മടങ്ങിപ്പോകുന്നവർ 11

Views : 1425

പിന്നെയും ദിവസങ്ങൾക്കുശേഷം അവളുടെ മൊബെയിലിലെ മറ്റൊരു ഫോട്ടോയിലേക്കും ആ വലിയ കണ്ണുകളെന്നെ ചൂണ്ടി. “ദിസ്‌ ഈസ്‌ മൈ സ്റ്റെപ്മദർ”
പിന്നീടൊന്നും തുടർന്നില്ല; വല്ലാത്തൊരർത്ഥമുള്ള മൗനം!

ഓർമ്മകൾ വല്ലാത്ത കുണ്ടാമണ്ടികൾ തന്നെ. നാളെ സുബൈദ തിരിച്ചുപോവുകയാണ്‌; ഡാഡിയുടെയും രണ്ടാനമ്മയുടെയും കൂടെ.
“കാൻ യൂ മീറ്റ്‌ അറ്റ്‌ എയർപോർട്ട്‌?”
ആ വലിയ കണ്ണുകളിൽ ചെറിയ തിരകൾ കണ്ടു. ഓർമ്മകൾ അങ്ങനെയാണ്‌; വേദനയുടെ തിരകളായാണ്‌ അവ പുന:ജനിക്കുന്നത്‌. വേദനകൾക്ക്‌ തിരിച്ചും പുൻ:ജനിയുണ്ട്‌; ഓർമ്മകളായി. മൊബെയിലിൽ വീണ്ടും എസ്‌.എം.എസ്‌ ടോൺ. ഞാൻ നോക്കുന്നില്ല. നാളെ അവൾ മടങ്ങിപ്പോവുകയാണ്‌.

മൂന്ന്
*****

സബ്ജയിലിനപ്പുറം തട്ടുകടയുടെ തണുത്ത തിണ്ണയിൽ അയാളുണ്ടായിരുന്നു. അയാളുടെ പേരെനിക്കറിയില്ല. എങ്കിലും അയാളുടെ ഏകമകൻ 346 എന്ന നമ്പറിനു പിറകിൽ മുഖമൊളിപ്പിച്ച്‌ ഈ ജയിലിനുള്ളിലേതോ തണുത്ത മുറിയിൽ നിമിഷങ്ങളെ കൊല്ലുന്നുണ്ടെന്നറിയാം.

നാളെ പ്രഭാതത്തിൽ അയാളുടെ വിറയ്ക്കുന്ന ശരീരം ഈ തിണ്ണയിലുണ്ടാവില്ല. 346 എന്ന നമ്പറിനു പിന്നിൽ നിന്നും അയാളുടെ മകൻ വെളിച്ചത്തിന്റെ കനത്ത ചൂടിലേക്ക്‌ വലിച്ചെറിയപ്പെടുകയാണ്‌ നാളെ. അയാളും നാളെ മടങ്ങിപ്പോകും; തട്ടുകടയിലെ മരവിച്ച മരപ്പലകയിലേക്ക്‌ ഇനി പൂപ്പൽ പിടിച്ചുകയറും.

മൊബെയിലിൽ എസ്‌ എം എസ്‌ : ” ഐ റിട്ടേൺ റ്റുമോറോ 8 പി എം ബൈ എയർഇന്ത്യ ഫ്ലൈറ്റ്‌”-സുബി.
അവൾ നാളെ മടങ്ങിവരികയോ!
ഹൊ, വർഷം രണ്ടായി അല്ലെ. എത്ര പെട്ടെന്നാണ്‌.

ഓർമ്മയിൽ പഴയ തിരശ്ശീല തെളിയുമ്പോൾ സുബൈദയുമായി പരിചയപ്പെട്ടതും പ്രണയത്തിനൊടുവിൽ അവളുടെ ഡാഡിയുടെയും രണ്ടാനമ്മയുടെയും അടുത്തുനിന്നവളെ കവർന്നെടുക്കേണ്ടിവന്നതും പഴയ ചലച്ചിത്രരൂപമായി തോന്നുന്നു. വീണ്ടും ദുബായിലെ ജോലിയിലേക്ക്‌ തിരികെപോകുമ്പോൾ ഓർമ്മകൾ തന്നെയാണ്‌ വലിയൊരു സാന്ത്വനമായത്‌. നാളെ അവളും അനുമോനും മടങ്ങിവരും, എന്നിട്ട്‌….

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com