?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

മൂന്നുമണി ആയപ്പോൾ ഞാൻ എഴുനേറ്റു കുഞ്ഞിനേയും എടുത്തു ഫ്രഷ് ആയി ടൗണിലേക്ക് പോവാൻ റെഡി ആയി……………3.30 നു ഞങ്ങൾ വീടും പൂട്ടി 3.40 ന്റെ കാവേരി ക്ക് ടൗണിലേക്ക് വിട്ടു……..ബ്ലോക്കും ട്രാഫിക്കും ഒന്നും ഇല്ലാത്ത കാരണം 4.10 ആവുംബോയേക്ക് തന്നെ ഞാൻ സ്പോട്ടിൽ എത്തി……..

 

ഇരുപത് മിനുട്ടുകൂടി കഴിയണം ഏട്ടത്തി എത്തണമെങ്കിൽ…. കൃത്യനിഷ്ഠതയുടെ മറ്റൊരു വാക്കാണ് സൂര്യ ശിവകുമാർ………… അതുകൊണ്ട് തന്നെ നേരത്തെ എന്നും പറഞ്ഞോ അല്ലെങ്കിൽ വൈകി എന്നും പറഞ്ഞോ വിളിച്ചാൽ പിന്നെ ഒന്നും പറയണ്ട…….

 

പക്ഷെ ഞാൻ അവിടെ എത്തി അഞ്ചു മിനുട്ട് തികയുന്നതിനു മുൻപേ മറ്റൊരു കൂട്ടുകാരിയുടെ കൂടെയാണെന്ന് തോന്നുന്നു ഒരു വെള്ള ചുരിദാറിൽ ആര്യയും ഒരു സ്കൂട്ടിയിൽ അവിടെ വന്നിറങ്ങി…………

ഈശ്വരാ…….ഞാൻ ചെറുതായിട്ടൊന്നു ഞെട്ടി…………

 

പിന്നെ ഓർത്തപ്പോൾ അതിന്റെ ആവശ്യം ഇല്ലെന്നെനിക് തോന്നി…………. മാസങ്ങൾക്കുള്ളിൽ മറ്റാരുടെയോ ഭാര്യ ആവാൻ പോവുന്ന പെണ്ണല്ലേ……. അതിലുപരി പലരുടെയും സ്നേഹം എനിക്ക് മുന്നിൽ തുറന്നു കിട്ടാൻ കാരണക്കാരിയായവളല്ലേ,,, അപ്പൊ പിന്നെ ഇവളെ എന്തിനാണ് ഞാൻ ഭയക്കുന്നത്………..

 

പാടില്ല…………ഭയക്കാൻ മാത്രമല്ല അവളോട് പിണങ്ങിയിരിക്കേണ്ട ആവശ്യവും ഇല്ല………… ചേട്ടത്തി വിളിച്ചിട്ട് വന്നതായിരിക്കണം………. ഏട്ടത്തി ഒരുപാട് ശ്രമിക്കുന്നുണ്ട് എന്നെയും അവളെയും കൂട്ടിമുട്ടിക്കാൻ……

ഏട്ടത്തിക്കറിയില്ലല്ലോ ഞങ്ങൾ തമ്മിലുള്ള ദൂരം ഇപ്പൊ ഒരുപാട് വലുതാണെന്നും…… അടുക്കുന്തോറും അകലം കൂടിക്കൊണ്ടിരിക്കുകയാണെന്നും.

 

അവളെ അവിടെ ഇറക്കിയ കൂട്ടുകാരിയോട് തന്നെ സംസാരി ചു നിൽക്കെ ഒരു മൂലയ്ക്ക് മാറി നിൽക്കുന്ന എന്നെ അവൾ കണ്ടു…….

എന്നെ കണ്ടതും അവളുടെ മുഖം വിടർന്നു……….പക്ഷെ അടുത്ത നിമിഷം തന്നെ അത് മങ്ങി എന്തോ ഒരു സങ്കടം ആ മുഖത്തു വന്നു നിറഞ്ഞു……..

കണ്ണുകൾ തമ്മിൽ കണ്ടുമുട്ടിയതോടെ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചോണ്ടു നിന്നു…………

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.