നോഷേയ തുടർന്നു—,
“പക്ഷേ നിങ്ങൾ മാന്ത്രികരുടെ ശക്തി പൂര്‍ണമായി ക്ഷയിച്ചു പോയാൽ നിങ്ങളെ വധിക്കാന്‍ കഴിയുമെന്ന് ഒരിക്കലും നിങ്ങൾ മറക്കരുത്… ഇനി എനിക്കും ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങൾ ഉണ്ട്…” നോഷേയ പറഞ്ഞു.
ഞങ്ങൾ എല്ലാവരും തല ആട്ടി.
“പിന്നേ കുറച്ച് മുന്‍പ് മാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്…” നോഷേയ ഞങ്ങളുടെ കണ്ണില്‍ നോക്കി പറഞ്ഞു.
“എന്ത് കാര്യം…?” ഹെമീറ ചോദിച്ചു.
“കുറച്ച് മുന്‍പ് ഒഷേദ്രസ് തന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണര്‍ന്നു കഴിഞ്ഞു എന്ന സത്യം ഞാൻ അറിയുന്നു….”
അത്രയും പറഞ്ഞിട്ട് നോഷേയ അപ്രത്യക്ഷമായി.
അതുകേട്ട് ഞങ്ങള്‍ എല്ലാവരും സ്തംഭിച്ചു നിന്നു.
ഏറ്റവും കൂടുതല്‍ ഭീതി ഫ്രെന്നിന്റെ മുഖത്ത് ആയിരുന്നു… അവന്‍ പെട്ടന്ന് കണ്ണടച്ച് നിന്നു… എന്തോ തിരയും പോലെ…
ഒരുപാട് സമയം കഴിഞ്ഞാണ് എന്റെ സ്തംഭനാവസ്ഥയിൽ നിന്നും ഞാൻ മോചിതയായത്.
ഒഷേദ്രസിന്റെ ചെറിയ തോതിലുള്ള രക്തം മാത്രമാണ് ഫ്രെന്നിന്റെ ഉള്ളില്‍ ഇപ്പോൾ ഉള്ളതു… ഒഷേദ്രസ് ഉണര്‍ന്ന സ്ഥിതിക്ക് ആ ശക്തി ഫ്രെന്നിനെ ഇടതടവില്ലാതെ സ്വാധീനിക്കാന്‍ ശ്രമിക്കുമോ എന്നായിരുന്നു എന്റെ പേടി.
“സാഷ….?”
ദനീർ എന്നെ വിളിച്ചു. “എന്നിട്ട് എന്റെ അടുത്ത് വന്നു നിന്നിട്ട് മെല്ലെ എന്റെ കാതില്‍ പറഞ്ഞു, “ഈ നിമിഷം മുതല്‍ ഫ്രെന്നിന്റെ എല്ലാ കാര്യത്തിലും നമ്മൾ എപ്പോഴും കൂടുതൽ കരുതല്‍ എടുക്കണം…”
ഞാൻ തല ആട്ടി…, എന്നിട്ട് കണ്ണടച്ച് എന്തോ തിരയുന്നത് പോലെ നില്‍ക്കുന്ന ഫ്രെന്നിനെ ഞാൻ നോക്കി.
മറ്റുള്ളവരും ആശങ്കയോടെ ഫ്രെന്നിനെ ഒരു നിമിഷം നോക്കി നിന്ന ശേഷം കണ്ണടച്ച് നിന്നു.
ഞാനും എന്റെ കണ്ണടച്ച് കൊണ്ട് ആത്മ സഞ്ചാരം നടത്തി….
ഞങ്ങളുടെ ആത്മ സഞ്ചാരം ഫ്രെന്നിന്റെ ആത്മ സഞ്ചാരത്തിൽ നിന്നും വ്യത്യസ്തമായിരുന്നു….
ആത്മ സഞ്ചാരം നടത്തുമ്പോൾ ഞങ്ങൾക്ക് അവനെ പോലെ മാന്ത്രിക ശക്തിയുള്ള ഒന്നിനെയും കാണാന്‍ കഴിയില്ല… പക്ഷേ ഞങ്ങളുടെ ശക്തിക്ക് അതിനെ അനുഭവപ്പെടാന്‍ മാത്രമേ കഴിയു… അതുകൊണ്ട് ആ ശക്തിയുടെ ഉറവിടം ശെരിക്കും എവിടെയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ലായിരുന്നു.
ഒരുപക്ഷേ ഞങ്ങൾ കൂടുതൽ പരിശീലനം നടത്തിയാൽ ഇപ്പോഴുള്ള ഈ അവസ്ഥയ്ക്ക് മാറ്റാം ഉണ്ടാവും എന്നാണ് എന്റെ വിശ്വസം…
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️