മാന്ത്രികലോകം 8 [Cyril] 2320

എന്റെ ആത്മ ശക്തി പ്രയോഗിച്ച് ആ നീരുറവയയുടെ പ്രത്യേകത എന്തെന്ന് ഞാൻ പരിശോധിച്ചു….,

ഭൂമിക്കടിയിലെ പ്രകൃതിയുടെ നാഡിയിൽ നിന്നും വളരെ നേരിയ അളവിലുള്ള ഊര്‍ജ്ജ ശക്തിയെ പ്രകൃതി ആ ഉറവയിൽ പകർത്തി കൊടുത്തിരുന്നത് ഞാൻ മനസ്സിലാക്കി…

പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിക്ക് മനസ്സിനും ശരീരത്തിനും സൌഖ്യം നല്‍കാനുള്ള ശക്തി ഉള്ളതു കൊണ്ടാണ്, ആ ഉറവ ഔഷധ ഗുണമുള്ള ഉറവയായി മാറിയെന്നും മനസ്സിലായി…

പിന്നേ രണ്ട് ചെന്നായ്ക്കള്‍ ഞങ്ങൾക്ക് നേരെ വരുന്നത് എന്റെ അവതാർ കണ്ടു…

അപ്പോഴാണ് വ്യത്യസ്തമായ ഒരു പുതിയതരം ശക്തി എന്റെ ആത്മ ശക്തിക്ക് അനുഭവപ്പെട്ടത്… അതിന്റെ ഉറവിടം ഞാൻ അന്വേഷിച്ചു…

എന്റെ അവതാർ ഉടന്‍തന്നെ ആ വ്യത്യസ്ത ശക്തി എന്താണെന്ന് കണ്ടുപിടിച്ചു…. ഒരു പെണ്‍കുട്ടി ആയിരുന്നു… വെള്ളക്കൽ മൂക്കുത്തി അണിഞ്ഞ ഒരു പെണ്‍കുട്ടി…

അവള്‍ അഗ്നി യെയും ഉജ്ജ്വല യെയും പിന്തുടര്‍ന്നു കൊണ്ടിരുന്നതാണ് ഞാൻ കണ്ടത്.…

എന്റെ കൂട്ടുകാർ സൂചിപ്പിച്ച പെണ്‍കുട്ടി…!!

ആരാണവൾ…? എന്താണ് അവളുടെ ഉദ്ദേശം…?

ശത്രു ഭാഗത്തുള്ള ആരെങ്കിലും ആയിരിക്കും… ഞാൻ കരുതി.

പക്ഷേ സാധാരണയായി, ഞാൻ നേരിട്ടോ… എന്റെ അവതാർ മുഖേനയോ ശത്രു പക്ഷത്ത് നിന്നുള്ള എല്ലാ മാന്ത്രികരിൽ നിന്നും എന്റെ ആത്മ ശക്തിക്ക് അനുഭവപ്പെടാറുള്ള ഒരുതരം “നിന്ദാ തരംഗം” അവളില്‍ നിന്നെനിക്ക് അനുഭവപ്പെട്ടില്ല…

പക്ഷേ അതുകൊണ്ട് മാത്രം അവള്‍ ശത്രുവല്ല എന്നു വിശ്വസിക്കാൻ ഞാൻ തയ്യാറായില്ല… മുന്‍പ് ഒരുപാട്‌ അബദ്ധങ്ങളിൽ ഞാൻ ചെന്ന് ചാടിയതിന്‍റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല…

അവള്‍ക്കടുത്തേക്ക് എന്റെ അവതാർ നീങ്ങി… പെട്ടന്നവൾ നിന്നിട്ട് സംശയത്തോടെ ചുറ്റുപാടും നോക്കി… ആരോ അവളെ നിരീക്ഷിക്കുന്നു എന്നു തോന്നിയതുപോലെ….

അവള്‍ക്കും എന്റെ അതേ പ്രായം ആയിരുന്നു… പതിനേഴ് വയസ്സ്…. കുർത്ത യും ജീൻസും ആയിരുന്നു വേഷം…

ഇതിനുമുൻമ്പ് അവളെ ഞാൻ കണ്ടിട്ടില്ല എന്നതിൽ സംശയമില്ല…. പക്ഷേ അവളുടെ ഉള്ളിലുള്ള ആ വ്യത്യസ്തമായ ശക്തിയെ എനിക്കറിയാം എന്ന ഒരു ചിന്ത എനിക്കുണ്ടായി…

അവളുടെ മുഖത്ത് ഞാൻ സൂക്ഷിച്ച് നോക്കി…

ദീര്‍ഘവൃത്താകൃതി യുള്ള തേജസ്സുള്ള മുഖം… കറുത്ത കണ്ണുകൾ… കവിൾത്തടങ്ങളും താടിയെല്ലുകളും ചെറുതായി വൃത്താകൃതിയിലാണ്… മൂക്കില്‍ ഒരു വെള്ളക്കൽ മൂക്കുത്തി അവളുടെ സൌന്ദര്യം വര്‍ദ്ധിപ്പിച്ചു…. അഞ്ചര അടി ഉയരവും അതിനൊത്ത വണ്ണവും ഉള്ള ഒരു സുന്ദരി ആയിരുന്നു അവള്‍.

കുറച്ച് മുന്‍പ് വരെ അവളുടെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി മാറി ഇപ്പോൾ ചെറിയൊരു പരിഭവം നിറഞ്ഞിരുന്നു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.