ചക്കിക്കൊത്ത ചങ്കരൻ 38

Views : 5292

Chakkikku Otha Chankaran by Rohitha

“ഈ വഴക്കാളി കാന്താരി പെണ്ണ് എങ്ങനെ എനിക്കിത്ര പ്രിയപ്പെട്ടവളായി ന്നു ചോദിച്ചാ എനിക്കറിയില്ല എന്നൊരുത്തരം മാത്രമേ എന്റെ കയ്യിലുള്ളൂ….”… അരുൺ കയ്യിലുള്ള റിമോട്ട് വീണ്ടും ചലിപ്പിച്ചു.. സ്‌ക്രീനിൽ അവന്റെയും ആദിയുടേയും ചിത്രങ്ങൾ മാറിമാറി വന്നുകൊണ്ടിരുന്നു.. ഇന്നവരുടെ ഒന്നാം വിവാഹവർഷികമാണ്.. അതിന്റെ പാർട്ടി നടത്തുകയാണവർ..ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവർ കൂടുതൽ കൂടുതൽ ചേർന്ന് നിന്നു…

അവൻ താലി കെട്ടുന്ന ഫോട്ടോ വന്നപ്പോൾ അവൻ വീണ്ടും റിമോട്ട് പോസ് ബട്ടണിൽ അമർത്തി… “ഇനി, ഈ അഹങ്കാരി അലവലാതിയെ കെട്ടിയെടുത്തോണ്ട് വന്ന കഥ പറയാം..
“അത്യാവശ്യം കനപ്പെട്ട ഒരു തേപ്പ് കിട്ടി മാനസ മൈനേം പാടി , കുടിച്ചു ഫിറ്റായി നടക്കുന്ന കാലത്താണ്, അമ്മേം അച്ഛനും കൂടി ഒരു ഹലാക്കിലെ ഉടമ്പടിം കൊണ്ട് വരണേ!!!

“” ഒന്നുല്ലെങ്കി കെട്ടണം, ന്നിട്ട് ഫാമിലി ബിസിനസും നോക്കി നാട്ടിലിരിക്കാ,അല്ലേൽ അങ് ഗൾഫിലോട്ട് ബീമാനം കേറാ… അല്ലേൽ പത്തു പൈസ ഇനി തരത്തില്ലാന്നു കണ്ണിച്ചോരയില്ലാത്ത എന്റെ അപ്പൻ മഹാൻ പറഞ്ഞു.. പുള്ളി ഒറ്റ തന്തക്ക് ജനിച്ചതായതോണ്ടും, പറഞ്ഞാ പറഞ്ഞ വാക്കിനപ്പുറത്തേക്കില്ല എന്നറിയാം ന്നുള്ളതൊണ്ടും ഞാൻ കീഴടങ്ങി… ഗൾഫിൽ പോയി വെയില് കൊള്ളണ്ട ന്നു തീരുമാനിച്ചു..അപ്പൊ കാര്യം മനസ്സിലായല്ലോ?? കെട്ടാൻ തീരുമാനിച്ചു.. പിന്നെ പെണ്ണുകാണൽ തിരക്കോള്.. ഒന്നിനേം എനിക്ക് പിടിച്ചില്ല.. എന്റെ ഒരു സങ്കൽപം മിനിമം ഐശ്വര്യ റായി ഒക്കെയായിരുന്നു..

അങ്ങനെ ഒരൂസം ഒരു വീട്ടിൽ ചെന്നപ്പോ ഉണ്ട് എന്നെ തേച്ചിട്ടു പോയ അലവലാതി ചായ കപ്പും താങ്ങി പിടിച്ചോണ്ട് ഇളിച്ചു വരുന്നു..അവളെ കണ്ടപ്പോ മോന്തക്കിട്ട് ഒന്ന് കൊടുക്കാനാ തോന്നിയെ.. ലവൾടെ കെട്ടു കഴിഞ്ഞതല്ലേ, പിന്നെന്തിനാ ഇതും താങ്ങി പിടിച്ചോണ്ട് വരുന്നെന്നു ചിന്തിച്ചപ്പോ പുറകിൽ കൂടി ഒരു പച്ചചുരിദാറിട്ടവൾ കുണുങ്ങി കുണുങ്ങി വരുന്നു.. ലവൾടെ അനിയത്തിയായിരിക്കും… ഹഹഹ , എന്നിലെ വില്ലൻ ഉണർന്നു, പ്രതികാരം ചെയ്യാൻ പറ്റിയ അവസരം..

എന്നെ കണ്ട് ഇലക്ട്രിക്ക് ഷോക്കടിച്ച പോലെ നിക്കണ തേപ്പ്കാരിയോട് ചിരിക്കാതെ അനിയത്തിയെ നോക്കി ഒരു ചിരി പാസ്സാക്കി, ന്നിട്ട് ചായേം ജിലേബിം അടിച്ചു കയറ്റി.. അപ്പോഴാ അമ്മാവൻ എന്നു പറയണ കാർന്നോര് പറയണ കേട്ടെ അവൾക്കൊരു ഏട്ടൻ മാത്രേ ള്ളു ന്ന്…. അപ്പൊ തേപ്പ് കാരി!! ഞാൻ മനസ്സ് കൊണ്ട് ചോദിച്ചു.. ആ ഇരിക്കണ അമ്മാവൻ തെണ്ടിടെ മുതലാണ് ആ സാധനം ന്ന് അപ്പൊ തന്നെ അയാള് മൊഴിഞ്ഞു.. ആരായാലും വേണ്ടില്ല, ഇവളെ തന്നെ കെട്ടത്തുള്ളൂ.. തേപ്പ്കാരിക്കിട്ട് കൊടുക്കാൻ പറ്റുന്ന അടിപൊളി പ്രതികാരം, അവൾടെ മുന്നിൽ വെച്ച് അവൾടെ വേണ്ടപെട്ടവളെ അങ്ങ് കെട്ടിയെടുക്കുക..

Recent Stories

The Author

2 Comments

  1. അറിവില്ലാത്തവൻ

    💓💓💓👌👌👌👌

    1. Super!!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com