നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

അവൾ മൊബൈൽ ഫ്ലാഷ് അടിച്ചു നോക്കി.. വേറെ ഒന്നും ഇല്ല..

“പഴക്കം കൂടി തനിയെ തുറന്നത് ആണോ? ഈ പള്ളി ഇപ്പോൾ ഉപയോഗത്തിൽ ഇല്ല.. ഈ കാർ ഇവിടെ നിന്നും അനക്കിയിട്ട് വർഷങ്ങൾ ആയെന്നു തോന്നുന്നു…”

ചുറ്റുപാടും നോക്കി മെറിൻ മെല്ലെ പറഞ്ഞു.. പെട്ടെന്നാണ് അവൾ നിലത്ത് എന്തോ കണ്ടത്..

“ലിസ.. ?”

അവൾ ഫ്ലാഷ് അടിച്ചു കാണിച്ചു.. ഉറച്ചു കിടക്കുന്ന മണ്ണിൽ കല്ലുകൾ കൂട്ടി ഉരഞ്ഞത് പോലെ ഒരു ടയർ പാട്.. അത് ഗരാജിന്റെ അടുത്തേക്ക് ആണ് പോയതും..

മെറിൻ മുൻപോട്ട് ചെന്നു.. ഗാരേജിൽ മുഴുവൻ നോക്കി.. മുകളിൽ നിന്നും ഒരു ലിവർ തൂങ്ങി കിടക്കുന്നു.. അവൾ അത് പിടിച്ചു വലിച്ചു..

ഉടനെ അവരെ ഞെട്ടിച്ചുകൊണ്ട് ആ കോണ്ടെസാ ഇരുന്ന ഭാഗം കാറിനേയും കൊണ്ട് തെന്നി മാറുകയും അടിയിലേക്ക് ഒരു ഇറക്കം തെളിഞ്ഞു വരികയും ചെയ്തു.. അടിയിൽ വെളിച്ചവും തെളിഞ്ഞു..

“വാട്ട് ദി ഹെൽ??!!! ഇത്രയും ടെക്??? അൺബെലീവബിൾ…!”

ലിസ വായ പൊത്തി.. മെറിനും അമ്പരന്നു പോയിരുന്നു.

ഉടനെ തന്നെ ലിസയും മെറിനും താഴേക്ക് നോക്കി.. സമയം കളയാതെ തന്നെ അവർ താഴേക്ക് ഇറങ്ങി.. അടിയിൽ വണ്ടികൾ പാർക്ക് ചെയ്യുന്ന ഇടം.. അതിൽ ഒരു ഔട്‍ലാൻഡർ.. പിന്നെ ഒരു റേൻജ് റോവറും.. രണ്ടും കറുപ്പ് ആണ്.. നമ്പർ ഇല്ല..

പിസ്റ്റൾ കയ്യിൽ വച്ച് മങ്ങിയ വെളിച്ചത്തിൽകൂടെ അവർ മുൻപോട്ട് ചെന്നു..
അകത്തേക്ക് ഒരു വാതിൽ ഉണ്ടായിരുന്നു..

അകത്ത് പലവിധത്തിൽ ഉള്ള മുറികൾ.. ആരും ഇല്ല.. ഏറ്റവും അവസാനം എത്തിയ സ്ഥലം.. ഒഴിഞ്ഞ വലിയ ഹാൾ. അതിലും ആരുമില്ല.. അവർ ചുറ്റിനും നോക്കി..

പെട്ടെന്ന് ഡോർ ശക്തമായി വലിയ ശബ്ദത്തോടെ പുറത്തു നിന്നും അടഞ്ഞു.. വെളിച്ചം പോയി ഇരുട്ട് ആയി..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.