Pavam Pravasi by Shajee Kannur അഞ്ചാം ക്ലാസിൽ പഠിക്കുംമ്പോ ക്ലാസ് ടീച്ചർ ചോദിച്ചു നിങ്ങക്ക് പഠിച്ച് ആരാകാനാണ് ആഗ്രഹം മറ്റുള്ളവർ ഡോക്റ്റർ കളക്റ്റർ എഞ്ചിനിയർ പൈലറ്റ് എല്ലാം പറഞ്ഞെങ്കിലും എനിക്ക് സിൽമാനടനാകാനാണ് മോഹന്ന് പറഞ്ഞപ്പോ കുട്ടികളെലാരും ചിരിച്ചു ടീച്ചർ വീണ്ടും ചോദിച്ചു സിനിമ നടനായിലെങ്കിൽ പിന്നെ എന്താകാനാണ് ആഗ്രഹം ഒര് മടിയും കുടാതേ ഞാൻ പറഞ്ഞു കമ്മീഷണർ, ഇൻസ്പെകറ്റർ ബലറാമിനേപ്പോലുള്ള നട്ടെല്ലുള്ള പോലിസോഫിസറാകണമെന്ന് അത് കേട്ട് വീണ്ടും കുട്ടികൾ ചിരിച്ചു സിനിമ വിടാനുള്ള പരിപാടിയില്ലാ അല്ലേ […]
Author: Tintu Mon
സ്നേഹസാഗരം 203
Snehasagaram by Pinku Kochu അന്നു ഹോസ്പിറ്റലിൽ പതിവിലധികം തിരക്കായതുകൊണ്ടാവാം ശ്യം നല്ല ക്ഷീണിതനായിരുന്നു.. കൊച്ചി നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റാണ് അയാൾ… ജോലിക്കാരിന്നെ മീരയും മകളും ഉറങ്ങി എന്നയാൾക്ക് മനസിലായി.നഗരത്തിലെ മറ്റൊരു ഹോസ്പിറ്റലിലെ ഫിസിഷ്യനാണ് അവൾ. മകൾ തേഡ് സ്റ്റാൻഡിൽ പഠിക്കുന്നു. നഗരത്തിലെ തിരക്കിൽ ഒഴുകി പോകുന്ന ഒരു നുക്ലിയാർ കുടുംബം. റൂം മിലേക്ക് കയറുന്നതിനു മുൻപ് ടെബിളിലെ ജേർണലുകൾക്കിടയിലെ ഇൻലൻഡ് അയാൾ ശ്രദ്ധിച്ചത്… തനിക്ക് ലെറ്റർ അയക്കാൻ ആര് .. വിറക്കുന്ന കൈകളോടെ അയാൾ […]
ഇച്ചന് കിട്ടിയ തേപ്പും പിന്നെ പൊന്നൂം 40
Bindhya Vinu “ഈ ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും തെണ്ടിത്തിരിയണ നേരത്തിന് നിനക്കെന്തേലും എഴ്തിക്കൂടേ പൊന്നുവേ.”നട്ടുച്ച നേരത്ത് നട്ടപ്രാന്ത് വന്നപോലെ ഇച്ചായൻ കലിതുള്ളി നിൽക്കുവാണ്.ഞാനാണെങ്കിൽ ഇതെന്നോടല്ല പറയണതെന്ന ഭാവത്തിൽ കല്ലിന് കാറ്റ്പിടിച്ചപോലെ ഇരുന്നു. “ഡീ……നീ ഞാൻ പറഞ്ഞത് വെല്ലതും കേട്ടോ”.വിടാൻ ഉദ്ദേശമില്ലെന്ന് മനസിലായപ്പൊ ഞാൻ തലപൊക്കി ഒന്നു നോക്കി പല്ല് മുപ്പത്തിരണ്ടും കാട്ടി ഇളിച്ചങ്ങ് കാണിച്ചു. എന്റെ ഒടുക്കത്തെ ചിരി കണ്ടതും ഇച്ചായന് എവിടെയോ ഒരു കള്ളത്തരം മണത്തു..എന്താന്നറിയില്ല കള്ളത്തരം ചെയ്താ ഞാൻ പോലുമറിയാതെ എന്റെ മുഖത്തൊരു പ്രത്യേക വിനയം […]
കൊന്നപൂക്കളിലെ നൊമ്പരം 7
Konnapookkalile Nombaram by Krishna Kumar ഒട്ട്പേഷൃൻറ്റ് വിഭാഗത്തിൽ തിരക്കൊഴിഞ നേരം ഡോ.രാമചന്ദ്രൻ ദിവസവൂമുളള വാർഡ്റൗണ്ട്സിന് പോകാനായി എഴുന്നേറ്റു. പുറത്തേക്ക് കടക്കാൻ തുടങിയപ്പോൾ പോസ്റ്റ് മാൻ കത്തുകളുമായി കടന്നു വന്നു.കത്തുകൾ വാങിമേശപ്പുറത്തു വച്ചതിനു ശേഷം അയാൾ പുറത്ത്കടന്നു. താഴത്തെ നിലയീൽ.മുഴുവൻ ഓ.പി വിഭാഗമാണ്. ഡോ.രാമചന്ദ്രൻ നടന്ന് മുകളിലേക്കുളള സ്റ്റെപ്പിൻറ്റെഅരികിലെത്തി. ലിഫ്റ്റ് ഒഴീഞു കിടക്കുന്നുണ്ടായിരുന്നു. അയാൾ സാധാരണ ലിഫ്റ്റ് ഉപയോഗിക്കാറില്ല.കഴിവതും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാരുത് എന്ന് പഠിപ്പിച്ച തത്വം പാലിക്കാൻ അയാൾ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അയാൾ സ്റ്റെപ്പ് കയറി […]
പ്രവാസം 58
Pravasam by Saneesh Mohamed കുട്ടിക്കാലത്ത് വിമാനം അയാൾക്കൊരത്ഭുതമായിരുന്നു.പറവകളെ പോലെ പറക്കാൻ കഴിവുള്ള ഒരു സാധനം. ആകാശത്ത് വിമാനം പറക്കുന്നത് എല്ലാവരെയും പോലെ അയാളും ആശ്ചര്യത്തോടെ നോക്കി നിന്നിരുന്നു. എന്നാലിന്ന് വിമാന യാത്രകൾ അയാൾക്ക് വിരസത നിറഞ്ഞ ഒന്നായിരിക്കുന്നു. ആകാശത്തിൽ വിമാനത്തിന്റെ ഇരമ്പൽ കേൾക്കുമ്പോൾ തുടികൊട്ടിയിരുന്ന ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത അയാളിൽ നിന്ന് മാഞ്ഞുപോയതെപ്പോഴാണ്. ഇന്ന് യാത്രകൾ അയാളുടെ ജീവതത്തിന്റെ ഭാഗമായിരിക്കുന്നു. കുറച്ച് മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന യാത്രകൾ. അത്രതന്നെ ആയുസ്സുള്ള ചില സൗഹൃദങ്ങളെപ്പോലെ. എല്ലാം നിരതെറ്റിയ വർണ്ണക്കുമിളകൾ പോലെ അയാളുടെ […]
ഫൈസിയുടെ ആശ 68
Faisiyude Asha by Jimshi കാവുമ്പുറം സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ ആശ നാലുപാടും നോക്കി… ചുറ്റിലും ഇരുട്ട് പരന്നിട്ടുണ്ട്.. കടകളില്ലെല്ലാം തിരക്കൊഴിഞ്ഞു തുടങ്ങി… സ്കൂൾ തൊടിയിലേക്കു തിരിയുന്ന മൂലയിൽ ഉള്ള പെട്ടി കടയിൽ പതിവ് പോലെ അച്ഛൻ കാത്തു നിൽക്കുന്നുണ്ട്… പെട്ടിക്കടയിൽ നിന്നും തെളിയുന്ന മെഴുകുതിരി വെട്ടത്തിന്റെ മങ്ങിയ വെളിച്ചത്തിലും ആശ കണ്ടു അച്ഛന്റെ മുഖത്തെ പരിഭ്രമം… പതിവിലും ഇന്നൊത്തിരി വൈകി… അതെങ്ങനെയാ.. ഇറങ്ങാൻ നേരം വരും ഓരോരുത്തർ മരുന്നിന്റെ കുറിപ്പടിയും കൊണ്ട്.. ഓവർ ടൈം എടുക്കാമെന്ന് ജോസേട്ടനോട് […]
പ്രവാസി 56
Pravasi by Nanditha ഫോണിന്റെ നീണ്ട ബെൽ കേട്ടപ്പോൾ തന്നെ വിചാരിച്ചു ഏട്ടൻ ആവുമെന്ന്.. ഡിസ്പ്ലേയിൽ ഏട്ടന്റെ മുഖം കണ്ടപ്പോൾ തന്നെ ഉള്ളിലെ വിശപ്പ് കെട്ടു.. ഫോൺ ഓണാക്കി ചെവിയോരം ചേർത്തപ്പോൾ തന്നെ അങ്ങേ തലയ്ക്കൽ ഏട്ടന്റെ ശബ്ദം കേട്ടു… പൊന്നൂ…. ആ ഒറ്റ വിളിയിൽ അലിഞ്ഞു തീരാവുന്ന സങ്കടങ്ങളും വേദനകളും മാത്രേ ഉള്ളൂ… എത്ര അകലെയാണെങ്കിലും ആ വിളിയിൽ അലിഞ്ഞു ചേർന്ന സ്നേഹത്തിന്റെ മാധുര്യം പറയാതെ വയ്യ.. കണ്ണേട്ടാ… അമ്മയുടെ നടുവേദനയെകുറിച്ചുംഅച്ഛന്റെ വിശേഷങ്ങളെകുറിച്ചും അനിയന്റെ പഠിത്തത്തെക്കുറിച്ചും […]
ചക്കിക്കൊത്ത ചങ്കരൻ 38
Chakkikku Otha Chankaran by Rohitha “ഈ വഴക്കാളി കാന്താരി പെണ്ണ് എങ്ങനെ എനിക്കിത്ര പ്രിയപ്പെട്ടവളായി ന്നു ചോദിച്ചാ എനിക്കറിയില്ല എന്നൊരുത്തരം മാത്രമേ എന്റെ കയ്യിലുള്ളൂ….”… അരുൺ കയ്യിലുള്ള റിമോട്ട് വീണ്ടും ചലിപ്പിച്ചു.. സ്‌ക്രീനിൽ അവന്റെയും ആദിയുടേയും ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു.. ഇന്നവരുടെ ഒന്നാം വിവാഹവർഷികമാണ്.. അതിന്റെ പാർട്ടി നടത്തുകയാണവർ..ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവർ കൂടുതൽ കൂടുതൽ ചേർന്ന് നിന്നു… അവൻ താലി കെട്ടുന്ന ഫോട്ടോ വന്നപ്പോൾ അവൻ വീണ്ടും റിമോട്ട് പോസ് ബട്ടണിൽ അമർത്തി… “ഇനി, […]
ചോവ്വാദോഷം – 1 39
Chowwadosham Part 1 by Sanal SBT ജോത്സ്യരെ ഈ കല്ല്യാണം നടത്താൻ എന്തെങ്കിലും പ്രതിവിധി ഉണ്ടോ? ഇല്ല്യ.. ഈ ജാതകങ്ങൾ തമ്മിൽ ഒരിക്കലും ചേരില്ല്യ . ഈ കുട്ടീടെ ജാതകത്തിൽ ഒന്നര ചോവ്വാദോഷം ഉണ്ട് പയ്യന്റെ ജാതകത്തിൽ ദോഷമൊന്നും ഇല്ല താനും മാത്രമല്ല ശുദ്ധ ജാതകവും . എന്തെങ്കിലും പൂജയോ മറ്റോ ചെയ്താൽ . ഒരു നിർവാഹവും ഞാൻ നോക്കീട്ട് ഇല്ല്യ ഇപ്പോ ഈ കുട്ടിക്ക് നല്ല സമയം അല്ല കുംഭം ,മീനം ,മേടം മേടമാസത്തോടെ […]
മടങ്ങിപ്പോകുന്നവർ 11
Madangipokunnavar by Kamar Melattur ഒരു ജീവപര്യന്തകാലഘട്ടത്തിന്റെ ഒടുക്കത്തിലൊരു പ്രഭാതത്തിലാണ്, വാർഡൻ മാത്യുസാർ ഇരുമ്പുവാതിൽ തള്ളിക്കൊണ്ട് അകത്തുവന്നത്. സന്തോഷവാർത്തയോ? അറിയില്ല. നാളെ മടക്കമാണ്. പന്ത്രണ്ട് വർഷത്തെ തടവിന്, ( തടവോ? ഇതൊരിക്കലും ഒരു ശിക്ഷയായിരുന്നില്ലല്ലോ) ഇന്നത്തെ രാത്രി തിരശ്ശീലയാവുകയാണ്. എന്നാലും തീരുമോ ശിക്ഷ? ഓർമ്മകൾ , അവ മനസ്സിനു വല്ലാത്തൊരു ജീവപര്യന്തമാണ് നൽകുന്നത്. സ്വപ്നങ്ങളെല്ലാം ഇരുണ്ട ഗർത്തത്തിലേക്ക് പെരുമഴയായ ദിവസങ്ങളാണു കടന്നുപോയത്. കുടുംബത്തിന്റെ അവസ്ഥ ; അത് വിശദീകരിക്കേണ്ടിയിരുന്നില്ല. കുടുംബത്തിനു പുറത്താണല്ലൊ ഇക്കാലമത്രയും തീർത്തത്. എല്ലാം വിറ്റുതുലച്ച് […]
മല്ലിമലർ കാവ് – 1 51
Mallimalar Kavu Part 1 by Krishnan Sreebhadhra “അവസാനത്തെ വണ്ടിയും കടന്നു പോയി. ഇനിയും കാത്ത് നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് ഹർഷന് തോന്നി. നേരിയ നിലാവെട്ടത്തിൽ വിജനമായ വഴിയിലൂടെ. അയ്യാൾ ശീക്രം നടന്നു… അയ്യാളുടെ മനസ്സിനുള്ളിൽ ഭയം കൂട് കൂട്ടി തുടങ്ങി. അവസാനത്തെ വണ്ടിയിൽ ആരേങ്കിലും ഉണ്ടാകും എന്ന് വിശ്വസിച്ച വിഡ്ഢിയായ തന്നോട് തന്നെ അയാൾക്ക് പുച്ഛം തോന്നി… ഇനി മൂന്ന് കിലോമീറ്റർ ഒറ്റയ്ക്ക് താണ്ടണം വീട്ടിലെത്താൻ. ആരേങ്കിലും കൂട്ടിനില്ലാതെ എങ്ങിനെ ആ കടമ്പ കടക്കും…. ഉള്ളിൽ […]
കണ്ണീരണിഞ്ഞ ഇഷ്ടദാനം 19
Kanniraninja Istadanam by കൃഷ്ണ മദ്രസുംപടി മുല്ലപ്പൂക്കളും, ചുവര്‍ചിത്രങ്ങളും കൊണ്ട് ഭംഗിയായി അലങ്കരിച്ച മണിയറയിലെ കട്ടിലില്‍ ആദ്യരാത്രിയുടെ നിറമുള്ള സ്വപ്നങ്ങളുമായ് ഞാന്‍ കാത്തിരിക്കുകയായിരുന്നു… ചാരിയിട്ട വാതില്‍ തുറന്ന് ഏത് നിമിഷവും എന്റെ പ്രിയപ്പെട്ടവള്‍ കടന്നുവരും..എന്നുടല്‍ പാതിയോട് ആദ്യമായ് എന്താണ് ചോദിക്കേണ്ടത്..? പേര് ചോദിച്ചാലോ..? ഛെ..മണ്ടത്തരം പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ചോദിച്ചതല്ലേ പേരൊക്കെ…എങ്ങനെ സംസാരിച്ച് തുടങ്ങുമെന്നാലോചിച്ച് എനിക്ക് ടെന്‍ഷന്‍ കൂടി വന്നു.. എന്നാലും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖമുണ്ടതിന്…. വന്നൂ കണ്ടു കീഴടങ്ങീന്ന് പറഞ്ഞ പോലെ എടുപിടീന്നുള്ള കല്ല്യാണമായിരുന്നത് കൊണ്ട് […]
രക്തരക്ഷസ്സ് 32 (Last Part) 40
രക്തരക്ഷസ്സ് 32 Raktharakshassu Part 32 bY അഖിലേഷ് പരമേശ്വർ Previous Parts ചോര കലർന്ന ജലോപരിതലത്തിൽ അവസാന കുമിളയും വീർത്ത് പൊട്ടി. കൃഷ്ണ മേനോന്റെ കണ്ണുകൾ തിളങ്ങി.കഴു#@$&&.അവന്റമ്മേടെ ഒരു പ്രതികാരം. കുളത്തിന്റെ ഇരുളിമയിലേക്ക് മുങ്ങിത്താഴുമ്പോൾ അഭി ശ്വാസം ആഞ്ഞു വലിച്ചു. മൂക്കിലും വായിലും വെള്ളം കയറിയതോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു. മോനേ,ഉണ്ണീ,ഒരു നനുത്ത സ്വരം തന്റെ കാതുകളെ തഴുകുന്നത് പോലെ അവന് തോന്നി. ആരോ വിളിക്കുന്നു. ആരാണത്?അമ്മ,അമ്മ വിളിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അവന്റെ മനസ്സിൽ കുറേ […]
അമല 56
Amala by Jibin John Mangalathu നാട്ടിൻ പുറത്തു ജനിച്ചു വളർന്നതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ആഘോഷങ്ങളോട് എന്തോ ഒരു അഭിനിവേശം ഉണ്ടായിരുന്നു..പ്രത്യേകിച്ച് കല്യാണം… അതൊരു ഉത്സവം തന്നെയായിരുന്നു നാട്ടിൽ.. ഒരിക്കൽ എനിക്കും ഇത്‌പോലെ കല്യാണപ്പട്ടുടുത്തു സ്വർണാഭരണമണിഞ്ഞു കതിര്മണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന കാഴ്ചകൾ കാണാൻ ഈ നാട് മുഴുവൻ വരുമല്ലോ എന്നോർത്ത് നാണം കൊണ്ടിരുന്നു.. പക്ഷെ അതെല്ലാം വെറുതെയായിരുന്നു എന്ന് തോന്നിപ്പോകുന്നു.. വയസ്സ് 27 ആയി.. എങ്കിലും ഞാനൊരു കെട്ടാച്ചരക്കായി ( നാട്ടുകാരുടെ ഭാഷയിൽ ) വീട്ടിൽ […]
രക്തരക്ഷസ്സ് 31 40
രക്തരക്ഷസ്സ് 31 Raktharakshassu Part 31 bY അഖിലേഷ് പരമേശ്വർ Previous Parts അയാൾ പതിയെ തിരിച്ചു നടക്കാൻ തുടങ്ങിയതും പിൻകഴുത്തിൽ ഒരു ലോഹക്കുഴലിന്റെ തണുപ്പ് തട്ടി. മേനോന്റെ ഉള്ളിൽ ഒരു ഞെട്ടലുണ്ടായി.അയാൾ പതിയെ പിന്നോട്ട് തല തിരിച്ചു. ഇരുട്ടിൽ ആളിന്റെ മുഖം വ്യക്തമല്ല.ആരാ.മേനോന്റെ ഒച്ച വിറച്ചു. പ്രതിയോഗി അൽപ്പം കൂടി മുൻപോട്ട് കടന്ന് നിന്നു. ഇലച്ചാർത്തുകളെ തഴുകിയിറങ്ങിയ മങ്ങിയ ചന്ദ്ര പ്രഭയിൽ ആ മുഖം കണ്ട കൃഷ്ണ മേനോൻ നടുങ്ങി. ഉണ്ണീ,അയാളുടെ തൊണ്ട വരണ്ടു.മേനോന് ശരീരം […]
ഇച്ചൻ ഇൻ കലിപ്പ് മോഡ് 29
Echan in Kalip Mode by Bindhya Vinu “നീ പൊയ്ക്കോടീ..എന്നെയിട്ടേച്ച് ” ഒരു വഴക്കിന് തിരികൊളുത്തി നിന്ന് വെളിച്ചപ്പാട് തുള്ളുന്ന ഇച്ചായനെ കണ്ടപ്പൊ ദേഷ്യമല്ല ഒന്നു കൊഞ്ചിക്കാനാണ് തോന്നിയത്. “യ്യോ അങ്ങനെ ഞാൻ പോയാല് എനിക്ക് ആരൂല്ലാണ്ടാവൂല്ലോ കുഞ്ഞോനേ” ഒന്ന് അനുനയിപ്പിക്കാൻ നോക്കിയിട്ടും ഒറ്റപ്പൂരാടം പോലെ നിന്ന് കലിതുള്ളത് കണ്ടു ചിരിപൊട്ടി.പക്ഷേ അതിന്റെ ആഫ്റ്റർ എഫക്റ്റ് കഠൂരമാണെന്നറിയാവുന്ന കൊണ്ട് തികട്ടി വന്ന ചിരി ഞാനങ്ങ് വിഴുങ്ങി. “അല്ലേലും എനിക്കെന്റെ കുഞ്ഞിപ്പെണ്ണേയൊള്ള്” ഈശ്വരാ ഇങ്ങേര് എന്നെ മടുത്ത് […]
മീനൂട്ടി 88
meenutty by ലീബബിജു “മീനൂട്ടീ..സൂക്ഷിച്ചു പോണേ..” “ശരിയമ്മേ’ ഉമ്മറത്തെ തൂണിനരികിൽ താൻപോകുന്നതും നോക്കി നിൽക്കുന്ന അമ്മക്ക് നേരെ കൈവീശികാട്ടി മീനൂട്ടി നടവഴിയിലൂടെ നടന്നു. സ്കൂളിലേക്ക്. നടന്നു റോഡിലെത്തി.റോഡരികിലെ ഒരു കുഞ്ഞ് ചാക്കുകെട്ട് അനങ്ങുന്നത് കണ്ട് മീനൂട്ടി അങ്ങോട്ട് ചെന്നു.രാത്രി പെയതമഴയിൽ കുതിർന്ന പുല്ലുകൾക്കിടയിൽ ചാക്കിൽ നിന്നും. മ്യാവൂ..മ്യാവൂ..എന്ന കരച്ചിൽ കേട്ടതും അവൾ വേഗം ആ ചാക്കിൻ്റെ വായ്ഭാഗം തുറന്നതും രണ്ട് പൂച്ച കുഞ്ഞുങ്ങൾ വെളിയിൽ ചാടി. “ഹയ്…”അവളുടെ കണ്ണുകൾ വിടർന്നു. “ആരാ നിങ്ങളെ ഈ ചാക്കിലിട്ടേ..ഉം..” അവൾ […]
അയലത്തെ ഭ്രാന്തി 36
Ayalathe Bhranthi by Shalini Vijayan വാടക വീട്ടിലേക്ക് മാറിയതിന്റെ രണ്ടാം ദിവസമായിരുന്നു മുന്നിലെ വീട്ടിലെ തങ്കമ്മ മനസ്സിനെ നടുക്കിയ ആ സത്യം വെളുപ്പെടുത്തിയത്.. പിറകിലെ വീട്ടിലെ ഭവാനി ഇത്തിരി വശപ്പെശകാണ്…അധികം സംസാരിക്കാൻ നിൽക്കണ്ട.. ചെറിയ തോതിൽ ഭ്രാന്തിന്റെ ചില ചേഷ്ടതകൾ കാണിക്കും … കേട്ടത് വിശ്വസിക്കാനാകാതെ പല്ലു കടിച്ച് ഞാൻ കെട്ടിയോനെ നോക്കി… ഈ ഭ്രാന്തുള്ളവരുടെ ഇടയിൽ എന്നേം മോളേം ഒരു കൈ കുഞ്ഞിനേം കൊണ്ടുവിട്ടിട്ട് രാവിലെ ജോലിക്കെന്നും പറഞ്ഞ് പോയിട്ട് വൈകീട്ട് വന്നാ മതിയല്ലോ.. […]
എനിക്കായ് പിറന്നവൾ – Last Part 31
Enikkayi Piravnnaval Last Part by Praveena Krishna “വിനുവേട്ടൻ അല്ലേ ഞാൻ അശ്വതിയുടെ കൂട്ടുകാരിയാണ്. അവൾക് പനി ആയിട്ട് സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. ” “അയ്യോ അവൾക് ഇപ്പോൾ എങ്ങനെ ഉണ്ട്” “കുഴപ്പം ഒന്നുല്ല നാളെ ഡിസ്ചാർജ് ചെയ്യും എന്നാ അറിഞ്ഞത് ” ഞാൻ നേരെ സിറ്റി ഹോസ്പിറ്റലിലെക്ക് പോയി. Avide അവളുടെ അടുത്ത് അമ്മയും അനിയത്തിയും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറിയില്ല. കുറച്ച് കഴിഞ്ഞു അവളുടെ അമ്മ പുറത്തേക്കു പോയപ്പോൾ […]
സര്‍പ്പവ്യൂഹം 63
Sarppavyuham by Anish Francis വനത്തിനു നടുവിലൂടെയുള്ള ആ വഴിയില്‍ നിറയെ കൂര്‍ത്തകല്ലുകളും മുള്ളന്‍ചെടികളും നിറഞ്ഞിരുന്നു.മഴുകൊണ്ട് വെട്ടേട്ടറ്റ വേര്‍പെട്ട ഭടന്റെ കാല് പോലെ ഒരു ദേവതാരുവിന്റെ വേര് വഴിയിലേക്ക് നീണ്ടുനിന്നു.അതില്‍ വെള്ളിനിറമുള്ള ഒരു സര്‍പ്പം ചുരുണ്ട്കൂടി കിടന്നു.ഇലകള്‍ പൊഴിഞ്ഞു ഞരമ്പ് പോലെയായ ആ ദേവതാരുവിന്റെ ശിഖരത്തില്‍ ഒരു കഴുകന്‍ വിശ്രമിച്ചു.അഗ്നി സ്പര്‍ശിച്ചത് പോലെ ,ശാപമേറ്റതുപോലെ ഉണങ്ങി നില്‍ക്കുന്ന വനത്തിലേക്ക് കണ്ണോടിച്ചുകൊണ്ട് കഴുകന്‍ പറഞ്ഞു. “കുരുക്ഷേത്രത്തില്‍ ആര് ജയിച്ചാലും ,അത് ചന്ദ്രവംശത്തിന്റെ മാത്രമല്ല ഈ ഭാരതത്തിന്റെ അവസാനം കൂടിയാണ്.” […]
രണ്ട് വര 16
Randu Vara by അബ്ദുസ്സമദ് ഇ കെ പി ഇക്ക എഴുന്നേൽക്ക് ദേ നോകിയെ, രണ്ട് വര കാണുന്നുണ്ട്. അവൾ സുഖ നിദ്രയിൽ മതിമറന്ന് ആസ്വദിക്കുന്ന അവനെ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു നീ എന്ത് വരയാണ് നേരം വെളുക്കുമ്പോൾ തന്നെ പറയുന്നത്? ഉറക്കം കളയാനായിട്ട്,,,, അവൻ കണ്ണും തിരുമ്മി പതുക്കെ അവളെ നോക്കി പുറത്ത് കോരി ചൊരിയുന്ന മഴയും അതിനേക്കാൾ വലിയ തണുപ്പും, ഈ സമയത്ത് ഉണങ്ങാത്ത മുടികളിൽ നിന്ന് ഉറ്റി വീഴുന്ന വെള്ളത്തുള്ളികൾ അവന്റെ […]
മിഴി 20
Mizhi by ഷംനാദ് ട്രെയിൻ നീങ്ങി തുടങ്ങിയിരിക്കുന്നു.. തിരക്ക് നന്നേ കുറവാണ് സലീമും നാസിയയും മകളും റെയിൽവേ സ്റ്റേഷനിലേക്ക് വരും വഴി തങ്ങളെ പിന്തുടർന്ന ബൈക്കുകാരനെ പറ്റി പരിഭ്രമത്തോടെ ആശങ്ക പങ്കുവെക്കുകയാണ്.. ” കഴിഞ്ഞ വാരം ഉപ്പ വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ച ഇത്ര തുക കാരണമാണ് നമുക്കിന്നെങ്കിലും പുറപ്പെടാൻ സാധിച്ചതെന്ന് പറഞ്ഞു നാസിയ തന്റെ മകളെ മാറിലേക്ക് ചേർത്ത് പിടിച്ചു..” എതിർ സീറ്റിൽ ചീകിമിനുക്കിയ തലമുടിയും, മാന്യമായ വസ്ത്രധാരണവുമായി പുസ്തക വായനയിലിരിക്കുന്ന ചെറുപ്പക്കാരനെ ഇടയ്ക്കിടെ സലിം വീക്ഷിക്കുന്നുണ്ടായിരുന്നു.. […]
എനിക്കായ് പിറന്നവൾ – 2 23
Enikkayi Piravnnaval Part 2 by Praveena Krishna “എന്താ അച്ചു എന്താ പറ്റിയെ ” “എന്നേ ഒരാൾ ശല്യം ചെയ്യുന്നു രണ്ടു ദിവസായി. ഞാനിതു പറയാൻ വേണ്ടി ഇന്നലെ ഒത്തിരി നേരം ചേട്ടനെ നോക്കി നിന്നു. ഇന്ന് രാവിലെ അവനെന്റെ കയ്യിൽ കയറിപിടിച്ചിട്ടു പറയുവാ എന്നെ അവന് ഇഷ്ടമാണെന്നു ” അവൾ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ലാ. എന്നും ചിരിച്ചു മാത്രം കണ്ടിരുന്ന അവളുടെ മുഖം വിഷമത്തോടെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്നും തിളങ്ങി നിന്ന […]
ചതിയുടെ ഒടുവില്‍ 20
Chathiyude Oduvil by Samuel George ദര്‍പ്പണത്തില്‍ കണ്ട സ്വന്തം രൂപത്തിന്റെ അഴകളവുകളില്‍ മതിവരാതെ വീണ്ടും വീണ്ടും ദലീല നോക്കി. കൊത്തിവച്ചത് പോലെയുള്ള വദനകാന്തി. സ്വര്‍ണ്ണത്തില്‍ ചന്ദനം ചാലിച്ചെടുത്ത ചര്‍മ്മഭംഗി. ഇപ്പോള്‍ ജനിച്ച ശിശുക്കള്‍ക്ക് പോലും ഉണ്ടാകില്ല ഇത്ര മൃദുവായ ചര്‍മ്മം. ലജ്ജയും അഹന്തയും കലര്‍ന്ന മനസോടെ അവള്‍ സ്വയം പറഞ്ഞു. ദലീലയുടെ കണ്ണുകള്‍ വീണ്ടും ദര്‍പ്പണത്തില്‍ പതിഞ്ഞു. വിദഗ്ധനായ ഒരു ശില്‍പ്പി വര്‍ഷങ്ങള്‍ നീണ്ട ത്യാഗോജ്വലമായ സമര്‍പ്പണത്തിലൂടെ കൊത്തിയുണ്ടാക്കിയത് പോലെ തോന്നിക്കുന്ന ആകാരവടിവ്. റോസാദളങ്ങള്‍ പോലെ […]