സര്‍പ്പവ്യൂഹം 59

കാഴ്ചക്കാരെക്കൊണ്ട് നിറഞ്ഞു.യുദ്ധഭേരി മുഴങ്ങിയപ്പോള്‍ക ര്‍ണ്ണാര്‍ജുന പോരാട്ടമാരംഭിച്ചു.

“മയില്‍പ്പീലി ചൂടിയ ജനാര്‍ദ്ദനന്‍ തെളിക്കുന്ന നാല് വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ നില്‍ക്കുന്നത് അര്‍ജുനനാണ്.എതിര്‍ഭാഗത്ത് മനോവേഗമുള്ള മറ്റു നാല് വെള്ളക്കുതിരകളെ പൂട്ടിയ രഥമോടിക്കുന്നത് മഹാരഥനായ ശല്യരാണ്.അതില്‍ വിജയമെന്ന വില്ലുമായ്‌ പര്‍വതത്തിന്റെ ഗാംഭിര്യവുമായി നില്‍ക്കുന്ന മിന്നല്‍പോലെ വിളങ്ങുന്ന തേജസ്വി കര്‍ണ്ണനാണ്.പാണ്ഡവര്‍ ഈ യുദ്ധം തുടങ്ങിയത് തന്നെ അര്‍ജുനനില്‍ പ്രതീക്ഷവച്ചാണ്.മറുഭാഗമാകട്ടെ കര്‍ണ്ണനിലും.ഈ പോരാട്ടം മാത്രമാണ് ലോകത്തിന്റെ വിധി തീരുമാനിക്കുന്നത്.”

യുദ്ധം കാണാന്‍ വന്ന മുനിമാരാരോ പറഞ്ഞത് കേട്ട് കൃഷ്ണനെകാണുവാന്‍ നാഗഭീഷണന്‍ ഉയര്‍ന്നു പറന്നുനോക്കുവാന്‍ ശ്രമിച്ചപ്പോഴേക്കും ആകാശം അസ്ത്രങ്ങള്‍ക്കൊണ്ട് കറുത്തു.അവര്‍ പരസ്പരം മത്സരിച്ച് അസ്ത്രങ്ങള്‍ അയച്ചു.അര്‍ജുനനയച്ച പൊന്നുകെട്ടിയ ഘോരശരങ്ങള്‍ കര്‍ണ്ണന്‍ തടുത്തുകൊണ്ടിരുന്നു.ക്ഷമനശിച്ചപ്പോള്‍ അര്‍ജുനന്‍ ആഗ്നേയാസ്ത്രം ഉപയോഗിച്ചു.ദിക്കുകള്‍ മുഴുവന്‍ അഗ്നി വിളങ്ങി .മലയോളം വലിപ്പമുള്ള തീജ്വാലകള്‍ തിരമാലകള്‍ പോലെ തന്റെ നേര്‍ക്ക്‌ വരുന്നത് കണ്ട കര്‍ണ്ണന്‍ വരുണാസ്ത്രം പ്രയോഗിച്ചു.ദിക്കുകള്‍ ഇരുട്ടില്‍മറഞ്ഞു യുദ്ധഭൂമിയിലേക്ക് പേമാരി പെയ്തിറങ്ങി.വീണ്ടും അര്‍ജുനന്‍ അനസ്യൂതം ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ചുവെങ്കിലും കര്‍ണ്ണന്‍ ഒരു കുട്ടിക്കളിപോലെ സകല ശരങ്ങളെയും വായുവില്‍ വച്ച് മുറിച്ചു.അതിനുശേഷം കര്‍ണ്ണന്‍ ശത്രുനിരയെ ആകെമൊത്തം വീക്ഷിച്ചു .അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവന്‍ ഭാര്‍ഗവാസ്ത്രം പ്രയോഗിച്ചു.`അപ്പോള്‍ കോടിക്കണക്കിന് ശരങ്ങള്‍ പേമാരിപോലെ അര്‍ജുനന്‍പ്പടയുടെ മേല്‍ പെയ്തിറങ്ങി.പാണ്ഡവപ്പടയിലെ പതിനായിരങ്ങള്‍ ചാകുന്നത് കണ്ടു കൃഷ്ണന്‍ അര്‍ജുനനെ തിരിഞ്ഞുനോക്കി.അപ്പോള്‍ ബ്രഹ്മദേവനെ ജപിച്ചുകൊണ്ട് അര്‍ജുനന്‍ കര്‍ണ്ണന് നേരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചുവെങ്കിലും അതും കര്‍ണ്ണന്‍ വായുവില്‍ വച്ച് തകര്‍ത്തു.അതിനിടയില്‍ യുദ്ധഭൂമിയില്‍ കൌരവരുടെ നിരാശാജനകമായ നിലവിളിയും പാണ്ഡവരുടെ ആവേശത്തോടെയുള്ള ആര്‍പ്പുംകേട്ടു.

“കര്‍ണ്ണന്റെ രഥചക്രം ഭൂമിയില്‍ താഴ്ന്നിരിക്കുന്നു..” അശ്വസേനന്‍ നിരാശയോടെ പറഞ്ഞു.തേര്‍ ചലിക്കാതായതോടെ പ്രതിരോധത്തിലായ കര്‍ണ്ണന്‍ സര്‍പ്പരൂപമുള്ള നാഗാസ്ത്രങ്ങള്‍കൊണ്ട് പിടിച്ചുനില്‍ക്കുവാന്‍ ശ്രമിച്ചു.

“ഇതാണ് അവസരം. കൂട്ടുകാരെ .ഞാന്‍ എന്റെ ജന്മവൈരിയെ വധിക്കുന്നതും കര്‍ണ്ണനെ സഹായിക്കുന്നതും നിങ്ങള്‍ കണ്ടു കൊള്ളുക.”അശ്വസേനന്‍ പറഞ്ഞു.

1 Comment

  1. Beautiful write up
    Hat’s off
    Oru visualisation undaayirunnu

Comments are closed.