?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

എങ്കിലും അവർ ചികിത്സ നേടുന്ന ഹോസ്പിറ്റൽ നമ്മുടെ ബോസ്സിന്റെ ആണെന്നറിഞ്ഞതോടെ പതിയെ ഞാൻ പല ദിവസങ്ങളിലും അവിടെ പോവാൻ തുടങ്ങി………മുതലാളിയുടെ സഹായത്തോടെ മാസത്തിൽ അവർ ചെക്കപ്പിന് വരുന്നതിന് അടുപ്പിച്ചു രണ്ടു മൂന്നു ദിവസം ഞാൻ ലീവ് എടുക്കാൻ സമ്മതം വാങ്ങി………പക്ഷെ ലീവ് വേണമെന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ എന്തിനാണെന്നോ എവിടേക്കാണെന്നോ എന്നൊന്നും ഞാൻ തുറന്നു പറഞ്ഞിരുന്നില്ല………..

 

അയാളൊരു പക്കാ പ്രൊഫഷണൽ ആയതുകൊണ്ട് തന്നെ എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടാൻ തലപര്യപ്പെട്ടില്ല………കോറോണയുടെ ആശിർവാദം മൂലം മാസ്കും ഗ്ലാവ്സും ഒക്കെ ഇടുന്നത്കൊണ്ട് ആർക്കും പെട്ടെന്നെന്നെ മനസിലാക്കാനും പറ്റുമായിരുന്നില്ല………..

 

അങ്ങനെയിരിക്കെയാണ് ഏടത്തിയുടെ ഡെലിവറി സമയം അടുക്കുന്നത്………..അതിനു മുന്നോടിയായി തന്നെ ഞാൻ ലീവ് ഒക്കെ എടുത്തിരുന്നു……..

പക്ഷെ വിചാരിച്ചതിനു വിപരീതമായി ഏടത്തിയുടെ സിറ്റുവേഷൻ അല്പം മോശമാണെന്ന് മാത്രം എനിക്കവിടെ നിന്നും മനസിലാക്കാൻ പറ്റി………

 

ഒളിഞ്ഞും പാത്തും കേട്ടതിനും അറിഞ്ഞതിനും ലിമിറ്റ് ഉണ്ടായിരുന്നു……….. പക്ഷെ ദൈവം കനിഞ്ഞെന്നപോലെ നമ്മുടെ എംഡി അന്ന് അവിടെ ഉണ്ടായിരുന്നു……..

ഈ നിമിഷം തനിക്കയാൾക്കുമുന്പിൽ എല്ലാം തുറന്നുപറയേണ്ടി വരും എന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് ആരുടേയും ശ്രദ്ധ ഏൽക്കാതെ ഞാൻ മാനേജിങ് ഡയറക്ടർ എന്ന ബോർഡ് വെച്ച റൂമിലേക്ക് കയറി………..

 

അതിനുള്ളിൽ കയറിയതും ഏതോ ഫോണിൽ പൊട്ടിത്തെറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അയാൾ എന്നെ കണ്ടതും എനിക്ക് നേരെയും അലറി……പക്ഷെ മുഖത്തെ മാസ്ക് ഊരിയതും അയാൾ കയ്യിലുള്ള ഫോൺ കട്ട് ചെയ്തുകൊണ്ട് എന്റെ നേർക്ക് വന്നു……….

 

“നീയെന്താ അഭീ ഇവിടെ……………” പുരികം ചുളിച്ചു സംശയ ഭാവത്തിൽ എന്നോട് ചോദിച്ചതും

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.