അവളുടെ പിടിയില്‍ നിന്നും എന്റെ കൈ ഞാൻ വിടുവിച്ചു…. എന്റെ വലതു കൈ അവൾക്ക് പിന്നിലുടെ കടത്തി അവളുടെ അരയില്‍ ചുറ്റി അവളെ എന്നോട് ചേര്‍ത്ത് പിടിച്ചു…
ഉടനെ അവളുടെ ഇടതുകൈ കൊണ്ട് എന്റെ അരയില്‍ പിടിച്ചുകൊണ്ട് അവള്‍ പുഞ്ചിരിച്ചു..
“ഇപ്പോഴും എനിക്ക് കാണാം…” ഞാൻ മറുപടി നല്‍കി.
“ഞങ്ങൾക്ക് ഇപ്പോഴും മാന്ത്രിക ശക്തി ഉപയോഗിച്ചാല്‍ മാത്രമേ കാണാന്‍ കഴിയൂ…” സാഷ പറഞ്ഞു.
“പക്ഷേ ദ്രാവക അഗ്നിയുടെ സത്ത സ്വീകരിക്കാത്ത മാന്ത്രികർക്ക് അവരുടെ മാന്ത്രിക ശക്തിയെ ഉപയോഗിച്ചാലും, ഊര്‍ജ്ജ നാഡികളെ കാണാന്‍ കഴിയില്ല എന്ന് മറക്കേണ്ട…” നോഷേയ പറഞ്ഞു.
അതോടെ എല്ലാവരും ഒരേ സമയം നോഷേയ യുടെ മുഖത്ത് നോക്കി.
“നമ്മൾ എന്തിനാണ് ഇങ്ങനെ പ്രകൃതിയുടെ ഊര്‍ജ്ജ നാഡി മുഖേനെ സഞ്ചരിച്ചത്….” ഹെമീറ ചോദിച്ചു.
“ഞങ്ങൾ ദൈവങ്ങള്‍ നിഷ്‌ക്രിയാവസ്ഥയിൽ ആകുമ്പോള്‍ ആദ്യം പ്രകൃതിയുടെ ഊര്‍ജ്ജം ആണ് ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞ് ഞങ്ങളെ ശക്തി പെടുത്തുന്നത്… അപ്പോൾ മാത്രമാണ് ഞങ്ങൾക്ക് പ്രകൃതിയുടെ നിർദോശമായ വന്യ ശക്തിയെ ഞങ്ങളുടെ ആത്മാവിന്‍റെ ഉള്ളില്‍ നിന്നും ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലും ശരീരത്തിലും പകര്‍ത്താനുള്ള ശക്തി ഞങ്ങൾക്ക് ലഭിക്കുന്നത്….,
എന്നാല്‍ ഒഷേദ്രസിന്റെ ശക്തി എന്നെ പ്രകൃതിയുടെ ഊര്‍ജ്ജം സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞ് വെച്ചിരുന്നു… പക്ഷേ ഫ്രൻഷെർ ആ ശക്തിയെ തകർത്ത് എനിക്ക് പ്രകൃതിയുടെ നിർദോശമായ ശക്തിയെ എന്റെ ഹൃദയത്തിലും ശരീരത്തിലും പകര്‍ന്നു തന്നു വെങ്കിലും…., പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി ലഭിക്കാതെ എനിക്ക് എന്റെ ആത്മാവില്‍ നിന്നും പ്രകൃതിയുടെ ശക്തിയെ സ്വീകരിക്കാൻ കഴിയില്ലായിരുന്നു… അങ്ങനെ തുടര്‍ന്നാല്‍ എന്റെ ശരീരത്തിലും ഹൃദയത്തിലും ഫ്രൻഷെർ പകര്‍ന്നു തന്ന ശക്തി വേഗം ക്ഷയിച്ച് ഞാൻ പിന്നെയും നിഷ്‌ക്രിയാവസ്ഥയിൽ ആവുകയും ചെയ്യുമായിരുന്നു…” നോഷേയ വ്യക്തമാക്കി.
“പക്ഷേ രണ്ടായിരം വര്‍ഷം മുന്‍പ് നിങ്ങൾ ദൈവങ്ങള്‍ തമ്മില്‍ നടന്ന യുദ്ധം കാരണം റീനസ് ഒഴികെ എല്ലാ ദൈവങ്ങളും നിഷ്‌ക്രിയാവസ്ഥയിൽ ആവുകയും ചെയ്തു… പിന്നെ എങ്ങനെയാണ് ഒഷേദ്രസിന്റെ ശക്തി നിങ്ങളെ ഊര്‍ജ്ജ ശക്തിയെ സ്വീകരിക്കുന്നതില്‍ നിന്നും തടഞ്ഞ് കൊണ്ടിരുന്നത്..?” സുല്‍ത്താന്‍ സംശയത്തോടെ ചോദിച്ചു.
“അന്ന് ആ യുദ്ധത്തിൽ ഞങ്ങളുടെ ശക്തി ഏറെകുറെ പൂര്‍ണമായി ക്ഷയിച്ചു കഴിഞ്ഞിരുന്നു… പൊതുവെ നിഷ്‌ക്രിയാവസ്ഥ എന്ന ദീര്‍ഘ മയക്കത്തിലേക്ക് വീഴും മുന്നേ ഞങ്ങൾക്ക് ശയിക്കാൻ യോഗ്യമായ സ്ഥലം ഞങ്ങൾ തിരഞ്ഞെടുത്ത് അവസാനത്തെ ശക്തി ഉപയോഗിച്ച് അവിടെ അപ്രത്യക്ഷമാകുകയാണ് ചെയ്യാറുള്ളത്…,
പക്ഷേ ഞങ്ങൾ അപ്രത്യക്ഷമാവുന്നതിന് തൊട്ടു മുന്‍പ് ഒഷേദ്രസ് തന്റെ അവസാനത്തെ മാന്ത്രിക വിദ്യയെ ഞങ്ങളുടെ മേല്‍ പ്രയോഗിച്ച് കഴിഞ്ഞിരുന്നു..…” നോഷേയ പറഞ്ഞു.
“ഏത് മാന്ത്രിക വിദ്യ…” അഖില്‍ ചോദിച്ചു.
“പ്രകൃതിയുടെ ഊര്‍ജ്ജ ത്തെ ഞങ്ങളുടെ ഹൃദയം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന കവചം…”
നോഷേയ പറഞ്ഞത് മനസ്സിലാവാതെ ഞങ്ങള്‍ പരസ്പ്പരം നോക്കി.
നോഷേയ പുഞ്ചിരിച്ചു..
“അതായത്, ഞങ്ങളുടെ ഹൃദയത്തിലേക്ക് ഞങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുന്ന പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയെ പിന്‍തള്ളാൻ കഴിയുന്ന ഒരു കവചം ആയിരുന്നു അത്… അതിനെ ‘നിര്‍മ്മാര്‍ജ്ജന കവചം’ എന്ന് പറയും. അതിനെ ഞങ്ങളുടെ ഹൃദയത്തിൽ സ്ഥാപിക്കുക എന്ന മാന്ത്രിക വിദ്യയാണ് ഒഷേദ്രസ് ഞങ്ങളില്‍ അവസാനമായി പ്രയോഗിച്ചത്…” നോഷേയ പറഞ്ഞു.
“പക്ഷേ ഫ്രെന്നിന് എങ്ങനെ ഒഷേദ്രസിന്റെ ആ ശക്തിയെ നശിപ്പിക്കാന്‍ കഴിഞ്ഞു…?” ഈഫിയ അദ്ഭുതത്തോടെ ചോദിച്ചു. “അപ്പോ ഫ്രെൻ ഒഷേദ്രസിനെ ക്കാൾ ശക്തന്‍ എന്നാണോ നിങ്ങൾ പറയുന്നത്…?”
‘സാധ്യമല്ല…’ ഞാൻ സ്വയം പറഞ്ഞു.
നോഷേയ പൊട്ടിച്ചിരിച്ചു…
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️