നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430355

“പോയി വരൂ….”

ജൂൺ പറഞ്ഞപ്പോൾ അവൾ തലകുലുക്കി വണ്ടിയിൽ കയറി.. മെറിൻ വണ്ടി സ്റ്റാർട്ട് ആക്കി.. ശിൽപയും ലിസയും അവരോടു യാത്ര പറഞ്ഞു..

ആടിയും ഉലഞ്ഞും വണ്ടി കാട്ടിൽ കൂടെ മെല്ലെ നീങ്ങി..

“അവിടെ പോയാൽ കുറെ ചോദ്യങ്ങൾ ഉണ്ടാകും.. ഞാൻ ഡീൽ ചെയ്തോളാം..”

മെറിൻ മെല്ലെ പറഞ്ഞതും ബാക്കി എല്ലാവരും തലയാട്ടി.. വഴി കാട്ടാൻ ആയി ഒരു വെളുത്ത കുതിര മുൻപേ പോകുന്നുണ്ടായിരുന്നു..

മെറിൻ അതിന്റെ പുറകിൽ വണ്ടി ഓടിച്ചു.. റോഡിൽ എത്തിയപ്പോൾ കുതിര അവരെ ഒന്ന് നോക്കി ചാടി തുള്ളി എങ്ങോട്ടോ ഓടിപോയി…

പുഞ്ചിരിയോടെ മെറിൻ സിറ്റിയിലേക്ക് വണ്ടി പായിച്ചു..

***
Planet Vaythaanijha

അന്തപുരത്തിൽ ആയിരുന്നു ക്വീൻ അർമേഡാ.. അവളുടെ കൈ പൊതിഞ്ഞു കെട്ടിയിരുന്നു.. താൻ ചെയ്ത മണ്ടത്തരം.. റെപ്റ്റില്ല്യൻ കിംഗ് മരണപെട്ടു എന്ന് അവൾക്ക് വിശ്വസിക്കാൻ പോലും ആയില്ല…

പുറത്ത് അലർച്ചകൾ കേട്ടപ്പോൾ അവൾ ഒരു നിമിഷം തലകുനിച്ചു ഇരുന്നു.. അതിന് ശേഷം മെല്ലെ പുറത്തേക്ക് ഇറങ്ങി..

സംഹാരരുദ്രയായി നിൽക്കുന്ന ഓർക്കിഡിനെ ആണ് അവൾ കണ്ടത്..

കണ്ണുകൾ ജ്വലിക്കുന്ന നീല നിറം. കൈകൾ പകുതിക്ക് താഴേക്ക് നീല തീ നിറം… അതിൽ നിന്നുമുള്ള മിന്നലുകൾ ഏറ്റ പടയാളികൾ കരിഞ്ഞു കിടക്കുന്നു…

അർമേഡാ മെല്ലെ താഴേക്ക് ഇറങ്ങി ചെന്നു…

“നിനക്ക് എന്തെങ്കിലും പറയാനുണ്ടോ??”

ഓർക്കിഡ് അവളോട് ചോദിച്ചു..

“ഇല്ല…”

അവൾ മുട്ടുകുത്തി നിലത്തേക്ക് ഇരുന്നു..

“ചതിക്ക് ശിക്ഷ ഒന്നേയുള്ളു… “

ഓർക്കിഡ് മെല്ലെ പറഞ്ഞു.. അവൾ ഒന്നും മിണ്ടിയില്ല.. തല കുനിച്ചു..

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com