മാന്ത്രികലോകം 8 [Cyril] 2320

കുറെ സമയം കഴിഞ്ഞ് എന്റെ ആത്മ സഞ്ചാരം ഞാൻ അവസാനിപ്പിച്ചു..

അപ്പോഴേക്കും മറ്റുള്ളവരും അവരവരുടെ ആത്മ സഞ്ചാരം അവസാനിപ്പിച്ചിരുന്നു.

പക്ഷേ ഫ്രെൻ അപ്പോഴും കണ്ണടച്ച് നിന്നിരുന്നു.

ഒരുപാട്‌ സമയത്തിന് ശേഷമാണ് അവന്‍ കണ്ണ് തുറന്ന് ഞങ്ങളെ നോക്കിയത്..

നേരത്തെ കണ്ട ഭയമൊന്നും ഇപ്പോൾ അവന്റെ മുഖത്ത് ഇല്ലായിരുന്നു…

അവന്‍ എന്റെ കൈയിൽ ചെറുതായി മുറുക്കി പിടിച്ചുകൊണ്ട് പുഞ്ചിരിച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു—,

“ഒഷേദ്രസിനെ നമുക്ക് തല്‍കാലം മറക്കാം. എന്റെ ആത്മ ശക്തിക്ക് ആറ് മാന്ത്രികശക്തി യുടെ സാന്നിധ്യത്തെ സ്പര്‍ശിക്കാൻ കഴിഞ്ഞിരുന്നു… ആ ശക്തികളെയാണ് ഞാൻ അന്വേഷിച്ചതും, അവസാനം അവര്‍ എവിടെയാണെന്ന് കണ്ടതും…”

“മലാഹിയുടെ മാന്ത്രികർ ആണോ…?” അഖില്‍ ചോദിച്ചു. “ആത്മ സഞ്ചാരം നടത്തിയപ്പോ എനിക്കും ഏതോ ശക്തികളെ ചെറുതായി അനുഭവപ്പെട്ടു… പക്ഷേ അത് ശെരിക്കും എവിടെയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല…”

“മലാഹിയുടെ അനുയായികള്‍ ആണെന്നതിൽ സംശയമില്ല…” എന്തോ ഓര്‍ത്തെടുക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഫ്രെൻ പറഞ്ഞത്. “പക്ഷേ വെള്ളി ഹൃദയം എടുക്കാൻ വന്ന മാന്ത്രികർ പോലെയല്ല ഇവര്‍… എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തോ വ്യത്യസ്തത അവര്‍ക്കുണ്ട്.. അവരെ പോലുള്ളവരെ എവിടെയോ ഞാൻ കണ്ടിട്ടുള്ളത് പോലെ എനിക്ക് തോന്നുന്നു.. പക്ഷേ എവിടെയാണെന്ന് എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ല…”

“ആ ശക്തികള്‍ ഇരുനൂറ് കിലോമീറ്റര്‍ അകലെ എവിടെയോ ആണെന്ന് മാത്രം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു… പക്ഷേ എനിക്കവരെ കാണാൻ കഴിഞ്ഞില്ല…” സുല്‍ത്താന്‍ നെറ്റി ഉഴിഞ്ഞു കൊണ്ടാണ് പറഞ്ഞത്.

“ഫ്രെൻ…?” ഈഫിയ അവനെ വിളിച്ചു.

അവനവളെ ചോദ്യ ഭാവത്തില്‍ നോക്കി.

“ആ മാന്ത്രികരെ നി കണ്ടെന്ന് പറഞ്ഞു… ആ മാന്ത്രികർ ഇപ്പോൾ എവിടെയാണുള്ളത്…?”

“അവരിപ്പോ വര്‍ക്കല യിലാണുള്ളതു, ഈഫിയ. ടൂറിസ്റ്റ് ഗൈഡ് വേഷത്തിൽ… ആറ് പേരും വര്‍ക്കല യില്‍ തന്നെ രണ്ട് വെവ്വേറെ സ്ഥലങ്ങളില്‍ ആയിട്ടാണുള്ളത്…” ഫ്രെൻ പറഞ്ഞു

“ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ടൂറിസ്റ്റ് ഗൈഡ് ആയിട്ടോ…?” സിദ്ധാര്‍ത്ഥ് ചിരിച്ചു.

“ഹാ… നി വെറുതെ ചിരിക്കേണ്ട, സിദ്ധാര്‍ത്ഥ്. ടൂറിസ്റ്റ് ഗൈഡ് ആകുമ്പോ, ആര്‍ക്കും സംശയം തോന്നാത്ത രീതിക്ക് ആ മാന്ത്രികർക്ക് മനുഷ്യരോട് ഇടപഴകാൻ കഴിയും. എന്നിട്ട് അവരെ അവര്‍ക്കൊപ്പം എവിടെയെങ്കിലും കൊണ്ട് പോയാല്‍ പോലും ആരും സംശയിക്കില്ല… അവരെ എല്ലായിടവും ചുറ്റി കാണിക്കാൻ കൊണ്ട് പോകുന്നു എന്നെ കാണുന്നവര്‍ കരുതുകയുള്ളു. പിന്നീട് അവരെ എങ്ങനെയെങ്കിലും മലാഹിയുടെ അടുത്തേക്ക് കൊണ്ട് പോകാൻ ഒരു പ്രയാസവും ഉണ്ടാവില്ല……” സുല്‍ത്താന്‍ ഗൌരവത്തോടെ പറഞ്ഞു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.