പക്ഷേ നോഷേയ അവനെ ഇരുത്തിയൊന്ന് നോക്കി…
ഫ്രെന്നിന്റെ പുരികങ്ങൾ വില്ല് പോലെ വളഞ്ഞു… അവന്റെ കണ്ണില്‍ ദേഷ്യം പടർന്നു പിടിക്കുന്നത് ഞാൻ കണ്ടു… അവന്റെ കൈയിൽ ഞാൻ ശക്തിയായി മുറുക്കി….
പെട്ടന്ന് ഫ്രെൻ എന്നെ നോക്കി എന്തോ പറയാൻ തുടങ്ങിയതും നോഷേയ യുടെ ശബ്ദം ഉയർന്നു….
“അഹങ്കാരവും അമിതവിശ്വാസവും നാശത്തിലേക്ക് ആണെന്ന് ഒരിക്കലും മറക്കരുത്, ജാസർ….”
നോഷേയ ദേഷ്യത്തില്‍ പറഞ്ഞിട്ട് എല്ലാവരെയും തറപ്പിച്ചു നോക്കി.
ഞങ്ങളാരും മിണ്ടിയില്ല…
“രണ്ടായിരം വര്‍ഷത്തിനു മുന്‍പ് നടന്ന യുദ്ധം മാത്രമേ നിങ്ങള്‍ക്കറിയു… അതിനു മുന്‍പ് നടന്നതൊന്നും നിങ്ങളുടെ ചരിത്രത്തിൽ പോലുമില്ല… യഥാര്‍ത്ഥ ചരിത്രം എന്തെന്ന് പോലും നിങ്ങള്‍ക്ക് അറിയില്ല. അതുകൂടാതെ നിങ്ങൾ പഠിച്ചിട്ടുള്ള പകുതി കാര്യങ്ങളിലും പിഴവുണ്ട് എന്നുകൂടി അറിയുക…”
നോഷേയ പറഞ്ഞത് കേട്ട് ഞങ്ങൾ കണ്ണ് തള്ളി അവരെ നോക്കിനിന്നു…
അവരുടെ കണ്ണില്‍ പച്ച നിറത്തിലുള്ള അഗ്നി ജ്വലിച്ചു നില്‍ക്കുന്നത് കണ്ട് ഭയം കാരണം എന്റെ മുഖം വിളറി…
“അതെല്ലാം ഇപ്പൊ നിങ്ങളോട് വിസ്തരിച്ചു പറയാനുള്ള സമയം എനിക്കില്ല…” നോഷേയ കോപത്തോടെ പറഞ്ഞു. “പക്ഷേ ചിലതെങ്കിലും നിങ്ങൾ അറിയണം…”
അവരുടെ ആ ദേഷ്യഭാവം ഞങ്ങൾ എല്ലാവരെയും മുഖത്ത് ഭയത്തെ സൃഷ്ടിച്ചിരുന്നു…
പക്ഷേ ഫ്രെൻ മാത്രം എന്തോ തിരിച്ചറിവ് ഉണ്ടായത് പോലെ, വിടര്‍ന്ന കണ്ണുകളോടെ നോഷേയ യുടെ കണ്ണില്‍ ജ്വലിക്കുന്ന ആ “പച്ച അഗ്നിയില്‍” നോക്കി നില്‍ക്കുന്നതാണ് ഞാൻ കണ്ടത്….
“പ്രകൃതി ദൈവങ്ങളെ സൃഷ്ടിച്ചത് എത്ര ആയിരം കോടി വർഷങ്ങൾക്ക് മുന്‍പ് ആണെന്ന് ഞങ്ങൾക്ക് പോലും അറിയില്ല.”
ഞങ്ങൾ എല്ലാവരുടെ കണ്ണിലും മാറിമാറി നോക്കിക്കൊണ്ട് അവർ തുടർന്നു —,
“അന്നൊന്നും ഒഷേദ്രസ് ഇപ്പോൾ ഉള്ളതുപോലെ പ്രപഞ്ചത്തെയും അതിലുള്ള എല്ലാ ശക്തികളെയും, പ്രകൃതി ശക്തി ഉള്‍പ്പെടെ, തന്റെ അധീനതയിൽ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നില്ല…. പക്ഷേ വര്‍ഷങ്ങള്‍ കൊഴിഞ്ഞ് നീങ്ങുന്തോറും ഒഷേദ്രസിനും മാറ്റം സംഭവിച്ച് കൊണ്ടിരുന്നു…,
അങ്ങനെ ഒഷേദ്രസ്, ആദ്യം ശക്തി കുറഞ്ഞ ദൈവങ്ങളെ നിയന്ത്രിക്കാൻ ആരംഭിച്ചു… അതുമാത്രമല്ല ഒഷേദ്രസ് മറ്റുള്ള ദൈവങ്ങളുടെ ആത്മാവില്‍ ബന്ധനം സൃഷ്ടിച്ച് അവരെ തന്റെ അടിമയായി മാറ്റാനും ശ്രമിച്ചു…
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️