ഫൈസിയുടെ ആശ 68

Views : 20061

ഇതൊന്നും അറിയാതെ ഇരുട്ടി വെളുക്കും രാവും ,, പകലും ഒരേ ഭാവത്താൽ കണ്ടു കൊണ്ട് അമ്മയും..

ഉള്ള ജോലി നഷ്ടം ആയെങ്കിലും തളരാതെ പിടിച്ചു നിൽക്കാൻ തീരുമാനിച്ചു..

പല ജോലികളും നോക്കി.. ഡിഗ്രി സർട്ടിഫിക്കേറ്റ് ഉള്ള കൊണ്ട് ജോലിക്ക് പ്രയാസം ഇല്ല.. ദൈവം തന്ന മറ്റൊരു ശാപം സൗന്ദര്യം എന്ന് പതിയെ തിരിച്ചറിഞ്ഞു തുടങ്ങി പല സ്ഥലത്തു നിന്നും..

ആയിടക്ക് മാളൂ ഒരാളുമായി ഇഷ്ടത്തിൽ ആണെന്നും, അവടെ ഇവടെ ഓക്കേ വെച്ച് പലരും കണ്ടു എന്നും, ബൈക്കിൽ വീട്ടു പടി വരെ വരാറുണ്ടെന്നും ഓക്കേ രമണി ചേച്ചി പറഞ്ഞപ്പോൾ അവളോട്‌ തിരക്കി…

അവളുടെ മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞു.
ജോലീടെ പേരും പറഞ്ഞു ചേച്ചിക്ക് കണ്ടയിടം നിരങ്ങാം…???
രാവും പകലും കറങ്ങാം..??
ഞാൻ ഒരുത്തന്റെ കൂടെ മാത്രം ആണ്..

കയ്യോങ്ങി കവിളത്തു ഒന്ന് പൊട്ടിക്കുമ്പോൾ അവൾ തന്നോളം പോന്ന പെണ്ണെന്നു ഓർക്കാതെ അല്ല. അച്ഛന് നഷ്ടം ആയ വലം കൈ ആയെന്നു മാത്രം…

അതിൽ പിന്നെ അവൾ മിണ്ടാറില്ല..

ഒരിക്കൽ അച്ഛൻ മുറ്റത്തു കുഴഞ്ഞു വീണ നാട്ടുകാർ ഹോസ്പിറ്റലിൽ എത്തിച്ച വിവരം അറിഞ്ഞു പാഞ്ഞെത്തിയ തനിക്കു icu വിൽ കിടക്കുന്ന അച്ഛന്റെ രൂപം ദൂരെ നിന്നും കാണാൻ ആയി.

അപകടത്തിന് ശേഷം അങ്ങനെ ഇടക്ക് പതിവുണ്ട്…

ഇത്തവണ രക്തം ഛർദിച്ചും ചെയ്തു….

എല്ലാവിധ പരിശോധനകൾക്കും ശേഷം ദിവസങ്ങൾ കഴിഞ്ഞു ഡോക്ടർ വിധി പ്രസ്താവിച്ചു.. അന്നത്തെ അപകടം അച്ഛന് കൊടുത്ത മറ്റൊരു സമ്മാനം.. ബ്രൈൻടൂമർ …

തകർന്നു ചുമരും താങ്ങി ഒരു ആശ്രയത്തിനായി പരാതിയ ഇരുപത്തിമൂന്നു കാരിക്ക് ആരെയും കാണാൻ ആയില്ല ചുറ്റിലും..

പകരം കാമം നിറഞ്ഞ കഴുകൻ കണ്ണുകൾ തന്നിലേക്ക് നീളുന്നതാണ് കണ്ടത്…

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com