മിഴി 20

“മോളേ..റഹീസിന്റെ വിളികേട്ട് നസ്രിയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു, ആ തിളങ്ങുന്ന മിഴികളിലെന്തോ റഹീസിനെ ആകർഷിപ്പിക്കുന്നത് പോലെ..

റഹീസ് നസ്രിയുടെ മിഴിയിലെ ആകര്ഷണതയെന്തെന്ന് മനസ്സിലുത്തരം തേടിക്കൊണ്ടേയിരുന്നു..

” ഇക്കാ ” അടുത്ത സ്റ്റോപ്പിൽ ഞാനിറങ്ങും കണ്ടതിലും പരിചയപ്പെട്ടതിലും നന്ദി, നിങ്ങളുടെ സ്വപ്‌നങ്ങൾ പൂവണിയും പ്രതീക്ഷകൾ കൈവിടരുതെന്ന് ഓർമിപ്പിച്ചു യാത്ര ചോദിച്ചു റഹീസ് അവിടെ നിന്നെഴുന്നേറ്റ നടക്കുന്നതിനിടെ..

” അഭിനയിച്ച വേഷങ്ങളും റഹീസെന്ന മുഖം മൂടിയും വലിച്ചെറിഞ്ഞു കയ്യിൽ കരുതിയ സലീമിന്റെ “ക്യാഷ് ചെക്ക് ” ജാസിമെന്ന റഹീസ് തന്റെ പിന്നിലെ കീശയിലേക്ക് തിരുകി…

(സൗഹൃദം നടിച്ചുള്ള ഈ ക്രൂരതയ്ക്ക് വേണ്ടി തന്റെ പേരു മാത്രമാണ് മറച്ചുപിടിക്കുക, എത്രയോ കുടുംബത്തിന്റെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തിയിട്ടുണ്ടെങ്കിലും ആരിലും സംശയം ജനിപ്പിക്കാതെ മുന്നേറുന്നതിൽ വൈദഗ്ധ്യമുള്ളവനായിരുന്നു ജാസിം)

കഴിഞ്ഞ ഒരുവാരമായി സലീമിന് പിറകെ നിഴലായി പിന്തുടർന്നവയോർത് ഒച്ചയില്ലാതെ ചിരിച്ചു കൊണ്ട് ജാസിം വെളിയിലേക്ക് ഇറങ്ങവേ..

പെട്ടന്നാണ് പിന്നിൽ നിന്ന് “ജാസീ”

കാലമിത്രയായി ആർക്കും പിടികൊടുക്കാതിരുന്ന തന്നെയാരോ മനസ്സിലാക്കിയിരിക്കുന്നെന്ന തിരിച്ചറിവിൽ ഞെട്ടിത്തരിച്ചു ജാസിം പിന്നിലേക്ക് തിരിഞ്ഞു

നസ്രി !!!!!!
നീ ?????

“ഇക്കാ ഇന്നെന്റെ ആയുസ്സിന് വേണ്ടിയുള്ള യാത്രയിലാണ്”

“എന്റെ പ്രതീക്ഷകൾ നഷ്ടപെട്ടിട്ടു കാലമേറെ ആയെങ്കിലും ഉപ്പയുടെ മുന്നിൽ ചിരിക്കാൻ ഞാൻ മറക്കാറില്ല, ഉമ്മയുടെ മുന്നിൽ തളർന്നു പോയവളായി ഞാൻ മാറാറില്ല, എങ്കിലും ജീവിതത്തിലൊരിക്കൽ മാത്രം കണ്ടൊരാളെ വീണ്ടുമൊരിക്കൽ കൂടി കാണണമെന്നൊരുപാട് ആഗ്രഹിച്ചിരുന്നു..ഇന്ന് അദ്ദേഹത്തിന് മുന്നിൽ നില്ക്കാൻ കഴിഞ്ഞതിൽ പടച്ച തമ്പുരാന് സ്തുതി..