കണ്ണീരണിഞ്ഞ ഇഷ്ടദാനം 19

Views : 4848

തറയിലേക്ക് പരതിപ്പരതി നോക്കുന്ന അവളെ ഞാനാപാദചൂഡം ഒന്നു നോക്കി സെറ്റുസാരിയും ചുവന്ന ബ്ലൗസുമാണ് വേഷം തലയില്‍ മുല്ലപ്പൂ ചൂടിയിരിക്കുന്നു..കരിമഷിയെഴുതിയ നീണ്ടു വിടര്‍ന്ന പാതിയടഞ്ഞ കണ്ണുകള്‍, വെള്ളക്കല്ലു പതിച്ച മൂക്കുത്തിയാല്‍ മനോഹരമായ നാസികയില്‍ ഉരുണ്ടു കൂടിയ വിയര്‍പ്പുമണികള്‍ റൂമിലെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ട്…മുഖത്തൊരു പരിഭ്രമം കാണാനുണ്ട്…

ഇത് വരെ കാണാത്തവരും അടുത്തിടപഴകാത്തവരുമായ ആളുകളുള്ള ഒരു വീട്ടിലേയ്ക്ക് കടന്നു വരുന്ന പെണ്‍കുട്ടിയ്ക്ക് അപരിചിതത്വവും പരിഭ്രമവും തോന്നിയില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്….

കട്ടിലിന്റെ ഒരരികിലേയ്ക്ക് നീങ്ങിയിരുന്ന് ഞാനവളോട് പറഞ്ഞു.

“ഇയാളിങ്ങനെ നിന്ന് കാല് കഴയ്ക്കണ്ട ഇവിടെ ഇരിക്കെടോ..”

പെട്ടെന്നുള്ള എന്റെ ശബ്ദം കേട്ട് അവളൊന്ന് ഞെട്ടിയത് പോലെ തോന്നി പതിയെ തലയുയര്‍ത്തി എന്നെയൊന്ന് നോക്കി…

കട്ടിലില്‍ ഞാനൊഴിച്ചിട്ട ഭാഗം ലക്ഷ്യമാക്കി മന്ദം മന്ദം നടന്നു വന്ന അവളൊരു നിമിഷം നിന്നു.മുഖമുയര്‍ത്താതെ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു..

“എനിക്ക്…..എനിക്കൊരൂട്ടം പറയാന്ണ്ട്..”

“പറഞ്ഞോളു..അതിനെന്തിനാ ഇങ്ങനെ പേടിക്കുന്നത്”

പെട്ടെന്ന് ഒരു തേങ്ങിക്കരച്ചിലോടെ അവളെന്റെ കാല്‍ച്ചുവട്ടിലേക്കിരുന്നു…എന്റെ കാല്‍മുട്ടുകളില്‍ മുഖം ചേര്‍ത്ത് ഏങ്ങലടിച്ച് കരയുന്ന അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ഞാന്‍ അന്തംവിട്ടിരുന്നു…കരച്ചിലിന്റെ കാരണമറിയാനുള്ള ആകാംക്ഷ ഒരു വശത്ത് കരച്ചിലിന്റെ ശബ്ദം പുറത്താരെങ്കിലും കേട്ടാലോ എന്ന പേടി മറുവശത്ത്,ഇതിനൊക്കെ പുറമെ ആ കണ്ണീര് എന്നെയും സങ്കടപ്പെടുത്തി..മതിയാവുന്നോളം കരയട്ടെ കരഞ്ഞു തീര്‍ക്കട്ടേന്നു കരുതി കാത്തിരുന്നു..

അരമുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന കരച്ചിലിനൊടുവിൽ പുറത്തേയ്ക്ക് തെറിച്ചു വീണ ഇടറിയ വാക്കുകൾക്ക് എന്റെ ഹൃദയം തകർക്കാനുള്ള ശേഷിയുണ്ടായിരുന്നു.

“മാഷെന്നോട് പൊറുക്കണം…. എനിക്കൊരാളെ ഇഷ്ടാണ്…… അയാളേയല്ലാതെ മറ്റാരേയും ഭർത്താവായി കാണാൻ എനിക്ക് കഴിയില്ല…..”

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com