മാന്ത്രികലോകം 8 [Cyril] 2320

പക്ഷേ എന്തിന്…?

പെട്ടന്നാണ് എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് വജ്ര ഗുഹയ്ക്ക് രൂപമാറ്റം സംഭവിക്കാന്‍ തുടങ്ങിയത്…!!

ഇപ്പോൾ വജ്രഗുഹയുടെ സ്ഥാനത്ത് വജ്രം കൊണ്ട്‌ പണികഴിപ്പിച്ച ഒരു വലിയ കൊട്ടാരം ആണ് ഞാൻ കണ്ടത്… അതിന്റെ ചുമരില്‍ മുഴുവനും കൊത്തു പണികള്‍ ചെയ്ത്‌ മിനുസപ്പെടുത്തിയ നൂറുകണക്കിന് ശില്‍പങ്ങളെ സൃഷ്ടിച്ചിരുന്നു…

അത് ചുമര്‍ തന്നെയാണോ അതോ ശില്‍പങ്ങള്‍ കൊണ്ട് ചുമര്‍ പോലെ നിര്‍മ്മിച്ചത് ആണോ എന്ന സംശയം പോലും എനിക്കുണ്ടായി….

കൊട്ടാരത്തില്‍ ഒരുപാട് മുറികളും ഉണ്ടായിരുന്നു…

ഏതു മുറികളിലാണ് എന്റെ സുഹൃത്തുക്കൾ ഉള്ളതെന്നും എനിക്കറിയാമായിരുന്നു… ഈ കൊട്ടാരത്തിന്റെ
ഓരോ മുക്കും മൂലയും പോലും എന്റെ മനസ്സില്‍ തെളിഞ്ഞ് വരാൻ തുടങ്ങി.

എന്റെ സുഹൃത്തുക്കൾ എന്താണ് ചെയ്യുന്നതെന്നും എന്റെ മനസ്സിൽ എനിക്ക് കാണാന്‍ കഴിഞ്ഞു.

എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയാതെ… ഇവിടെ നടക്കുന്നത് ഒന്നും മനസ്സിലാവാതെ, കുറച്ച് മാറി നിന്നിരുന്ന നോഷേയ നില്‍ക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കി.

നോഷേയ എന്നെ തന്നെ നോക്കി നില്‍ക്കുന്നതാണ് ഞാൻ കണ്ടത്… അല്‍ഭുതം നിറഞ്ഞ മുഖഭാവം ആയിരുന്നു അവർക്ക്.

അവരുടെ കണ്ണുകൾ ശെരിക്കും വിടര്‍ന്നിരുന്നു…

ഞാൻ അവരെ നോക്കിയതും അവരുടെ അല്‍ഭുത ഭാവം പെട്ടന്ന് മാറി… അവർ ഒഴുകുന്നത് പോലെ നടന്ന് എന്റെ അടുത്തുവന്നു..

“മറ്റുള്ളവരിൽ നിന്നും നീ വ്യത്യസ്തമായ കാഴ്ചകള്‍ ആണ് നീ കണ്ടതെന്ന് ഞാൻ മനസ്സിലാക്കുന്നു… പക്ഷേ എന്താണ് നീ കണ്ടത്, ഫ്രൻഷെർ…?”

“വജ്രഗുഗ യാണ് ആദ്യം ഞാൻ കണ്ടത്.. പക്ഷേ അത് പെട്ടന്ന് വജ്ര കൊട്ടാരം ആയി മാറിയത് ഞാൻ കണ്ടു…”

ഞാൻ പറഞ്ഞത് കേട്ട് ഒരുനിമിഷം അവരുടെ കണ്ണുകൾ വികസിച്ചത് എന്റെ ശ്രദ്ധയില്‍ പെട്ടു… പക്ഷേ ഉടന്‍തന്നെ അത് പഴയ പോലെ ആവുകയും ചെയ്തു…

“എന്തിനാണ് എനിക്ക് മാത്രം അങ്ങനെ കാണാന്‍ കഴിഞ്ഞത്…” ഞാൻ ചോദിച്ചു.

നോഷേയ ഒന്നും പറയാതെ കുറേനേരം എന്നെ തന്നെ നോക്കിനിന്നു…

“എന്താണ് ഇവിടെ സംഭവിക്കുന്നത്…?” ആശങ്കയോടെ ഞാൻ ചോദിച്ചു.

“ആ ചോദ്യത്തിനുള്ള ഉത്തരം നി സ്വയം മനസ്സിലാക്കും. പിന്നെ വേറെ എന്താണ് നി കണ്ടത്, ഫ്രൻഷെർ…? മറ്റെന്താണ് നിനക്ക് അനുഭവപ്പെട്ടത്…?”

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.