പോലെ സൃഷ്ടിക്കാന്‍ കഴിയില്ലായിരുന്നു… അതുകൊണ്ട് അവർ ഇണകളെ സ്വീകരിച്ചും… അല്ലെങ്കിൽ പ്രകൃതിയുടെ ശക്തിയും – അവരുടെ ആത്മ ശക്തിയും – മനഃശക്തി യും – എല്ലാം കൂട്ടിയിണക്കി ഫെയറികൾക്ക് ജന്മം കൊടുത്തും ഫെയറികൾ അവരുടെ വംശത്തെയും വളർത്തി… പക്ഷേ ഹഷിസ്ത്ര എന്തുകൊണ്ടോ ഇണയെ സ്വീകരിക്കാനോ മറ്റുള്ളവരെപ്പോലെ ശക്തിയില്‍ നിന്നും ഫെയറികൾക്ക് ജന്മം കൊടുക്കാനും താല്‍പര്യം കാണിച്ചിരുന്നില്ല…
ശില്‍പ്പി മലാഹി യേക്കാൾ ശക്തനായിരുന്നു…. അത് മലാഹിയെ വളരെയധികം ചൊടിപ്പിച്ചിരുന്നു…. സമയങ്ങളില്‍ ശില്‍പ്പിക്കെതിരെ മലാഹി വെറുപ്പും പ്രകടിപ്പിച്ചിരുന്നു…
കാലങ്ങള്‍ കടന്നുപോയി… ഒഷേദ്രസ് പിന്നെയും യുദ്ധത്തിന് തയാറായി… പക്ഷേ അപ്പോഴാണ് ഒഷേദ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചത്…” അതും പറഞ്ഞ് നോഷേയ പുഞ്ചിരിച്ചു.
ആകാംഷയോടെ ഞങ്ങൾ അവരെ നോക്കി നിന്നു.
“ഒഷേദ്രസ് ആഗ്രഹിച്ചത് പോലെ… അല്ലെങ്കിൽ ഒഷേദ്രസ് കരുതിയത് പോലെ…, യക്ഷ മനുഷ്യർ ഒഷേദ്രസിന്റെ അനുയായികളായി മാറിയില്ല – മറിച്ച് യക്ഷ മനുഷ്യർ ധാര്‍മ്മികബോധം ഉള്ളവര്‍ ആയിരുന്നു… അതുകൊണ്ട് യുദ്ധം തുടങ്ങിയപ്പോൾ യക്ഷ മനുഷ്യർ ഞങ്ങളുടെ പക്ഷത്താണ് നിന്നത്. എന്നിട്ടവർ ഞങ്ങള്‍ക്കൊപ്പം ചേർന്ന് ഒഷേദ്രസിനും അനുയായികൾക്കും എതിരായി പ്രവർത്തിച്ചു…,
അതുപോലെ ശില്‍പ്പി ഞങ്ങള്‍ക്കൊപ്പം നിന്നെങ്കിലും… മലാഹി ആരുടെയും കൂടെ ചേര്‍ന്നില്ല…
ഫെയറികൾ ഞങ്ങളുടെ പക്ഷത്ത് നിന്നു…
അപ്പോഴും യുദ്ധത്തിൽ ഒരു ഫലവും കണ്ടില്ല… യക്ഷ മനുഷ്യർക്കും ഒരു ദൈവത്തിനെയും കൊല്ലാന്‍ കഴിയില്ലെന്ന് ബോധ്യമായി…
ഒരു ശക്തി കുറഞ്ഞ ദൈവത്തിന് എതിരായി നിരവധി യക്ഷ മനുഷ്യർ ഒത്തുചേർന്നാൽ മാത്രമേ ആ ദൈവത്തിന്റെ ശക്തിയെ ക്ഷയിപ്പിച്ച് അതിനെ നിഷ്‌ക്രിയാവസ്ഥയിലേക്ക് തള്ളാൻ കഴിഞ്ഞിരുന്നത്. പക്ഷേ ആ യുദ്ധത്തിൽ ഒരുപാട് യക്ഷ മനുഷ്യരും ഫെയറികളും മരണപ്പെട്ടു…
തനിക്കെതിരെ യക്ഷ മനുഷ്യർ തിരിഞ്ഞത് കാരണം, കുപിതനായ ഒഷേദ്രസ് പിന്നെയും പലതരത്തിലുള്ള മാന്ത്രിക ജീവികളെ സൃഷ്ടിച്ചു… ആ ജീവികള്‍ യക്ഷ മനുഷ്യരെ വേട്ടയാടി കൊല്ലാനും ഭക്ഷിക്കാനും തുടങ്ങി… ആ ജീവികളില്‍ വജ്രാക്ഷസ വംശവും ഉണ്ടായിരുന്നു.
പിന്നേ സാഹചര്യം ലഭിക്കുമ്പോഴെല്ലാം ഒഷേദ്രസിന്റെ അനുയായികള്‍ ഫെയറികളേ തട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു…
വര്‍ഷങ്ങളോളം ഈ ദുരന്തം തുടർന്നു കൊണ്ടിരുന്നു… അവസാനം യക്ഷ മനുഷ്യർ പരീക്ഷണങ്ങൾ നടത്തി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി… അതിനുശേഷം ആ ജീവികള്‍ക്ക് യക്ഷ മനുഷ്യരെ അത്ര നിസ്സാരമായി കൊല്ലാന്‍ കഴിഞ്ഞില്ല…”
അത്രയും പറഞ്ഞിട്ട് നോഷയ കുറച്ച് നേരം മിണ്ടാതെ നിന്നു.
“അപ്പോ സാധാരണ മനുഷ്യരെയും മാന്ത്രികരേയും സൃഷ്ടിച്ചത് ആരാണ്…” സിദ്ധാര്‍ത്ഥ് ചോദിച്ചു
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️