ഇനിയിപ്പോ അവള്‍ക്ക് അഗ്നിയുടെയും ഉജ്ജ്വലയുടെയും യഥാര്‍ത്ഥ രൂപത്തെ കാണാന്‍ കഴിഞ്ഞുവോ…?
“അഗ്നി ഉജ്ജ്വല ഏതു കുടുംബത്തിന്റെ കൂടെയാണ് പോയതു…?” ചുറ്റുപാടും നോക്കിക്കൊണ്ട് സാഷ ചോദിച്ചു.
“വില്‍ക്കുന്നില്ലെങ്കിൽ കുറച്ച് നേരത്തേക്കെങ്കിലും ഈ രണ്ടു കൂറ്റന്‍ നായ്ക്കളെ അവരുടെ കുട്ടികളുടെ കൂടെ വിടണമെന്ന് ഒരു വലിയ കുടുംബം അഭ്യര്‍ത്ഥനയുമായി പലവട്ടം ഞങ്ങളെ സമീപിച്ചിരുന്നു… അതുകൊണ്ട് ബീച്ച് വിട്ടുപോകുന്നത് വരെ കുട്ടികളോടൊപ്പം ചെലവഴിക്കാന്‍ രണ്ട് ചെന്നായ്ക്കളും തീരുമാനിച്ചു. പിന്നെ അവരുടെ ഇഷ്ട്ടപ്പെട്ട ആഹാരത്തിന്‍റെ കാര്യം പ്രത്യേകിച്ച് അവരോട് സൂചിപ്പിക്കാന്‍ അഗ്നി ഞങ്ങളുടെ മനസ്സിൽ ആജ്ഞാപിച്ചു…” അഖില്‍ പറഞ്ഞ് നിർത്തി.
സാഷ പുഞ്ചിരിയോടെ തല കുലുക്കി.
“പിന്നേ ഇവിടെ ഞങ്ങൾ വന്നപ്പോൾ ഈ പരിസരത്ത് ഉണ്ടായിരുന്ന രണ്ട് മാന്ത്രികരെ ഞങ്ങളുടെ ആത്മ ശക്തി അറിഞ്ഞത് പോലെ, അവര്‍ക്കും ഞങ്ങളെ മനസ്സിലായെന്നു എനിക്ക് ഉറപ്പുണ്ട്…” ഈഫിയ പറഞ്ഞു.
പൊതുവായി എല്ലാ മാന്ത്രികർ ക്കും, രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ ശക്തികളുടെ സാന്നിദ്ധ്യവും അനുഭവപ്പെടാറുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയുന്ന കാര്യമാണ്.
“പിന്നേ ബാക്കിയുള്ള നാല് പേരും ഇടവ ബീച്ച് പരിസരത്ത് ഉണ്ടായിരുന്നത് ഞങ്ങളുടെ ആത്മ സഞ്ചാരം മുഖേനെ മനസ്സിലാക്കിയിരുന്നു… അതുപോലെ അവരും ഞങ്ങളുടെ സാന്നിധ്യം അറിഞ്ഞിട്ടുണ്ട്…” സുല്‍ത്താന്‍ പറഞ്ഞു. “ഇപ്പോൾ ആ നാലു പേരുടെയും സാന്നിദ്ധ്യം മറ്റെവിടെയോ ആണ്, ഫ്രെൻ…”
“നിന്നെപ്പോലെ അവരെ ഞങ്ങൾക്ക് കാണാന്‍ കഴിയാത്തത് കൊണ്ട്, അവരുടെ ഇപ്പോഴത്തെ കൃത്യമായ സ്ഥാനം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല……” ജാസരാണ് പറഞ്ഞത്.
ഉടനെ ഞാൻ കണ്ണുമടച്ച് മണ്ണില്‍ നിവര്‍ന്നു കിടന്നു..
“നിങ്ങൾ രണ്ടും കടലില്‍ എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത്…?” ദനീർ സാഷയോട് ചോദിക്കുന്നത് ഞാൻ കേട്ടു.
സാഷ അവരോട് വിവരിക്കാൻ തുടങ്ങി.
പക്ഷേ എന്റെ ചെവി എല്ലാ ശബ്ദങ്ങള്‍ക്കുമെതിരായി അടഞ്ഞു…
ഞങ്ങളിപ്പോ വര്‍ക്കല ബീച്ചിൽ ആയിരുന്നു.. “പാപനാശം” ബീച്ച് എന്നും അതിനെ പറയും…
പ്രകൃതിയോടും സമുദ്രത്തോടും മൃഗങ്ങളോടും വിചിത്രമായ സമാധാനപരമായ ബന്ധമാണ് വർക്കല യ്ക്കുള്ളത്…
കടപ്പുറ ഓരത്തുള്ള ഒരു സ്വാഭാവിക ഉറവയാണ് ഈ കടലിന് “പാപനാശം കടൽ” എന്ന പേരു നേടികൊടുത്തത്. ഈ ഉറവയുടെ വെള്ളത്തിന് ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അതിൽ മുങ്ങി കുളിച്ചാൽ നമ്മുടെ പാപം നശിക്കും എന്ന വിശ്വാസവും ഉണ്ട്… നമ്മുടെ പാപത്തെ നശിപ്പിക്കുന്നത് കൊണ്ടാണ് അതിന് “പാപ നാശം” എന്ന പേര് ലഭിച്ചത്..
പിന്നെ കടല്‍തീരത്തെ അഭിമുഖീകരിച്ചാണ് ഉയർന്ന കുന്നുകള്‍ ഉള്ളതു…. അതെല്ലാം വര്‍ക്കല കടല്‍ത്തീരത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിച്ചു.
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️