മാന്ത്രികലോകം 8 [Cyril] 2320

“അങ്ങനെ ഞാൻ പറഞ്ഞില്ല, ഈഫിയ.” നോഷേയ ചിരി നിർത്തി പറഞ്ഞു. “യുദ്ധത്തിൽ ഞങ്ങൾ എല്ലാവരുടെയും ശക്തി ഏറെകുറെ പൂര്‍ണമായി ക്ഷയിച്ചിരുന്നു. അപ്പോഴാണ് ഒഷേദ്രസ് തന്റെ ക്ഷയിച്ച ശക്തി ഉപയോഗിച്ച് ആ മാന്ത്രിക വിദ്യയെ ഞങ്ങളിൽ പ്രയോഗിച്ചത്…,, ഒഷേദ്രസിന്റെ ക്ഷയിച്ച ശക്തിയില്‍ നിന്നും സൃഷ്ടിച്ച ആ നിര്‍മ്മാര്‍ജ്ജന കവചത്തെ യാണ് ഫ്രെന്നിന് തകര്‍ക്കാന്‍ കഴിഞ്ഞത്….”

“അപ്പോ ഒഷേദ്രസിന്റെ ശക്തി കുറഞ്ഞ ആ നിർമ്മാർജ്ജന കവചത്തെ ഞങ്ങള്‍ക്കും തകര്‍ക്കാന്‍ കഴിയുമായിരുന്നൊ…?” ജാസർ നോഷേയ യോട് ചോദിച്ച ശേഷം അവന്‍ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.

എന്നാല്‍ നോഷേയ അതിന് മറുപടി പറഞ്ഞില്ല….

“പക്ഷേ പ്രകൃതിയുടെ ഊര്‍ജ്ജം സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് ഇങ്ങനെ പ്രപഞ്ചം മുഴുവന്‍ ചുറ്റി വരേണ്ട കാര്യം ഉണ്ടായിരുന്നോ…?” തളംകെട്ടി നിന്ന നിശബ്ദതയെ ഭേദിക്കാൻ എന്നപോലെ ഫ്രേയ ചോദിച്ചു.

നോഷേയ ചിരിച്ചു…

“ഊര്‍ജ്ജ ശക്തിയെ സ്വീകരിക്കാന്‍ എനിക്ക് പ്രപഞ്ചം മുഴുവനും കറങ്ങേണ്ട കാര്യമില്ല… പക്ഷേ നിഷ്‌ക്രിയാവസ്ഥയിൽ ഉള്ള ഒരു ദൈവം ഊര്‍ജ്ജ ശക്തിയെ ഹൃദയത്തിൽ സ്വീകരിക്കുന്നതും — ഉണര്‍ന്നിരിക്കുന്ന ദൈവം പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയെ സ്വീകരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്, ഫ്രേയ…” നോഷേയ അവളെ നോക്കി സാവധാനത്തില്‍ പറഞ്ഞു.

“എന്ത് വ്യത്യാസം…” ഞാൻ ചോദിച്ചു.

“ഞങ്ങൾ ദൈവങ്ങള്‍ നിഷ്‌ക്രിയാവസ്ഥയിൽ ആയിരിക്കുമ്പോൾ ഞങ്ങളുടെ ഹൃദയത്തിന് കുറേശ്ശെയായി മാത്രമേ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയെ സ്വീകരിക്കാൻ കഴിയൂ…. അപ്പോൾ നൂറുകണക്കിനൊ ആയിരക്കണക്കിനൊ വർഷങ്ങൾ വേണ്ടിവരും ഞങ്ങൾ ഉണരാന്‍ — പക്ഷേ ഇപ്പോൾ ഞാൻ ഉണര്‍ന്നു കഴിഞ്ഞ സ്ഥിതിക്ക്, കുറേശ്ശെയായി മാത്രം ഊര്‍ജ്ജ ശക്തിയെ സ്വീകരിച്ച് എനിക്ക് തുടർന്ന് ഉണര്‍ന്നിരിക്കാൻ കഴിയില്ല… അതുകൊണ്ട്‌ എത്രയുംവേഗം ഞാൻ ഊര്‍ജ്ജ ശക്തിയെ സ്വീകരിച്ച്, ശക്തിയാർജിച്ച് എന്റെ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറിയില്ലെങ്കിൽ, ഞാൻ പിന്നെയും നിഷ്‌ക്രിയാവസ്ഥയിൽ ആകും…

അതുകൂടാതെ ഒരേ സ്ഥലത്ത്‌ നിന്നുകൊണ്ട് വന്‍തോതിലുള്ള ഊര്‍ജ്ജ ശക്തിയെ എന്റെ ഹൃദയം സ്വീകരിക്കാന്‍ തുടങ്ങിയാല്‍, മാന്ത്രിക ശക്തിയുള്ള എല്ലാവരും ഈ അവശോഷണം അറിയും.. അപ്പോ പലരും അത് എന്താണെന്നറിയാൻ അന്വേഷിച്ച് വരികയും ചെയ്യും…,

പക്ഷേ മലാഹിയും മറ്റ് ശത്രു ദൈവങ്ങളും പിന്നെ ഒഷേദ്രസിന്റെ സൃഷ്ടികളും ഇത് അറിയാൻ ഇടയായാൽ… അവർ ഇവിടെ വരികയും എന്നെ ബന്ധനസ്ത്തയാക്കി ഒഷേദ്രസിന്റെ തടവിലാക്കാനും ശ്രമിക്കും…,

പിന്നേ ഇതുവരെ എന്റെ പൂര്‍ണ്ണ ശക്തി പ്രാപിക്കാത്ത എന്നെ ബന്ധിക്കാൻ വലിയ പ്രയാസം ഉണ്ടാവില്ല എന്നതാണ് സത്യം… അതുകൊണ്ടാണ് നമ്മൾ ഇതുപോലെ സഞ്ചരിച്ചതും…. സഞ്ചാരത്തിലുടനീളം പ്രകൃതിയുടെ നാഡിയിൽ നിന്നും പ്രകൃതിയുടെ ‘ഹൃദയം’ എന്നു പറയപ്പെടുന്ന ‘ഊര്‍ജ്ജ ഗോളത്തിൽ’ നിന്നും ഞാൻ ശക്തി സ്വീകരിച്ചു കൊണ്ടിരുന്നതും.. പക്ഷേ ശക്തിയാർജിച്ച് എന്റെ പൂര്‍വ്വസ്ഥിതിയിലെത്താൻ എനിക്കിനിയും സമയം വേണം…”

അതുകേട്ട് ഞങ്ങൾ എല്ലാവരും കുറേനേരം മിണ്ടാതെ നിന്നു…

“എന്തുകൊണ്ട് ഈ നിര്‍മ്മാര്‍ജ്ജന കവചം എന്ന തടസ്സത്തെ തകർത്ത് നിങ്ങളെ സഹായിക്കാൻ റീനസ് വന്നില്ല….” സുല്‍ത്താന്‍ മുഖം ചുളിച്ചു.

നോഷേയ പുഞ്ചിരിച്ചു.

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.