കണ്ണീരണിഞ്ഞ ഇഷ്ടദാനം 19

Views : 4848

വിശ്വസിക്കാനാവാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ എന്നെ നോക്കി കണ്ണീർ പൊഴിക്കുന്ന ആ സാധുവിന്റെ മുഖം എന്റെ ഹൃദയം തകർത്തു.

“ആനന്ദ് നിങ്ങളുടെ സ്നേഹം സങ്കടം അതിലുപരി നിങ്ങളിലെ മനുഷ്യനെ എനിക്ക് മനസിലാവും. നിങ്ങളുടെ നന്മക്കായ് എന്റെ ആത്മാർത്ഥമായ പ്രാർത്ഥനയുണ്ടാവും.. അയാൾ ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരില്ലെന്ന് വിശ്വസിക്കുക. അയാളുടെ തിരിച്ചു പോക്കിനായ് നിങ്ങളോടൊപ്പം ഞാനും പ്രാർത്ഥിക്കുന്നു.”

ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ്‌ ആനന്ദിന്റെ അടുത്തുചെന്നു. ആ കൈ പിടിച്ച് യാത്ര ചോദിച്ചു.

“സുഹൃത്തേ എനിക്ക് പോകാൻ സമയമായ് ഇനി നമ്മൾ കണ്ടുമുട്ടുമോ എന്നറിയില്ല. എന്റെ പ്രാർത്ഥനകൾ നിങ്ങളോടൊപ്പം ഉണ്ടാവും..”

അയാളെന്റെ പേര് ചോദിച്ചത് കേട്ടില്ലെന്ന് നടിച്ച് പുറത്തേയ്ക്കുള്ള വാതിൽ ലക്ഷ്യമാക്കി നടന്നു നീങ്ങുമ്പോൾ ഞാൻ വെറുതെയൊന്ന് തിരിഞ്ഞു നോക്കി.. ഒഴിഞ്ഞ ഗ്ലാസ് വീണ്ടും നിറയ്ക്കുന്ന തിരക്കിലാണയാൾ വേദനയോടെ ഞാനെന്റെ മനസിൽ പറഞ്ഞു.

“സുഹൃത്തേ എന്റെ മുഖം നിങ്ങളോർക്കാതിരിക്കട്ടെ.. ”

ബാറിനു പുറത്തെത്തിയപ്പോൾ ഞാനെന്റെ ഫോണെടുത്തു അതിൽ സേവ് ചെയ്ത ഒരേയൊരു നമ്പറിലേക്ക് കോൾ ചെയ്തു.

ചെവിയിൽ മുഴങ്ങുന്ന ബെല്ലടി എന്റെ ഹൃദയത്തിന്റെ താളം തെറ്റിച്ചു. നെറ്റിയിൽ വിയർപ്പ് തുള്ളികൾ ഉരുണ്ടു കൂടി..

“ഹലോ ”

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ വീശിയടിക്കുന്ന പൊടിക്കാറ്റിൽ എന്നെ തളരാതെ പിടിച്ചു നിർത്തിയ എന്റെ പ്രണയത്തിന്റെ ശബ്ദം ഞാൻ കേട്ടു ..
നിമിഷങ്ങൾ മൗനത്തിന് ദാനം നൽകിയ ഇടവേള

” ഞാൻ കൃഷ്ണ…കാത്തിരിക്കാൻ ക്ഷമയുള്ളവർക്കേ പ്രണയിക്കാൻ അർഹതയൊള്ളൂ പെണ്ണേ ”

അങ്ങേത്തലയ്ക്കൽ ഒരു നടുക്കം ഞാനറിഞ്ഞു.ഫോൺ പിടിച്ച കൈകൾ വിറയ്ക്കുന്നതും തളർന്നത് പോലെ ശരീരം ചുമരിലേക്ക് ചായുന്നതും മനക്കണ്ണിൽ ഞാൻ കണ്ടു…

“ആറു മാസം മറ്റൊരുത്തന്റെ ഭാര്യയായ് കഴിഞ്ഞ നിന്നെ വിളിച്ചിറക്കി കൊണ്ടു പോകാൻ മാത്രം വിഡ്ഢിയല്ല ഞാൻ.. ഈ നിമിഷം മുതൽ നമ്മളന്യരാണ്. എനിക്ക് വേണ്ടി നീയിനി കാത്തിരിക്കണ്ട നിന്റെ ജീവിതം നിനക്ക് തീരുമാനിക്കാം.. എന്റെ മനസ്സിൽ നീയില്ല. നിന്റെ ഓർമ്മകളുമില്ല.. ”

” എട്ടാ…”

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com