നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

“വരൂ..”

അവൾ അവന്റെ കൈ പിടിച്ചു മുകളിലേക് പടവുകൾ കയറ്റി..

“ഈ ധീരനെ ഇവിടെ കിംഗ് ആയി വാഴിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ..?”

അവൾ ഉറക്കെ ചോദിച്ചത് കേട്ട് റോഷൻ ഞെട്ടി..

“പൂർണ സമ്മതം….!”

ഏയ്ഞ്ചൽസ് ഒരുമിച്ചു വിളിച്ചു പറഞ്ഞു… ഉടനെ അവൾ അവന്റെ കൈ പിടിച്ചു..

“സിംഹാസനത്തിൽ ഇരിക്കൂ റോഷൻ.. ബി എ കിംഗ്… കിംഗ് ഓഫ് ഏയ്ഞ്ചൽസ്.. “

അവൾ അവനോടു പറഞ്ഞു.. അവൻ പുഞ്ചിരിച്ചു.. പക്ഷെ അവളുടെ കയ്യിൽ തിരിച്ചു പിടിച്ച അവൻ അവളെ പിടിച്ചു ആ സിംഹാസനത്തിൽ ഇരുത്തിയപ്പോൾ ഞെട്ടിയത് ഏയ്ഞ്ചൽസ് ആണ്..

“നീ എന്താണ് ഈ കാണിച്ചത്.. ?”

അവൾ ചാടി എഴുന്നേറ്റ് അവളോട് ചോദിച്ചു…

“ഞാൻ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നില്ല.. ക്വീൻ ആണ് ഇവിടേം ഭരിക്കേണ്ടത്.. ഞാൻ അല്ല..
പിന്നെ ഞാൻ മാത്രം അല്ല.. എന്റെ നിയോഗം നടത്താൻ നിങ്ങൾ എല്ലാവർക്കും പങ്ക് ഉണ്ടായിരുന്നു.. അതുപോലെ മറ്റു പലരും ഒരുമിച്ചു നിന്നതു കൊണ്ട് മാത്രം അല്ലെ വിജയം കൈവരിച്ചത്.. എന്നെ സ്നേഹിച്ചാൽ മതി.. സ്ഥാനം വേണ്ട…ഞാൻ ഇപ്പോൾ ജീവിക്കുന്നത് തന്നെ നിങ്ങൾ കാരണം അല്ലെ…”

അവൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ റെഡ് എയ്ഞ്ചൽ ചിരിച്ചു..

“ഡിസംബറും സ്കാർലെറ്റും പറഞ്ഞിരുന്നു നീ ഇതാണ് പറയുക എന്ന്.. ഇതാണ് റോഷൻ എന്നും.. ഇനി പറയു നിനക്ക് എന്താണ് വേണ്ടത്…? നിനക്ക് ഞങ്ങൾ എന്തും തരും…”

“എന്നെ നിങ്ങളുടെ ഒക്കെ കൂട്ടത്തിൽ കൂട്ടിയാൽ മതി..”

അവൻ പറഞ്ഞു.. ഉടനെ അവൾ അവന്റെ കൈപിടിച്ച് മുൻപോട്ട് നിർത്തി..

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.