മിഴി 20

എല്ലാത്തിനുപരി ജാഷിക്ക് പ്രിയപ്പെട്ട ജാസിയെ ഈ കണ്ണിലൂടെ കാണാൻ ഒന്നല്ല ഒരായിരം തവണ കൊതിക്കാറുണ്ടായിരുന്നു, ഒരിക്കൽ മാത്രം കണ്ട ജാസിയെ ആരൊക്കെ മറന്നാലും ഈ മിഴികൾക്ക് മറക്കാനാവുമോ?????????

“ജാസിമിന്റെ കണ്ണുകളിൽ ഇരുട്ടു കയറിയിരുന്നു,തന്റെ ഓർമ്മകളെ മറച്ച മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഇന്നലെകളും, നഷ്ടപ്പെട്ട മൂന്നുജിവനുകളും, തുടർന്ന് ജീവിതം തന്നെ വെറുത്തുപോയ നിമിഷങ്ങളും സ്മരിച്ചു കൊണ്ട് വിധിയെ പഴിച്ചു ആ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേയിരുന്നു..

നസ്രിയുടെ ജീവന്റെ വിലയായ
താൻ കവർന്ന ക്യാഷ് ചെക്ക് മനസ്സിലേക്കോടിയെത്തുമ്പോഴേക്കും..

ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു…..

(ശുഭം❣)