പക്ഷെ ചിന്തകളെ തകിടം മറിച്ചുകൊണ്ട് ഏകദേശം അര മണിക്കൂറിനുള്ളിൽ തന്നെ അയാൾ മടങ്ങി വന്നു…… പതിയെ അവിടെ തന്നെ വണ്ടി സൈഡ് ആക്കിയ അയാൾ വണ്ടിയിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് വന്നു……….അപ്പോഴും ലാൻഡ്മാർക് കല്ലിൽ ഇരിക്കുകയായിരുന്ന ഞാൻ പതിയെ ഒന്ന് തലയുയർത്തി അയാളെ നോക്കി…..
ചെറിയൊരു പുഞ്ചിരിയുടെ അകമ്പടിയോടെ അയാളൊരു സിഗരറ്റ് എടുത്തു പുകച്ചു……സിഗരറ്റ് കത്തി തീരുന്നിടം വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല…………. അവസാനം കത്തിതീരാറായ സിഗരറ്റ് കാൽചുവട്ടിലിട്ടു ചവിട്ടി അരച്ച ശേഷം ഒന്നുകൂടി എന്റെ അടുത്തേക്ക് നീങ്ങി നിന്നു……….
“പ്രതിസന്ധികളെ നേരിടണമെന്ന് നിന്നോട് പറഞ്ഞ ആ ഞാൻ തന്നെ ഇപ്പൊ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടുന്നു ല്ലേ……………”എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടായാൾ സംസാരിച്ചു തുടങ്ങി
“നിന്റെ ഏട്ടത്തി പ്രസവിച്ചു………ആൺകുട്ടി ആണ്…………ഇപ്പൊ കോംപ്ലിക്കേഷൻസ് ഒന്നും ഇല്ല വൈകാതെ റൂമിലേക്ക് മാറ്റും………..” അയാളത് പറഞ്ഞതും അത്രയും നേരം അയാളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു ഇരിക്കുകയായിരുന്ന എന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ തായ്ക്കോട്ടൊഴുകി…….അത് പക്ഷെ ആനന്ദ കണ്ണീർ ആയിരുന്നെന്ന് മാത്രം……
അയാൾ പതിയെ എന്റെ അടുത്തേക്ക് വന്നുകൊണ്ട് അടുത്തുള്ള ചെറിയൊരു മരത്തടിയിൽ ഇരുന്നു………
“കേട്ടപ്പോ എനിക്ക് സഹിച്ചില്ലെടാ………..അതും…………. ഏട്ടത്തി………. ഹ്മ്……ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല……..
ചെയ്ത തെറ്റിന് നിന്നെ ശിക്ഷിക്കാനുള്ള അർഹത എനിക്കില്ല,,,,,, എനിക്കെന്നല്ല ഇപ്പൊ അത് ചെയ്തവർക്കും ഇല്ല എന്നാണ് എന്റെ അനുമാനം…….നിന്നെ ശിക്ഷിക്കാൻ അർഹത ഉള്ള ഒരാൾ അവിടെ ഉണ്ട്………….അവരുടെ കയ്യിൽ നിന്ന് വേണം നീ അത് സ്വീകരിക്കാൻ……. സ്വീകരിക്കണം സ്വീകരിച്ചേ പറ്റൂ………..” ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു നിർത്തി
“ഇത്രയും കാലം ഞാൻ ചെയ്തുതന്നതിന്റെ നന്ദി ആയിട്ട് ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ”ചോദ്യഭാവത്തിൽ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതും……….ഞാൻ അനുസരിക്കും എന്ന മട്ടിൽ തലയാട്ടി
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu