിക്കാരുടെ മനസ്സിനെ എനിക്ക് ചെറുതായി കുഴപ്പിക്കാൻ കഴിഞ്ഞു… ഇപ്പോൾ ഇത്ര ദൂരത്ത് നിന്നുകൊണ്ട് എനിക്ക് അവരുടെ മനസ്സിൽ നുഴഞ്ഞുകയറാൻ കഴിയില്ല… ഞാൻ അവിടേ പോകുന്നു… അവരെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ആ രണ്ട് പേരെയും കൊണ്ട് വരാം… കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇത്രയും പേരെ മാത്രം കൊണ്ടുപോകാം. പിന്നെ അവരെ കൊണ്ടുവരാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ഒരു മണിക്കൂറില്‍ ഞാൻ തിരികെ വരും…”

അത്രയും പറഞ്ഞിട്ട് ആ മാന്ത്രികന്‍ വണ്ടിയുടെ ഡോറ് തുറന്ന് പുറത്തിറങ്ങി ബീച്ച് ലക്ഷ്യമാക്കി നടന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഇവർ മനുഷ്യരെയും കൊണ്ട്‌ എങ്ങോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്…?

ഞാൻ വേഗം മറ്റുള്ള നാല് മാന്ത്രികർ എവിടെയാണെന്ന് തിരഞ്ഞു…

ഉടന്‍തന്നെ എന്റെ അവതാർ അവരെ കണ്ടെത്തുകയും ചെയ്തു.

കടപ്പുറത്ത് നിന്നും ഒന്‍പത് കിലോമീറ്റർ മാറി, തിരക്കൊഴിഞ്ഞ ഭാഗത്തുള്ള ഒരു വലിയ വീട്ടില്‍ ആയിരുന്നു ബാക്കിയുള്ള നാലു മാന്ത്രികരും….

ആ വീട് എന്നെ അത്ഭുതപ്പെടുത്തി… കാരണം —,,

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.