?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

തിരുത്താൻ പറ്റുന്ന തെറ്റുകളൊക്കെയും തിരുത്തണം …… അപ്പോഴും തിരുത്താൻ കഴിയാത്ത തെറ്റുകൾ വേറെയുംഉണ്ട്‌ ….. അവയ്ക്കൊക്കെ തുല്യമായ പ്രായശ്ചിത്തം ചെയ്യണം …… ഭൂമിയിലെ പാപങ്ങൾ ഭൂമിയിൽ വച്ച് തന്നെതുടച്ചു നീക്കണം …… ആത്മാവ് ദേഹം വിടുമ്പോൾ ശരീരത്തോടെ മനസ്സും ശുദ്ധമാവണം …… മാലിന്യങ്ങൾഒക്കെയും വൃത്തിയാക്കിയിക്കണം …….

അൽപ്പനേരം കണ്ണുകളടച്ച് എന്തൊക്കെയോ പ്രാർത്ഥിച്ചു …..

അമ്മയുടെ മുഖം മനസ്സിലേക്ക് വന്നു …… കണ്ണ് നിറയാൻ തുടങ്ങി ….. വെദനിക്കുന്നുണ്ടാവില്ലെ …. ഉള്ള് നീറിഎത്ര രാവും പകലും കരഞ്ഞു തീർത്തിരിക്കും …..?

അമ്മു വന്നു മനസ്സിലേക്ക് ….. പിരിഞ്ഞിരുന്ന നാളത്രയും ഏറ്റവും കൂടുതൽ കാണാൻ കൊതിച്ചത്അവളെയായായിരുന്നു …….

എല്ലാറ്റിനും പരിഹാരം കാണണം …. എത്രയും പെട്ടെന്ന് ……

ഇനിയും ആരോടും അടുക്കാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല ….. വീണ്ടും വേർപിരിയേണ്ടതാണ് എന്ന്ആരോ ഉള്ളിൽ നിന്നും ഓരോ നിമിഷവും മന്ത്രിക്കുന്നത് പോലേ …… അങ്ങനെ ഒരിക്കൽ കൂടി വേര്പിരിഞ്ഞാൽ തിരികെ വരില്ലെന്നൊരു തോന്നൽ…. അങ്ങനെ സംഭവിച്ചാൽ വീണ്ടും വേദനിക്കില്ലെ എല്ലാവരും …. ? ഇതുവരെ അനുഭവിച്ചതിനേക്കാൾ വലിയവേദനയാവും അന്ന് ……

എല്ലാം മനസ്സിൽ നിന്നും മായിചു കളയാൻ തലയൊന്ന് കുടഞ്ഞു ….. എങ്ങനെയും എട്ടത്തിയെ ഏട്ടനുമായിഒരുമിപ്പിക്കണം …..

ഒരു നിമിഷം അത് മാത്രം ഉള്ളിൽ നിറഞ്ഞു …… ഈ ഉദ്യമത്തിൽ കട്ടയ്ക്ക് കൂടെയുണ്ടാവണേ ദൈവമേ എന്ന്ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചു …….

ഈ അടിയന്റെ അന്ത്യാഭിലാഷം ആണെന്ന് കൂട്ടിക്കോളൂ …… ഒരു ചെറു പുഞ്ചിരിയോടെ കൺകോണിലുള്ള ചെറിയ നനവിന്റെ അകമ്പടിയോടെ തമാശ രൂപേണ ഞാൻ മനസ്സിൽ പറഞ്ഞു………

പ്രാർത്ഥനാ കഴിഞ് ഇറങ്ങുമ്പോൾ കുഞ്ഞിനെ ഞാൻ തിരിച്ചു വാങ്ങി ….. അവനെയും കളിപ്പിച്ചു കൊണ്ട്എട്ടത്തിയുടെ പിറകെ മെല്ലെ നടന്നു ……

അതിനിടയിൽ ഏട്ടത്തി എങ്ങോട്ടോ നോക്കി നിൽക്കുന്നത് കണ്ടാണ് ആ ഭാഗത്തേക്ക് നോട്ടം ചെന്നത് …… ഒരു നിമിഷം മനസ്സൊന്ന് സ്റ്റക്ക് ആയി

“ആര്യ …..!!!”

എന്റെ ചുണ്ടുകൾ ചെറുതായി മന്ത്രിച്ചു……ഒരു നിമിഷം പ്രതീക്ഷിക്കാതെ കണ്ടതിൽ ഞാൻ ഒന്ന് ഞെട്ടി …… അത് പുറത്തു കാണാതെ ഞാൻ മറച്ചു പിടിച്ചു

എന്നെ കണ്ടതും ആ കണ്ണുകൾ വിടരുന്നത്‌ കണ്ടു …..

ഏട്ടത്തി എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് ഇവളെ കാണിക്കാനാണോ എന്ന് ഒരു നിമിഷം സംശയിച്ചു ……

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.