ഞാൻ അങ്ങനെ ചെയ്യുന്നു എന്നിരിക്കട്ടെ… അങ്ങനെയാണെങ്കില്‍ എന്റെ സ്ഥാനത്ത് നിങ്ങള്‍ക്ക് ശൂന്യതയാണോ അനുഭവപ്പെടുന്നത്…?” ഫ്രെൻ ചോദിച്ചു.
അതിന് ആരും മിണ്ടിയില്ല.
“അതിനെ കുറിച്ച് നമുക്ക് പിന്നീട് ചിന്തിക്കാം…” സുല്‍ത്താന്‍ പറഞ്ഞു. “നമ്മുടെ ലക്ഷ്യമിപ്പോ ആ ആറ് മാന്ത്രികരാണ്….”
“ആ മാന്ത്രികരിൽ എന്തോ പ്രത്യേകത ഉണ്ടെന്ന് ഫ്രെൻ പറഞ്ഞ സ്ഥിതിക്ക് നമ്മൾ വളരെ സൂക്ഷിക്കണം…” ഉജ്ജ്വല താക്കീത് പോലെ പറഞ്ഞു.
ഉടനെ എല്ലാവരും അത് അംഗീകരിച്ചു.
“പക്ഷേ, സാധാരണ ചെന്നായ്ക്കളുടെ രൂപത്തെ നിങ്ങൾ സ്വീകരിക്കുന്നതിലും നല്ലത് സാധാരണ നായ കളുടെ രൂപം സ്വീകരിക്കുന്നത് ആയിരിക്കും… കാരണം ചെന്നായ്ക്കളെ കണ്ടാല്‍ മനുഷ്യര്‍ പരിഭ്രാന്തരാകും… പിന്നെ പൊലീസും വനം വകുപ്പും നമ്മുടെ പിറകെ ആയിരിക്കും…” അഗ്നി ചെന്നായ്ക്കളെ നോക്കി ജാസർ ഗൗരവത്തോടെ പറഞ്ഞു.
ഉടനെ അഗ്നിയും ഉജ്ജ്വലയും ദേഷ്യത്തില്‍ ഉറക്കെ ഗര്‍ജ്ജിച്ചു… അവരുടെ കനല്‍ ശരീരം പെട്ടന്ന് ആളിക്കത്തി… സൂര്യനെ പോലെ അവരുടെ കണ്ണുകള്‍ ജ്വലിച്ചു…. കഠിനമായ താപം അവരില്‍ നിന്നും പുറത്തേക്ക് വ്യാപിച്ചു.…
ദ്രാവക അഗ്നിയുടെ സത്തയിൽ നിന്നും ശക്തി സ്വീകരിച്ച ഞങ്ങൾക്ക് ആ താപം ഒരു പ്രശ്‌നം അല്ലായിരുന്നു.. പക്ഷേ ചെന്നായ്ക്കളുടെ പെട്ടന്നുള്ള ഈ പെരുമറ്റം എല്ലാവരെയും അവരുടെ അടുത്ത് നിന്നും അകന്നു മാറാൻ പ്രേരിപ്പിച്ചു…
പക്ഷേ ഫ്രെൻ നിന്ന സ്ഥലത്ത് തന്നെ നിന്നിട്ട് ദേഷ്യത്തില്‍ ഉറക്കെ വിളിച്ചു,
“അഗ്നി…. ഉജ്ജ്വല…”
“ഒരിക്കലും ഞങ്ങൾ പട്ടി യുടെ രൂപം സ്വീകരിച്ച് വാലാട്ടി നടക്കില്ല… ഞങ്ങളെ അപമാനിച്ചതിന് ഒരു കഷ്ണം മാംസം അവന്റെ പിന്‍ഭാഗത്ത് നിന്നും ഞാൻ കടിച്ച് പറിക്കും….”
അതും പറഞ്ഞ് അഗ്നി പിന്നെയും ഉറക്കെ ഗര്‍ജ്ജിച്ചു.
“എവിടെ നിന്നായാലും വേണ്ടില്ല – എനിക്കും അവന്റെ ഒരു കഷ്ണം മാംസം കടിച്ച് പറിക്കണം…”
ഉജ്ജ്വലയും ഗര്‍ജ്ജിച്ചു.
അതുകേട്ട് ജാസർ ന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി… അവന്‍ പെട്ടന്ന് രണ്ട് കൈ കൊണ്ടും അവന്റെ പിന്‍ഭാഗം പൊത്തിപ്പിടിച്ചു… എന്നിട്ട് ഞങ്ങൾ എല്ലാവരെയും അവന്‍ ദയനീയമായി നോക്കി…
രണ്ട് ചെന്നായ്ക്കളും അവനെ തുറിച്ചുനോക്കി കൊണ്ട് മുരണ്ടു..
“നിങ്ങൾ രണ്ടും ആരുടെയും പിന്‍ഭാഗം കടിച്ച് പറിക്കാൻ പോണില്ല…” ഫ്രെൻ തറപ്പിച്ച് പറഞ്ഞു.
രണ്ട് ചെന്നായ്ക്കളും കുറച്ച് നേരത്തേക്ക് ജാസരെ തുറിച്ച് നോക്കിയ ശേഷം പറഞ്ഞു —,
“ഒരു പ്രാവശ്യത്തേക്ക് ഞങ്ങൾ ക്ഷമിക്കാം… പക്ഷേ ഒരിക്കലും ഞങ്ങൾ പട്ടി യുടെ രൂപം സ്വീകരിക്കില്ല…” അഗ്നി തീര്‍ത്തു പറഞ്ഞു.
എന്നിട്ട് രണ്ട് അഗ്നി ചെന്നായ്ക്കളും സാധാരണ ചെന്നായ്ക്കളായി മാറി…
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️