“നിര്‍മ്മാര്‍ജ്ജന കവചത്തെ ഒഷേദ്രസ് ഞങ്ങളുടെ ഹൃദയത്തിൽ ആയിരുന്നു സ്ഥാപിച്ചിരുന്നത്, സുല്‍ത്താന്‍. അതുകൊണ്ട് അതിനെ മറ്റു ദൈവങ്ങള്‍ക്ക് പോലും അറിയാൻ കഴിയില്ലായിരുന്നു… പക്ഷേ ഫ്രൻഷെർ എങ്ങനെയോ, ഏതോ ഒരു ശക്തിയുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്ന് മനസ്സിലാക്കി… എന്നിട്ട് എനിക്ക് ശക്തി പകര്‍ന്നു തരാൻ ശ്രമിച്ചപ്പോള്‍ മാത്രമാണ് ഒരു തടസ്സം ഉള്ളത് അവന്‍ മനസ്സിലാക്കിയത്…. പിന്നീട് സംഭവിച്ചത് എന്താണെന്ന് നിങ്ങള്‍ക്കറിയാം…”
“പക്ഷേ ആകാശ ദൈവമായ കൈറോൺ, റീനസിന്റെ ആത്മാവില്‍ ലയിച്ചാണ് നിഷ്‌ക്രിയാവസ്ഥ സ്വീകരിച്ചത്…. അപ്പോ കൈറോൺ ന്റെ ഹൃദയത്തിലുള്ള തടസ്സം റീനസ് അറിഞ്ഞ് കാണില്ലേ…?” ഞാൻ ചോദിച്ചു.
“പൊതുവെ ഒരു ദൈവവും ചെയ്യാത്ത കാര്യമാണ് – മറ്റുള്ള ദൈവത്തിന്റെ ആത്മാവില്‍ അലിഞ്ഞ്, വളഞ്ഞ വഴിയിലൂടെ നിഷ്‌ക്രിയാവസ്ഥയിൽ ഏര്‍പ്പെടുക എന്നത്…. പക്ഷേ കൈറോൺ റീനസിന്റെ ആത്മാവില്‍ അലിഞ്ഞ് നിഷ്‌ക്രിയാവസ്ഥയിൽ ഏർപ്പെടാൻ റീനസ് അനുവദിച്ചിരുന്നത് കൊണ്ട് മാത്രമാണ് കൈറോണിന് ആ ആത്മാവില്‍ ലയിക്കാന്‍ കഴിഞ്ഞത്…. അതുകൊണ്ട് അന്യ ശക്തിയായ, ഒഷേദ്രസിന്റെ ശക്തിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ട നിര്‍മ്മാര്‍ജ്ജന കവചത്തിന് പരിപൂര്‍ണ്ണ ശക്തിയോടെ നിലകൊണ്ടിരുന്ന റീനസിന്റെ ആത്മാവില്‍ നിലനില്‍ക്കാന്‍ കഴിയില്ലായിരുന്നു… അതുകൊണ്ട് റീനസ് പോലും അറിയാതെ റീനസിന്റെ ശക്തി ഒഷേദ്രസിന്റെ ആ ക്ഷയിച്ച ശക്തിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ട കവചത്തെ നിസ്സാരമായി നശിപ്പിച്ചു കാണണം…” നോഷേയ പറഞ്ഞു.
“അപ്പോൾ റീനസ് ഒഷേദ്രസിന്റെ തടവില്‍ ആണെങ്കിൽ കൈറോൺ ഉം പെട്ട് കാണില്ലേ…” ജാസർ ചോദിച്ചു.
നോഷേയ ചെറുതായി ഞെട്ടിയത് ഞാൻ കണ്ടു…
കുറച്ച് നേരത്തേക്ക് നോഷേയ ഒന്നും പറഞ്ഞില്ല… അവരുടെ മുഖം ദേഷ്യത്തില്‍ ഇരുണ്ടു… ഒഷേദ്രസ് ഓടുള്ള ദേഷ്യം ആയിരുന്നു.
“റീനസ് എപ്പോഴാണ് ഒഷേദ്രസിന്റെ പിടിയില്‍ ആയത്… അങ്ങനെ പറയാൻ കാരണം…?” നോഷേയ ആരുടെയും മുഖത്ത് നോക്കാതെയാണ് ചോദിച്ചത്.
അവരുടെ രണ്ട് കണ്ണും അടഞ്ഞിരുന്നു…
“ഫ്രെൻ ആണ് ഞങ്ങളോട് പറഞ്ഞത്…” ജാസർ മറുപടി നല്‍കി.
ഉടനെ കണ്ണ് തുറന്ന നോഷേയ എനിക്ക് നേരെ തിരിഞ്ഞ് എന്നെ ചോദ്യ ഭാവത്തില്‍ കൂറ്പ്പിച്ചു നോക്കി.
“പാതാള ലോകത്ത് നിന്നും എന്റെ അമ്മ മാന്ത്രിക ലോകത്ത് പോയശേഷം റീനസ് അപ്രത്യക്ഷനായി… റീനസ് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല എന്നാണ് എന്റെ സഹോദരി ഹഷിസ്ത്ര എന്നോട് പറഞ്ഞത്…” ഞാൻ പറഞ്ഞു.
എന്റെ മാന്ത്രിക ബോധം എന്നോട് നേരത്തെ പറഞ്ഞതൊന്നും ഞാൻ ആരോടും വിസ്തരിക്കാൻ നിന്നില്ല.
നോഷേയ എന്തോ ചിന്തിച്ച് നിന്നു…
അപ്പോ എന്റെ മറ്റൊരു സംശയം ഞാൻ ചോദിച്ചു—,
“എന്റെ അമ്മയുടെ ഹൃദയത്തിലും ഒഷേദ്രസ് നിര്‍മ്മാര്‍ജ്ജന കവചം സൃഷ്ടിച്ചിരുന്നോ…”
“ഇല്ല ഫ്രൻഷെർ, അവസാന നിമിഷം തനിക്ക് നേരെ പാഞ്ഞു വന്ന ഒഷേദ്രസിന്റെ ആ ശക്തിയെ തകർത്തു കൊണ്ടാണ് ഷൈദ്രസ്തൈന്യ അപ്രത്യക്ഷമായത്… പക്ഷേ മറ്റുള്ളവര്‍ക്ക് അതിന് കഴിഞ്ഞില്ല… ആ സമയം
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️