?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1526

 

എന്തായാലും നൈറ്റ് ഷിഫ്റ്റ് ആയതുകൊണ്ട് കുഞ്ഞിനെ കുറിച്ചുള്ള പേടിയും ഏടത്തിയെ കുറിച്ചുള്ള പേടിയും ഒന്നും വേണ്ട……….അവനോട് നന്നി ഒക്കെ പറഞ്ഞു,,,,, അവിടുന്നൊരു ചായയും കുടിച്ചു അവരോടൊപ്പം തന്നെ നവനീതിനെയും ദിവ്യയെയും ഒരു വീഡിയോ കോളും ചെയ്തു ഞാൻ ഇറങ്ങി……..

 

അല്ലേലും ഈ പടച്ച തമ്പുരാൻ ഇങ്ങനെയാ ഒരു സങ്കടം തന്നാൽ വീണ്ടും ഒരു സന്തോഷം തരും…….ആ സങ്കടത്തെ മറക്കാൻ ശ്രമിച്ചുകൊണ്ട് കൊണ്ട് ഞാൻ സന്തോഷത്തിൽ ശ്രദ്ധയൂന്നിയതോടെ എന്നിലെ സങ്കടം പാതി കെട്ടടങ്ങിയിരുന്നു……..

തിരിച്ചു ഞാൻ വീട്ടിലെത്തിയപ്പോയേക്കും സന്ധ്യ സമയം ആയിരുന്നു…….ഉമ്മറത്തിരുന്നു ആർക്കോ ഫോൺ ചെയ്യുകയായിരുന്ന ഏട്ടത്തി എന്നെ കണ്ടപ്പോൾ പെട്ടെന്ന് കാൾ കട്ട് ചെയ്തു ഒന്ന് പരുങ്ങി……….

 

അല്ലെങ്കിലും പലപ്പോഴും ഉള്ളതാണ് ഈ കളി…….ഏട്ടത്തി ഞാൻ ഇല്ലാത്തപ്പോ ഫോൺ ചെയ്യുന്നത്……….പക്ഷെ അത് ആര്യയുമായിട്ടുള്ള ഡിസ്കഷൻ ആണെന്ന് എനിക്ക് മനസിലാവുന്നുണ്ടെങ്കിലും ഏട്ടത്തി യുടെ മുന്നിൽ ഞാൻ അത് അറിഞ്ഞതായി ഭാവിച്ചില്ല………….

 

“നീ ഇതെവിടായിരുന്നു………..”

 

“ഞാൻ……ഞാൻ ആദിയുടെ വീട്ടിൽ ആയിരുന്നു………..”

 

“മ്മ്………..വാ വല്ലതും കഴിക്കാം” എന്നും പറഞ്ഞു ഏട്ടത്തി ഹാളിലൂടെ കിച്ചണിലേക്ക് നടക്കാൻ തുടങ്ങിയതും ഞാൻ പുറകീന്ന് വിളിച്ചു…

“ഞാൻ കഴിച്ചു……….ആധിയുടെ വീട്ടീന്ന്………..”ഒന്നും കഴിച്ചില്ലായിരുന്നെങ്കിലും അങ്ങനെ പറയാനാണെനിക്ക് തോന്നിയത്……….എന്തോ ഇന്ന് വൈകുന്നേരം മുതൽ വയറു നിറഞ്ഞില്ലെങ്കിലും സന്തോഷവും സങ്കടവും കൊണ്ട് മനസ്സ് നിറഞ്ഞിരുന്നു………

 

“കഴിച്ചോ………..നിനക്കെന്തിന്റെ സൂക്കേടാ അഭീ……….നീ എന്തിനാ വല്ലവരുടെയും വീട്ടീന്ന് കഴിക്കുന്നേ………ഇവിടെ ഉണ്ടാക്കുന്നതൊക്കെ പിന്നെ ആരാ കഴിക്കുക…………

നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല” ചൂടാകുമ്പോൾ പുറത്താവുന്ന വശ്യസൗന്ദര്യത്തോടെ എനിക്ക് നേരെ ഒന്ന് ചാടിക്കൊണ്ട് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വീണ്ടും തിരിഞ്ഞു നടന്നു………സ്നേഹം കൊണ്ടാണ്

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.