എനിക്കായ് പിറന്നവൾ – 2 23

വിനു നേരെ അവന്റെ അടുത്തേക്ക് പോയി.

“നീയാരാടാ എന്തിനാ അവളെ ശല്യം ചെയ്യുന്നത്. ഇനി നീ അവളുടെ പുറകെ നടന്നു എന്നറിഞ്ഞാൽ പിന്നെ നീ നേരെ എഴുന്നേറ്റു നടക്കില്ല ”

“ഇത് പറയാൻ നീയാരാ”

“പറയാൻ അധികാരം ഉള്ള ആളാണെന്നു കൂട്ടിക്കോ. ഇനി മേലിൽ നിന്നെ ഈ പരിസരത്ത് കണ്ടു പോകരുത് ”

“അച്ചു വാ സ്കൂൾ വരെ ഞാൻ കൂടെ വരാം ”

ആ നേരം അച്ചുവിന്റെ കണ്ണിൽ ഉണ്ടായ തിളക്കം എന്നോടുള്ള സ്നേഹമാണോ ബഹുമാനമാണോ എന്താന്ന് തിരിച്ചറിയാൻ പറ്റിയില്ല.

ബസിൽ കയറിയപ്പോൾ അവൾ എന്റെ കൈപിടിച്ച് എന്റെ തോളിൽ ചാഞ്ഞു കിടന്നു.

അടുത്ത ദിവസം എനിക്ക് പാലക്കാട്‌ ജോലി ശെരി ആയതിന്റെ അപ്പോയ്ന്റ്മെന്റ് ഓർഡർ മെയിൽ വന്നു.

ജോലി കിട്ടിയ സന്തോഷത്തെക്കാൾ കൂടുതൽ അച്ചുവിനെ പിരിയുന്ന ദുഃഖം ആയിരുന്നു എനിക്ക്.

ജോലിയുടെ കാര്യം പറയാൻ ഞാൻ അച്ചുനെ കാണാൻ അവൾ വരുന്ന ബസിൽ കേറി. പക്ഷെ ബസിൽ അവളെ കണ്ടില്ല.

എന്റെ കണ്ണുകൾ അവളെ തിരഞ്ഞു നടന്നു.
“വിനുവേട്ടൻ അല്ലേ ”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു പെൺകുട്ടി ഏതാണ്ട് അച്ചുവിന്റെ പ്രായം വരും.

തുടരും…..