?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

ഒരു 10 മിനിറ്റു കൊണ്ട് ഏട്ടത്തി റെഡി ആയി വന്നു …..

ഒരു ലാവെൻഡർ കളർ ഫുൾ ലെങ്ത് ഗൗൺ ആണ് ….. അമ്മുവിൻറെ സെലെക്ഷൻ ആണ് …. അൽപ്പം ലൂസ്ആണെന്നതൊഴിച്ചാൽ ഏട്ടത്തിക്ക് അത് നന്നായിട്ട് ചേരുന്നുണ്ട് ….. ഡ്രസ്സ്ന്റെ കളർ തന്നെയാണ് കേക്കും പിന്നെ ഡെക്കറേഷൻസും ഒക്കെ ചെയ്തിരിക്കുന്നത് …..

ഏടത്തിയുടെ മുഖത്തെ സന്തൊഷം ഓരോ തവണയും ഞാനെന്തോ വലിയ വിജയം നേടിയത് പോലുള്ളഅഭിമാനമാണ് തോന്നുന്നത് …..

ഇതല്ലേ ആഗ്രഹിച്ചത് …. ഇത് മാത്രം …. എന്നും ഈ സന്തൊഷം നിലനിൽക്കാൻ മാത്രമേ ആഗ്രഹമുള്ളൂ ….. ഞാൻ കൂടെ ഇല്ലെങ്കിൽ പോലും ……

പക്ഷെ ആര്യ കൂട്ടത്തിൽ ഉള്ളത് കൊണ്ട് തന്നെ അത് ഞാൻ പുറത്തു പ്രകടിപ്പിച്ചില്ല………. അവളുടെ പ്രസൻസിൽ ഞാൻ കൂടുതലും സൈലന്റ് ആണ്

 

ഇങ്ങനെയൊക്കെ ഓര്‍ക്കെ എന്റെ കണ്ണുകളൊന്ന് നനഞ്ഞു …..

ആരും കാണാതെ നിറഞ്ഞ കണ്ണുകളൊന്ന് തുടച്ചെങ്കിലും ശ്രീയുടെ കൂർപ്പിച്ചുള്ള നോട്ടം കണ്ടപ്പോൾ അവൾ കണ്ടിട്ടുണ്ടെന്ന്മനസിലായി …..

ശ്രീ അടുത്തൊട്ട് വന്നെന്റെ കയ്യില്‍ വിരലുകൾ കോർത്ത് നിന്നു ….. അവൾക്ക് ഞാൻ നിറഞ്ഞൊരു പുഞ്ചിരി സമ്മാനി ച്ചു …..

അത് കണ്ട ഏടത്തിയുടെ മുഖം പെട്ടെന്ന് ആര്യയുദെ നേരെ നീളുന്നതും പെട്ടെന്ന് മുഖം വാടുന്നതും ഞാൻ ശ്രദ്ധിച്ചു……

ഏടത്തിയുടെ ഭാവം കണ്ടതും ആര്യയുടെ നേർക്ക് എന്റെ നോട്ടം നീണ്ടു …..

എന്റെയും ശ്രീയുടെയും ചേർത്ത് പിടിച്ച കൈകളിലേക്ക് സങ്കടം നിറഞ്ഞ നോട്ടവുമായി നിൽക്കുകയാണ്……

ആദ്യത്തെ ഒരു നിമിഷം ഉള്ളിൽ സന്തൊഷം തോന്നി ….. അവളിൽ കുശുമ്പ് നിറയുന്നതാണ് …… മറ്റൊരാൾ എന്റെകൂടെ നിൽക്കുന്നത് പോലും അവൾക്ക് സഹിക്കാൻ പറ്റുന്നില്ല എന്ന കാര്യം ഞാൻ വീണ്ടും മനസ്സിലാക്കുകയായിരുന്നു……

അടുത്ത നിമിഷം അത് മാറി ….. ഒരിക്കലും ഞങ്ങൾ ഒന്നിക്കില്ലെന്ന സത്യം എന്നെ ചുട്ടു പൊള്ളിക്കാൻ തുടങ്ങി…… മറ്റൊരാൾക്ക് സ്വാന്തമാകാൻ പോകുന്നവളാണ് …… പാടില്ല ….. എന്നെ മനസ്സിലിട്ട് കൊണ്ടല്ല അവൾ മറ്റൊരാളെസ്വീകരിക്കേണ്ടത് ….. അവൾക് മുന്നിൽ ഒരു ജീവിതം ഉണ്ട്‌ …..

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.