ഒടുക്കം ആ വണ്ടി വന്നു നിന്നത് ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ട വയനാട് ചുരത്തിലെ ആറാം വളവിൽ ആയിരുന്നു……….
വണ്ടി സൈഡ് ആക്കി ഒന്നും പറയാതെ അയാൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചു…….
“നമ്മൾ ആദ്യം കണ്ടത് ഇവിടെ നിന്നായിരുന്നു……………
*
*
അവസാനം കാണുന്നതും ഇവിടെ നിന്ന് തന്നെ ആവട്ടെ………..
*
*
നീ ഇത്രയും നെറികെട്ടവനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്ന് ഞാൻ തന്നെ വണ്ടി കയറ്റിക്കൊന്നേനെ………….
മതി……… എല്ലാം മതി………അപ്പനെപ്പോഴും പറയാറുണ്ട് ആരെയും വിശ്വസിക്കരുതെന്ന്…………..ഇപ്പൊ മനസ്സിലാവുന്നുണ്ട് അവരൊക്കെ പറഞ്ഞു തരുന്നതിന്റെ പൊരുൾ…… എത്ര കിട്ടിയാലും പഠിക്കില്ല ഞാൻ………. പണ്ടാരടങ്ങാൻ ഒടുക്കത്തെ ഒരു സിമ്പതി………..മതിയാക്കിക്കോ,,,, ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല……………ദാ ഈ നിമിഷം മുതൽ നിനക്ക് നിന്റെ വഴി,,, എനിക്കെന്റെ വഴി……….ആ പൈസ ഞാൻ വല്ലവർക്കും ഇഷ്ടദാനം കൊടുത്തപോലെ കരുതിക്കോളാം,,,,,,,,,,,,,,,…ഇറങ്ങിക്കോളൂ……”
അത്രയും വാക്കുകൾ എന്റെ മുഖത്തുപോലും നോക്കാതെ അയാൾ പറഞ്ഞു,,,, മറുപടി പറഞ്ഞില്ലെങ്കിലും അയാളുടെ മുഖത്തുനോക്കി ഒന്ന് പുഞ്ചിരിച്ചു ശേഷം ഞാൻ സീറ്റ്ബെൽറ്റൂരി ഡോർതുറന്നു പുറത്തോട്ടിറങ്ങി……….ഇറങ്ങാൻ നേരം
“ബൈ…………ആൻഡ്……….താങ്ക്സ്…………താങ്ക്സ് എ ലോട്……..”അത്രയും മാത്രം പറഞ്ഞുകൊണ്ട് ഞാൻ ഡോർ അടച്ചതും അയാൾ വണ്ടി മുൻപോട്ട് തന്നെ പറപ്പിച്ചു
ഒരുതരി പോലും സങ്കടം എനിക്കില്ലായിരുന്നു………….അയാളുടെ വണ്ടി കണ്ണിൽ നിന്ന് മായുന്നതുവരെ ഞാൻ ഒരു ചെറുപുഞ്ചിരിയോടെ ആ നിൽപ്പ് തന്നെ തുടർന്നു………..
കണ്ണിൽ നിന്നും മാഞ്ഞ ശേഷം ഞാൻ ഒരു നെടുവീർപ്പിട്ടുകൊണ്ട് അടുത്തുള്ള ലാൻഡ്മാർക് കല്ലിലേക്കിരുന്നു…….
ഇനിയെന്ത് എന്നൊരു ചോദ്യം മനസ്സിൽ ഉണ്ടെങ്കിലും, അതിനൊരുത്തരമേ ഉള്ളൂ….. പൊരുതും, ഈ ജീവിതത്തോട് പൊരുതും…………വീണ്ടും എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം………പക്ഷെ…………. എങ്ങനെ………. എന്ത്……….എവിടെ വെച്…….. ഇങ്ങനെയുള്ള ആയിരം ചോദ്യങ്ങൾ മുന്നിൽ നിവർന്നു നിന്നിരുന്നു……..
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu