നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2841

അവളുടെ വേദന നിറഞ്ഞ കരച്ചിൽ അവിടെ മുഴങ്ങി… കത്തി അവളുടെ നെഞ്ചിലേക്ക് ആണ് കയറിയത് ഒന്ന് മെറിന് മനസിലായി..

അവൾ മെറിന്റെ ദേഹത്ത് കിടന്നു കൊണ്ട് മെറിന്റെ കഴുത്തിൽ മുറുക്കെ പിടിച്ചു…

“പ്ലീസ് ഡൈ…പ്ലീസ്..”

അവൾ മെറിനോട് കെഞ്ചുന്നത് പോലെ പറഞ്ഞപ്പോൾ മെറിൻ ചിരിച്ചു..

“നോട്… നോട്ട് ടുഡേ….”

മെറിൻ ഇരുകൈകളും കൊണ്ട് അവളെ ചുറ്റി വരിഞ്ഞു ആഞ്ഞു പുണർന്നു അവളെ.. ശക്തമായി…

“ആആആ… ആഹ്ഹ്ഹ്…..”

അവളുടെ വേദന നിറഞ്ഞ കരച്ചിൽ.. മെറിൻ വിട്ടില്ല.. അവൾ മെറിന്റെ കഴുത്തിൽ കടിച്ചു.. എന്നിട്ടും മെറിൻ വിട്ടില്ല..
മെല്ലെ മെല്ലെ അവളുടെ ശക്തി കുറഞ്ഞു വന്നു.. അതോടെ മെറിൻ അവളെ കുടഞ്ഞു നിലത്തിട്ടു.. മലർന്നടിച്ചു വീണ അവളുടെ നെഞ്ചിന്റെ ഉള്ളിലേക്ക് കത്തിയുടെ പിടി വരെ ഇറങ്ങി പോയിരുന്നു..

ചോരയിൽ കുളിച്ച മെറിൻ മെല്ലെ കണ്ണുകൾ അടച്ചു.. അവളുടെ ബോധം മറഞ്ഞിരുന്നു..

***

അടിയിൽ ചെന്ന ലിസയും അനാബെല്ലും മേയർ ക്ലിയോപാട്രയെ മുകളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ആണ് ഡോർ ശക്തമായി അടഞ്ഞത്..

അപ്പോഴാണ് മുകളിൽ ഒച്ചകളും കേട്ടത്.. മെറിന്റെ കരച്ചിൽ കേട്ടു.. ഡോർ ലോക്ക് ആയിരുന്നു.. കുറെ തട്ടി നോക്കി എങ്കിലും തുറക്കാൻ കഴിഞ്ഞില്ല..

അനാബെൽ ഡോർ ലോക്ക് കണക്കു കൂട്ടി ഗൺ ഫയർ ചെയ്തു..

ഉടനെ പുറകിലേക്ക് ഓടിപ്പോയ ലിസ കുതിച്ചു വന്നു ചാടി മുകളിലെ ഹങ്കേറിൽ പിടിച്ചു വളഞ്ഞു ശക്തമായി ഇരു കാലുകളും വച്ച് ആഞ്ഞു ചവുട്ടി.. അതോടെ ലോക്ക് പൊട്ടി.. ഡോർ മുകളിലേക്ക് മറിഞ്ഞു..

മുകളിലേക്ക് വേഗം കയറിവന്ന അവർ കണ്ടത് കണ്ണ് തുറന്ന് കിടന്നു ശ്വാസം ആഞ്ഞു വലിക്കുന്ന ഒരു പെണ്ണും അനക്കം ഇല്ലാതെ ചോരയിൽ കുളിച്ചു കിടക്കുന്ന മെറിനെയും ആണ്..

“മെറിൻ.!!????”

ലിസയുടെ അലർച്ച അവിടെ മുഴങ്ങി…

“ജീസസ്… !”

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം ?

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. ?

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…? മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. ?

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ ? നന്നായി ?

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം ??

    അപ്പൊ അടുത്ത പാർട്ടിൽ കാണാം ?

  3. Vaniyamkulam enteyum naadaan?. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu ??.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. ????eagerly awaited for the next part

    2. ❤❤❤❤

    3. ❤️?❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir?

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ ?

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു ?

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു ??

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part ?

Comments are closed.