മാന്ത്രികലോകം 8 [Cyril] 2320

പക്ഷേ അതെല്ലാം പെട്ടെന്നുതന്നെ അവസാനിച്ചു…

ഫ്രെൻ പിന്നിലേക്ക് മറിഞ്ഞ് വെള്ളത്തിൽ മുങ്ങി എന്നെ മെല്ലെ അവന്റെ പിന്നിലേക്ക് എറിഞ്ഞു…

ആ വീഴ്ചയില്‍ എന്റെ വായിൽ ഉണ്ടായിരുന്ന വെള്ളം ഞാൻ അറിയാതെ വിഴുങ്ങി…

വെള്ളത്തില്‍ നിന്നും പൊന്തി വന്നു കൊണ്ട് ഞാൻ കുറച്ച് നേരം നിര്‍ത്താതെ ചുമച്ചു…

പെട്ടന്ന് ഫ്രെൻ എങ്ങുനിന്നോ എന്റെ അടുത്തുവന്നു എന്റെ രണ്ട് തോളിലും പിടിച്ചുകൊണ്ട് എന്നെ നോക്കി നിന്നു.

അവന്റെ കണ്ണുകളിൽ ആശങ്ക നിഴലിച്ചിരുന്നു…

ഒന്നുമില്ലെന്ന് ഞാൻ തല ആട്ടി കൊണ്ട് പിന്നെയും കുറച്ചുനേരം ചുമച്ചു.

അവസാനം ചുമ മാറി… ഞങ്ങൾ കുറച്ച് നേരം തിരയയിൽ നീന്തി കളിച്ചു… കുറച്ചുനേരം മുങ്ങി കുളിച്ചു…

കുറച്ച് കഴിഞ്ഞ് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത നേരം നോക്കി അവനെന്നെ പൊക്കിയെടുത്ത് വെള്ളത്തില്‍ മെല്ലെ എറിഞ്ഞു… എന്നിട്ട് എനിക്കൊപ്പം വെള്ളത്തിൽ മുങ്ങി എന്റെ കവിളിൽ ഉമ്മ തന്നിട്ട് നീന്തി മാറി…

അവന്റെ ആ പ്രവര്‍ത്തി എന്നെ സന്തോഷിപ്പിച്ചു… ഞാൻ ആർത്തു ചിരിച്ചു… അവനടുത്തു പോയി അവനെ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ കടലില്‍ മുങ്ങി…. കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും നീന്തി കളിച്ചു…

രസം തോന്നിയത് കൊണ്ടാവും വേറെയും കുറച്ച് ജോഡികള്‍ ഞങ്ങൾക്കടുത്തു വന്നത്. അവരും ഞങ്ങളെ പോലെ കളിച്ച് രസിച്ചു… ഉയർന്ന് താഴുന്ന തിരയിൽ ചാടി വീണും തിരകള്‍ക്കൊപ്പം കരയിലേക്ക് നീതിയും ഉല്ലസിച്ചു…

“സാഷ……! ഫ്രെൻ…!”

ഞങ്ങളുടെ പേര് ഉറക്കെ വിളിക്കുന്നത് കേട്ടതും ഞങ്ങൾ അങ്ങോട്ട് നോക്കി.

കടലില്‍ ഞങ്ങൾ എങ്ങനെ എത്തിപ്പെട്ടു എന്നു മനസിലാവാതെ മിഴിച്ചു നില്‍ക്കുന്ന ഞങ്ങളുടെ കൂട്ടുകാരെയാണ് ഞങ്ങൾ കണ്ടത്..

പക്ഷേ രണ്ട് ചെന്നായ്ക്കളെ മാത്രം എങ്ങും കണ്ടില്ല…

അവരെ ഞാൻ കൈകാട്ടി വിളിച്ചു.. കുറച്ച് നേരം മടിച്ചു നിന്ന ശേഷം അവരും കടലില്‍ ഇറങ്ങി.

കുറച്ചു നേരത്തേക്കെങ്കിലും ഞങ്ങൾ പത്തു പേരും എല്ലാം മറന്ന് സാധാരണ മനുഷ്യരെ പോലെ കളിച്ച് രസിച്ചു… ശത്രുക്കളായ മാന്ത്രികരെയും മറ്റും മറന്ന് സന്തോഷിച്ചു.

ഉച്ച രണ്ടു മണി കഴിഞ്ഞാണ് ഞങ്ങൾ കര കയറിയത്.

ഫ്രെൻ ഉടനെ കണ്ണടച്ച് മണ്ണില്‍ കിടന്നു…. ആത്മ സഞ്ചാരം നടത്താന്‍ ആണെന്നു മനസ്സിലായി…

ഞങ്ങൾ ഒന്‍പതു പേരും അവന്റെ അടുത്തായി മണ്ണില്‍ ഇരുന്നുകൊണ്ട് കടലില്‍ കളിക്കുന്നവരെ അസൂയയോടെ നോക്കി കൊണ്ടിരുന്നു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.