?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

” തള്ളേം മോനും കൂടെ എത്രേം വേഗം അച്ഛന്റെ അടുത്തൊട്ട് പൊക്കോണം കേട്ടോ ….. “അവനെ നോക്കി ഗൗരവം നടിച്ചു പറഞ്ഞു ……

അതിനവൻ ഒന്ന് ചിരിച്ചു …. കിന്നരി പല്ല് കാണിച്ചു കൊണ്ട് ആളെ മയക്കുന്ന ആ ചിരി ….. ഏട്ടത്തി ചിരിക്കുമ്പോൾ വിരിയുന്ന അതെ പാൽപ്പല്ലുകൾ ഇവനും കിട്ടിയിട്ടുണ്ട്

” മ്മ് …. ചിരിച്ചു സോപ്പിടൊന്നും വേണ്ടാ ….. അധികം വൈകാതെ ഞാൻ രണ്ടിനേം പറഞ്ഞു വിടും കേട്ടോ ….. ”

അവന്റെ മൂക്കില് മൂക്കുരസി കൊഞ്ചിച്ചു കൊണ്ട് കളിയോടെ പറഞ്ഞു ……

അവനെ കളിപ്പിക്കുകയും ഉച്ചക്ക് ഭക്ഷണം കൊടുക്കുകയും ഒക്കെ ചെയ്തു ….. ഉച്ച ഭക്ഷണം കഴിഞ്ഞ് അവനൊന്ന്ഉറങ്ങി ….. കൂടെ ഞാനും …..

അവന്റെത് പൂച്ചയുറക്കം ആയതിനാൽ എനിക്കും വേഗം എനീക്കെണ്ടി വന്നു ….. കഷ്ടിച്ച് ഒരു മണിക്കൂർ ഉറങ്ങിക്കാണും …..

വൈകുന്നേരമായതും ഏട്ടത്തി വന്നു …… വന്ന ഉടനെ വേഗം ഫ്രഷ് ആയി എനിക്ക് വേണ്ടി ചയ ഉണ്ടാകിി ….. കടയിൽ നിന്ന് എന്തൊക്കെയോ വാങിക്കൊണ്ട് വന്നിട്ടുണ്ടയിരുന്നു ….. ഒരു ഉളുപ്പും ഇല്ലാതെ ഞാൻ അതും കഴിച്ചു ……

പിന്നെ കോട്ടക്കണക്കിന് ഉപദേശങ്ങളും …… വൈകുന്നേരം വന്നിട്ട് ഉപദേശിച്ചോളാൻ പറഞ്ഞ നിമിഷത്തെ ഞാൻ സ്വയം ശപിച്ചു……

ഓരോരോ അവസ്ഥകളെ …….

ഡ്യൂട്ടി ടൈമിന് മുക്കാൽ മണിക്കൂർ മുന്നേ എന്നെ വഴക്ക് പറഞ്ഞ് പോകാൻ റെഡിയാക്കിച്ചു …… അപ്പോഴും വാ പൂട്ടാതെ ഓരോന്നൊക്കെ പറയുന്നു ….

അഭീ അങ്ങനെ ചെയ്യണം …..

അഭി …. ഇങ്ങനെ ചെയ്യണം ….

അഭീ ….. അത് ചെയ്യരുത് ….

അഭീ …. ഇത് ചെയ്യരുത് …..

ബ്ലാഹ് …. ബ്ലാഹ് ….. ബ്ലാഹ് ……. അവസാനം ഓടി രക്ഷപ്പെടേണ്ട അവസ്ഥയായി …..

എന്തായാലും ഇറങ്ങാന് നേരം എന്റെ കണ്ണൊന്ന് നിറഞ്ഞു ….. അമ്മയെ മിസ് ചെയ്തു വല്ലാതെ ……

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.