?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

അതിന്റെ ഇടയില്‍ ആര്യയുടെ കല്യാണ ദിവസം ഉറപ്പിചതും അറിഞ്ഞു ….. ഏട്ടത്തി എന്നോട് പറയാൻ വന്നപ്പോഴും ഹൃദയത്തെ കരിങ്കല്ല് ആക്കിക്കൊണ്ട് നിന്നു ഞാൻ ……

അങ്ങനെയിരിക്കെ ജോലിക്കു പോകുന്നതിന്റെ ഇടക്ക് ഒരു ദിവസം

” അപ്പുവേട്ടാ ….. ശനിയാഴ്ചയാണ് ഏടത്തിയുടെ ബര്ത്ഡേ …….” അമ്മുവാണ്…….അമ്മു കാണണം എന്ന് പറഞ്ഞതിനാൽ അവളുടെ കോളേജിനടുത്ത് അവളെ കാണാൻ ചെന്നതാണ് ……

അത് കേട്ടതും എന്റെ കണ്ണുകൾ വിടർന്നു ….. വരുന്ന ശനിയാഴ്ച…അല്ല അന്ന് സെക്കന്റ് സാറ്റർഡേ അല്ലെ …….യെസ് …അന്ന് ലീവ് ആണ്‌

” ആണോടി ….. അപ്പൊ ഒന്ന് ഉഷാറാക്കണ്ടേ …… ”

ആവേശത്തോടെ ഞാൻ പറഞ്ഞു ……

“പിന്നെ വേണ്ടേ….. അത് പറയാൻ തന്നാ അപ്പുവേട്ടനോട് ഞാൻ വരൻ പറഞ്ഞത് …. നല്ല സർപ്രൈസ് കൊടുക്കണം ….. ഏട്ടത്തിഞെട്ടണം ….. ”

അവൾ ആവേശത്തോടെ പറഞ്ഞതും എന്റെ ചിന്താ പോയത് മറ്റൊരു വഴിക്കാന്.,……

” അപ്പുവേട്ടാ …… എന്താ ആലോചിക്കുന്നേ …..? ”

അല്പ നെരമായുള്ള എന്റെ ആലോചന കണ്ട് അവൾ ചോദിച്ചു …..

” അമ്മൂസെ …… ഏട്ടത്തിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സർപ്രൈസ് ഏട്ടനാണ് ….. അത് എങ്ങനെ എങ്കിലും നടത്തണം ….. അതിന് എനിക്ക് മോളുടെ സഹായം വേണം ….”

അവളുടെ രണ്ടു തോളിലും കൈ വച്ച് ഗൗരവത്തോടെ അവളോട് പറഞ്ഞു …..

” ഏട്ടത്തിയെയും വല്യേട്ടനെയും ഒന്നിപ്പിക്കാൻ എന്ത് കാര്യത്തിനും ഞാൻ റെഡി….എന്ത് സഹായവും അപ്പുവേട്ടന് ഞാൻ ചെയ്തു തരും ….. ”

ഉറപ്പോടെ അവളെന്നോട് പറഞ്ഞതും പ്രതീക്ഷയുടെ സൂര്യൻ മുന്നിൽ ഉദിച്ചത് പൊലെ തോന്നി ……

ഏട്ടനോട് സംസാരിക്കേണ്ടതിനെ പറ്റിയും കൺവിൻസ്‌ ചെയ്യിക്കേണ്ടതിനെയും കുറിച്ച് ഞാൻ അവൾക്ക് പറഞ്ഞുമനസ്സിലാക്കി കൊടുത്തു …..അതെ സമയം തന്നെ ആദിയെയും ശ്രീയെയും ഞാൻ വിളിച്ചു …. പാർട്ടിയുടെ ഒരുക്കങ്ങൾ നടത്താൻ വേണ്ടി …..

വേറെയും കുറച്ച് സർപ്രൈസുകൾ പ്ലാനിലുണ്ട് …. അത് നടപ്പിലാക്കാൻ ഇവരെന്തായാലും വേണം …..

ആദിയോടും ശ്രീയോടും പിറ്റേന്ന് ടൗണിലെ ഫുഡ് കോർട്ടിലേക്ക് വരാൻ പറഞ്ഞു …. അവിടെ വച്ച് കാര്യങ്ങൾ ഒക്കെ പ്ലാൻചെയ്യാന്‍ ….

പാർട്ടി arrangements നെ കുറിച്ചും കേക്ക് ന്റെ കാര്യങ്ങളും ഒക്കെ പ്ലാൻ ചെയ്തു …. കൂടെ ഏട്ടനെ കൊണ്ട് വരൻ വേണ്ടി ശ്രമിക്കുന്നു കാര്യവും പറഞ്ഞു ….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.