ഫൈസിയുടെ ആശ 68

Views : 20061

നാട്ടിലും, കുടുംബത്തും കഥകൾ പലതും പരന്നെങ്കിലും ആരും അതൊന്നും ചെവികൊടുത്തില്ല.. നന്ദേട്ടൻ വീട്ടിലേക്കു വരാറേ ഇല്ലെങ്കിലും ആഴ്ചയിൽ കത്തെഴുതി വിശേഷങ്ങൾ തിരക്കുമായിരുന്നു…

അവിടെ എന്തോ ഒരു ജോലിയുണ്ട് പോലും ഇപ്പോ ഏട്ടന്.. ഇനി പണം അയച്ചു അച്ഛൻ വിഷമിക്കണ്ട..നമ്മുടെ പ്രയാസം ഓക്കേ തീരും എന്നൊക്കെ എഴുത്തിൽ നോക്കി അച്ഛനു വായിച്ചു കൊടുക്കുമ്പോൾ തനിക്കും അശോസം ആയി…

നിനച്ചിരിക്കാതെ ഒരുദിവസം ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ ഏട്ടന്റെ കോളേജിൽ നിന്നും കുറച്ചു പേര് വന്നു അച്ഛനെയും അമ്മയെയും വിളിച്ചു കൊണ്ടു ടൗണിലെ ഒരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയെന്നും ഏട്ടന് ന്തോ ചെറിയ അപകടം ണ്ടായിന്നും അടുത്തുള്ള രമണി ചേച്ചി വന്ന് പറഞ്ഞു..

മാളൂനെയും ചേർത്ത് പിടിച്ചു ഉമ്മറ കോലായിൽ വഴികണ്ണുമായി നെഞ്ചിടിപ്പോടെ ഇരിക്കുന്ന ഞങ്ങൾക്കരികിലേക്ക് മരണത്തിന്റെ നിലവിളി ശബ്ദവും പേറി കൊണ്ട് ഒരു ആംബുലൻസ് വന്നതും , അതിൽ നിന്നും കോടി പുതച്ച നന്ദേട്ടനെ എടുത്തു വാഴയിലയിലേക്കു ചേർത്ത് കിടത്തിയതും വാ വിട്ടു കരഞ്ഞു കൊണ്ട് ഏട്ടനരികിൽ ചേർന്ന് കരഞ്ഞതും ജീവിതത്തിൽ ഇനി ഏട്ടനും ഇല്ല ന്നുള്ള തിരിച്ചറിവിൽ മാത്രം….

കോളേജിലെ രാഷ്ട്രീയ പക പോക്കലിന്റെ രക്ത സാക്ഷികളിലേക്ക് നന്ദേട്ടനും പേര് ചേർത്തു വെച്ചു…. രാഷ്ട്രീയം ഏട്ടന് ണ്ടാർന്നു എന്ന് ഞങ്ങൾ പോലും അറിഞ്ഞില്ല…

അതിൽ പിന്നെ അമ്മ മിണ്ടിയില്ല.. ഒരു വാക്ക് പോലും..ഊണില്ല ഉറക്കില്ല, കുളിയും ജബവും ഇല്ല.. ഏട്ടനെ അടക്കിയ മണ്ണില്ലെക്ക് നോക്കി സദാ ഇരിപ്പ്.. ഇടക്കൊന്നു ആ കണ്ണുകൾ നിറഞ്ഞൊഴുകും… . പതിയെ പതിയെ ഒരു ഭ്രാന്തിന്റെ തീരം അമ്മയെ പുൽകി..

അമ്മയുടെ മാറ്റം അച്ഛനെ ഏറെ തളർത്തി..
ഓട്ടം പോകാൻ പോലും അച്ഛൻ മടി കാണിച്ചു..

പഠിത്തം ഡിഗ്രി എത്തിയപ്പോൾ വീട്ടുചെലവും മാളൂന്റെ സ്കൂൾ ഫീയും എല്ലാം കൂടി അച്ഛൻ കൂട്ടിയാൽ കൂടാത്ത സ്ഥിതി വന്നപ്പോൾ ഒരു പാർട്ട്‌ ടൈം ജോലി തരപ്പെടുത്തി എടുത്തു..

തുടർപഠനവും മാളൂന്റെ കാര്യവും ഞാൻ ഏറ്റെടുത്താൽ അച്ഛൻ പാതി സഹായം ആകുമല്ലോ..

ദൈവം വീണ്ടും വികൃതി കാണിച്ചത് മറ്റൊരു രൂപത്തിൽ.. എതിരെ വന്ന ഒരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ മറ്റൊരു ലോറി വന്നിടിച്ചു അച്ഛന്റെ കാറിൽ…

മൂന്നു നാല് മാസത്തെ ചികിത്സ കൊണ്ട് വീടിനു ചുറ്റും ഉള്ള പറമ്പ് വിറ്റു പെറുക്കി അച്ഛന്റെ ജീവൻ തിരിച്ചു പിടിച്ചു.. ഒരു കൈക്കും ആ വശം കണ്ണിനും ജീവൻ നഷ്ടം ആയി സ്വാദീന കുറവോടെ അച്ഛൻ എന്ന നന്മ മരം ബാക്കിയായി..

Recent Stories

The Author

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഒട്ടേറെ ഇഷ്ടമായി.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com