രണ്ട് വര 16

Views : 3369

അത് കേട്ടപ്പോൾ അവന്റെ വക കുറെ ഉപദേശവും,
ഇനി ഡോക്ടറെ കാണിക്കേണ്ട സമയവും സന്ദർഭവും എല്ലാം അവൻ ഓർമിപ്പിച്ചു അവൻ ഫോൺ കട്ട് ചെയ്തു.
മനസ്സിനെ പിടിച്ചുലക്കിയ സന്തോഷം മനസ്സിനെ ആഴത്തിൽ പിടിമുറുക്കിയിരിക്കുന്നു. അതിൽ ലയിച്ച് കൊണ്ട് ആ രണ്ട് വരയെ പറ്റി അവനോർത്തു‌,
അതിനിടയിലുള്ള ജീവിതത്തെ പറ്റിയും,

നന്മയും തിന്മയും രണ്ട് വരകളായി മുന്നിൽ തെളിയുമ്പോൾ ആ വരകൾക്കിടയിൽ കൂടി ജീവിതം മുന്നോട്ട് പോകുമ്പോൾ നന്മയിലേക്ക് തിരിയുന്ന നല്ലൊരു മനുഷ്യനായി നാളത്തെ അവന്റെ പ്രതീക്ഷകൾ പൂക്കുന്ന ദിനങ്ങളെ ഓർത്ത്

പുറത്ത് ശക്തമായി പെയ്യുന്ന മഴയെ നോക്കി മൂടി പുതച്ച് കിടക്കുമ്പോൾ പെട്ടെന്നൊരു ശബ്ദം
ഓഹ്‌ ഇത് ഇത് വരെ എഴുന്നേറ്റില്ലെ
വൈക്കം ബഷീറിന് പടിക്കുകയാണോ ഇക്ക
ഉച്ചവരെ ഉറങ്ങിയിട്ട് ബ്രേക്ക് ഫാസ്റ്റ് ലാഭിക്കാൻ

അതൊന്നും അല്ലാടി
അതും പറഞ്ഞ് അവൻ എഴുനേറ്റ് അവളുടെ മുഖത്തേക്ക് നോക്കി
പഴയ പോലെ ഒരു കള്ളചിരിയും വിടർത്തിയിട്ട്
ഇക്ക ഫ്രഷ് ആയിട്ട് വാ എന്നും പറഞ്ഞ് പതിവിലും കവിഞ്ഞ നാണവുമായി അവൾ ഓടി

ഹേയ് നോക്കിയിട്ട്
അത് കേൾക്കാനൊന്നും അവൾക്ക് സമയമില്ല
അപ്പോഴേക്കും അവൾ അടുക്കള പിടിച്ചിരുന്നു

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com