നിയോഗം3 The Fate Of Angels Part X ( മാലാഖയുടെ കാമുകൻ) 2840

Views : 430493

പിന്നെ അവളുടെ ഉള്ളിലെ ശക്തി ഒരു അനുഗ്രഹം ആണ് പക്ഷെ അതിനെ നിയന്ത്രിച്ചില്ല എങ്കിൽ വലിയ ആപത്തു വരുമായിരുന്നു.. അതാണ് ഇഗ്ഗിയാത്തിയാന അവൾക്ക് ആ വള ഇട്ടു കൊടുത്തത്.. അത് അഴിക്കാൻ അവൾക്ക് ആകില്ല.. പക്ഷെ ശക്തി പരിധി വിടാതെ പെരുമാറാൻ അവൾക്ക് ആകും…”

“മ്മ്മ്…”

അവൻ മെല്ലെ മൂളി.. അവന് സത്യത്തിൽ എല്ലാം കൂടെ കൂട്ടി ആലോചിച്ചിട്ട് പ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.. എല്ലാം ഒരു നിയോഗം.. എല്ലാം ബന്ധപ്പെട്ടാണ് കിടക്കുന്നതും.. പക്ഷെ എല്ലാം ശാന്തം ആയിരുന്നു. സമാധാനത്തിന്റെ ദിനങ്ങൾ..

***

റോഷനെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു മാവിക്കോ.. അത് നോക്കി ട്രിനിറ്റിയും. ആൺകുട്ടിയും അടുത്ത് കിടന്നു ഉറങ്ങിയിരുന്നു.

“അവൾക്ക് ഇന്നാണ് സമാധാനം ആയത്.. അവളുടെ പപ്പയെ കാണണം എന്ന് പറഞ്ഞു എന്നെ ശല്യപ്പെടുത്തിയിരുന്നു..”

ട്രിനിറ്റി പറഞ്ഞത് കേട്ടപ്പോൾ അവൻ അവളെ ഉമ്മവച്ചു..

“ഇവളെ ഭൂമിയിലേക്ക് കൊണ്ടുപോകാം…”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ചിരിച്ചു..

“അവൾക്ക് യുദ്ധവെറി കിട്ടിയിട്ടുണ്ട്.. അന്ന് അവൾ നിമിഷ നേരം കൊണ്ടാണ് മൂന്ന് പേരെ കൊന്നത്.. ശക്തയാണ്.. ഭാവിയിലെ ക്വീൻ ആണ് നമ്മുടെ മകൾ…”

അവൾ സ്നേഹത്തോടെ അവളെ ഉമ്മവച്ചു..

കുട്ടികൾ രണ്ടുപേരും നല്ല ഉറക്കത്തിലേക്ക് പോയപ്പോൾ ട്രിനിറ്റി അവന്റെ കയ്യും പിടിച്ചു കള്ളച്ചിരിയോടെ അടുത്ത റൂമിലേക്ക് പോയി.. അവിടെ വച്ച് അവർ പ്രണയം കൈമാറി..

അവസാനം അവന്റെ നെഞ്ചിൽ തളർന്നു കിടന്ന അവൾ അവനെ വീണ്ടും വീണ്ടും ചുംബിച്ചു..

“ഭൂമിയിലേക്ക് എപ്പോൾ പോകും….?”

അവൾ ചോദിച്ചു…

“നാളെ.. എനിക്ക് എല്ലാവരെയും കാണാൻ തിടുക്കം ആയി.. അർച്ചു.. മീനു.. എന്റെ മെറിൻചേച്ചി…ഏട്ടത്തി.. ലിസ…”

അവൻ ആവേശത്തോടെ പറഞ്ഞു… അവൻ പറഞ്ഞ മെറിൻ ഐസിയുവിൽ ആണെന്ന് അറിയാതെ..

മെറിനെ കാത്തിരിക്കുന്ന ആപത്തും അറിയാതെ..

തുടരും..

അപ്പോൾ പതിവ് പോലെ പത്ത് ദിവസം കഴിഞ്ഞു കാണാം.. അടുത്ത ഭാഗത്തോടെ നിയോഗം നിങ്ങളോടു വിട പറയും.. ഇതിൽ പറഞ്ഞ വാണിയംകുളം എന്റെ അമ്മയുടെ നാടാണ്. ബ്രിടീഷ് ബംഗ്ലാവ് ഇന്നും ഉണ്ട് പക്ഷെ അതിപ്പോൾ ഒരു ഐടിസി ആണ്..

സ്നേഹത്തോടെ, എംകെ..

 

Recent Stories

517 Comments

  1. ഒറ്റപ്പാലം,, വാണിയംകുളം, ഷൊർണുർ കൊട്ടാരം 🙂

    വ്യാഴാഴ്ച ചന്ത ♥️

  2. ഏട്ടാ…. 🖤

    വളരെ മികച്ച ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇതും…🖤 മിസ്റ്ററികൾ എല്ലാം മറ നീക്കി ഇതിലൂടെ….. 🖤

    കിട്ടിയ ചാൻസിലൂടെ വാണിയംകുളത്തിനെ ഒന്ന് ഫേമസ് ആക്കി അല്ലെ 😂 നന്നായി 🖤

    ഇപ്പോഴും മെറിനെ കാത്തിരിക്കുന്ന അപകടം എന്താണെന്നാ മനസിലാവാത്തെ…… അടുത്ത പാർട്ടിൽ ഉണ്ടല്ലോ എന്ന് ആലോയ്ക്കുമ്പോൾ ഒരു ആശ്വാസം 😁😁

    അപ്പൊ അടുത്ത പാർട്ടിൽ കാണാം 🖤

  3. Vaniyamkulam enteyum naadaan🤩. Ottapalam enn ketapoo thanne njetty. Viswasikan aayla pinne Vaniyamkulam ennokke ketapoo romanjam vannu. Njan chodikkan vararnnu Vaniyamkulam aaytt valla connectionum undonn. Last kandu 😌😌.

  4. ഇന്ന് വരും.. വൈകീട്ട് 7 ന് തന്നെ.. ക്ലൈമാക്സ് 150 പേജ് എഴുതാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.. അതിന് കഴിയില്ല.. അതുകൊണ്ടു 11th പാർട്ട് ആയിട്ട് ആണ് ട്ടോ ഇടുന്നത്..
    ഇവിടെ ആക്റ്റീവ് ആകാൻ കഴിയാത്തതിൽ ക്ഷമിക്കണം..
    ❤️

    1. 😍😍😍😍eagerly awaited for the next part

    2. ❤❤❤❤

    3. ❤️💙❤️

    4. ഹലോ, സമയം കിട്ടുമ്പോൾ PL ഇൻബോക്സിൽ വരണേ. ഒരു കാര്യം പറയാനുണ്ട്

      1. എങ്ങനെ ആണ് bro PL സംസാരിക്കുന്നെ

    5. ❤️❤️❤️

    6. ❤❤❤❤❤

    7. സൂര്യൻ

      Yes sir😇

    8. Thanks Bro Ithu Nokkan Thanne Anu Vanne❤️❤️

    9. വിനീത്

      ❤❤❤❤ wighting

  5. ഇരിക്കട്ടെ 501 കുതിരപവന്‍….

  6. 500th comment ❤️

    ഇന്ന് വരില്ലേ 🤔

  7. ഞാൻ നോക്കിയപ്പോൾ 499 comments , എന്ന പിന്നെ 500 ഞാൻ തന്നെ ആകട്ടെ . Season 1 മുതൽ കൂടെ ഉള്ള ആളാണ്. ഇത്രയും അഭിനന്ദനങ്ങൾ തന്നെ മതിയല്ലോ നിങ്ങൾ ആരാണ് എന്ന് മനസ്സിലാക്കാൻ .

  8. ഒന്നും പറയാൻ കഴിയില്ല ആശാനേ നമിച്ചു 🙏

  9. 1 Day to go… ❤️❤️❤️

  10. ❣️രാജാ❣️

    എന്റെ കിളികളെല്ലാം പല വഴിക്ക് പറക്കുന്നു 😂😂

    നമിച്ചണ്ണാ ഇത് പോലെയൊരു ഐറ്റം സൃഷ്ടിക്കുന്ന നിങ്ങൾ വേറെ ലെവലാണ്…
    Waiting for the next part 😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com