പക്ഷേ സാധാരണ മനുഷ്യര്‍ക്കും മാന്ത്രികർക്കും മറ്റുള്ള ജീവികള്‍ക്കും എല്ലാം – പ്രാണന്‍ എന്നത് പ്രകൃതിയുടെ ഊര്‍ജ്ജം ആണെങ്കിലും, എല്ലാവർക്കും സാധാരണ ഹൃദയം ആണ് ഉള്ളതു.
അതുകൊണ്ട് പൂര്‍ണമായി ഹൃദയത്തിന്റെ ശക്തി നഷ്ടപ്പെടുമ്പോൾ, ഹൃദയം നശിക്കുകയും ഒപ്പം മനസ്സ് നശിക്കുകയും… പിന്നെ മരണം സംഭവിച്ച് ആത്മാവ് ശരീരത്തെ വിട്ടു പിരിഞ്ഞ് റീനസിന്റെ അടുത്തേക്ക് പോകുകയും ചെയ്യും…
അതുതന്നെയാണ് സാധാരണ ജീവികള്‍ക്കും ദൈവങ്ങള്‍ക്കും തമ്മിലുള്ള വ്യത്യാസം എന്നത് ഇപ്പോൾ ഞാൻ മനസിലാക്കി…
അങ്ങനെയാണെങ്കില്‍, വളരെ വേഗം പ്രവർത്തിക്കാൻ കഴിഞ്ഞാൽ.. പ്രകൃതിയുടെ ഊര്‍ജ്ജം ഉപയോഗിച്ച് ഗുരുതരമായി തകര്‍ന്ന ശരീരത്തെ പോലും ഭേദമാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിച്ചു…
സന്തോഷം കൊണ്ട് എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നി.
പെട്ടന്ന് എന്റെ ആത്മാവില്‍ നിന്നും ഇതുവരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത പുതിയ ഒരു തരം പ്രകമ്പനം അനുഭവപ്പെട്ടു…
പെട്ടന്ന് എന്റെ ശക്തി കുറച്ചുകൂടി വര്‍ദ്ധിച്ചത് പോലെ എനിക്ക് തോന്നി… എന്റെ ആത്മാവില്‍ എന്തെല്ലാമോ മാറ്റങ്ങൾ സംഭവിച്ചു.
‘എന്താണ് സംഭവിച്ചത്…?’ ഒന്നും മനസിലാവാതെ ഞാൻ എന്റെ മാന്ത്രിക ബോധത്തോട് ചോദിച്ചു.
‘ “ജീവചൈതന്യ നിഗൂഢ നിയമങ്ങള്‍” എന്താണെന്ന് നി മനസ്സിലാക്കിയിരിക്കുന്നു, ഫ്രെൻ — പിന്നെ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി ഉപയോഗിച്ച് സുഖപ്പെടുത്താനുള്ള അന്തർലീനവും സഹജവുമായ കഴിവ് ഊര്‍ജ്ജ ശക്തിക്ക് ഉണ്ടെന്ന വസ്തുതയെ അടിസ്ഥാനമാക്കി യുള്ളത് കൂടിയാണ് ഈ നിയമം…’ മാന്ത്രിക ബോധം മറുപടി തന്നു.
എനിക്ക് ഉറക്കെ ചിരിക്കാന്‍ തോന്നി… എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു…
നേരത്തെ എന്റെ ശരീരം താന്നെ ഭേദമാകുന്നത് ഞാൻ കണ്ടിട്ടുണ്ട്… പക്ഷേ അത് എങ്ങനെ ആണെന്ന് എനിക്ക് ശെരിക്കും കുറച്ച് മുന്‍പ് വരെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല… അതുകൊണ്ട് മറ്റുള്ളവരെ ഭേദമാക്കാൻ എനിക്ക് അറിയില്ലായിരുന്നു…
പക്ഷേ ഇപ്പോൾ എനിക്ക് മറ്റുള്ളവരെയും സൌഖ്യമാക്കാൻ കഴിയും..
‘പക്ഷേ നോഷേയ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണര്‍ന്നു കഴിഞ്ഞ സ്ഥിതിക്ക് എന്തുകൊണ്ട് പ്രകൃതിയുടെ ഊര്‍ജ്ജത്തെ നോഷേയ പിന്നെയും സ്വീകരിക്കണം…? ഞാൻ മാന്ത്രിക ബോധത്തോട് ചോദിച്ചു.
പക്ഷേ മറുപടി ഉണ്ടായില്ല.
അതിനെ നോഷേയ യോട് തന്നെ ചോദിക്കാൻ ഞാൻ തീരുമാനിച്ചു.
എന്റെ അവതാർ എന്റെ ശരീരത്തിൽ അലിഞ്ഞ് ചേര്‍ന്നു.
ഒരുപാട് നേരം ഞാൻ ഗോളത്തിന് പുറത്ത് കടലിന്‍റെ അടിത്തട്ടില്‍ വ്യാപിച്ച് കിടക്കുന്ന ഊര്‍ജ്ജ നാഡിയും ഊര്‍ജ്ജ ഗോളങ്ങളും… പിന്നെ അതിൽ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജ ശക്തിയും എല്ലാം നോക്കി ഞാൻ നിന്നു…
എന്നെ തിരിച്ചറിഞ്ഞ പോലെ ആ ശക്തി ഇടയ്ക്കിടെ എന്റെ മനസ്സിനെ സ്പര്‍ശിച്ചു…
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️