? ദിയ – 1 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 720

 

 

അത് പറഞ്ഞപ്പോഴത്തേയ്ക്കും അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങി … ഒന്നാശ്വസിപ്പിക്കാൻ പോലും എനിക്ക് വാക്കുകൾ കിട്ടിയില്ല … അവൾ നേരിടുന്നത് ഗുരുതരമായ പ്രശ്നം തന്നെയാണെന്ന് എനിക്ക് മനസ്സിലായി … ഒപ്പം ഇനി ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും ഇവളുടെ ജീവന് ആപത്താണെന്നും . ഞാൻ കാറ് മുന്നോട്ട് ഓടിച്ചു , അതും അത്യാവശ്യം നല്ല സ്പീഡിൽ …

 

” തന്റെ പേര് എന്താ ….. ? ”

 

കുറച്ചു ദൂരം പിന്നിട്ടതും ഞാൻ അവളോട് ചോദിച്ചു …

 

 

” ദിയ … ”

 

അവൾ മെല്ലെ ഉത്തരം പറഞ്ഞു ….

 

” എന്നെ ഏതെങ്കിലും ബസ് സ്റ്റാന്റിൽ വിട്ടാൽ മതി ചേട്ടാ ….. ഞാൻ പൊയ്ക്കോളാം .. ”

 

അൽപം കഴിഞ്ഞതും അവൾ പതിയെ പറഞ്ഞു .

 

 

” എങ്ങോട്ടാ പോകുന്നേ ….. ”

 

അവളുടെ ആ വാക്കുകൾ കേട്ടതും ഞാൻ ചോദിച്ചു …

 

 

” അറിയില്ല ….. അവരുടെ കണ്ണെത്താത്ത എങ്ങോട്ടെങ്കിലും … പക്ഷെ എനിക്ക് മരണമാണ് വിധിച്ചിരിക്കുന്നതെങ്കിൽ ഞാൻ എവിടെ പോയാലും അവർ എന്നെ കണ്ട് പിടിക്കും ….. മരിക്കാൻ ഭയമായത് കൊണ്ടാ ഞാനിങ്ങനെ ഒളിച്ചോടുന്നത് , ഇല്ലെങ്കിൽ ഇതിന് മുന്നേ ഞാൻ സ്വയം ജീവനൊടുക്കിയേനെ … ”

 

അവൾ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു .

 

സത്യം പറഞ്ഞാൽ അവളുടെ ആ വാക്കുകൾ കേട്ട് എന്റെ കണ്ണും നിറഞ്ഞു … പക്ഷെ കണ്ണിൽ നിറഞ്ഞ കണ്ണുനീര് അവൾ കാണാതെ ഞാൻ തുടയ്ച്ച് മാറ്റി ….

 

 

83 Comments

  1. ❤️❤️❤️❤️❤️

  2. കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു

  3. Nice❤❤

  4. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് അവൾ ശെരിക്കും ആരാണ് അവളുടെ past അറിയാൻ കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം സഹോ …??
      സ്നേഹത്തോടെ …..

  5. അടിപൊളി
    എന്നാ ഇനി next part
    ?❤?

  6. തുടക്കം ഗംഭീരമായി
    ഇളയ ദളപതി പറയുന്ന പോലെ “I am waiting” for remaining.. അതേ പറയാനുള്ളൂ ????

  7. Nice start❤️

  8. ❤️❤️❤️❤️❤️❤️

    1. Pwoli thudakkam??????❤️❤️

  9. Super ?????… waiting for next part

    1. ഒത്തിരി നന്ദി സഹോ ….❤️❤️❤️
      സ്നേഹത്തോടെ

  10. അടിപൊളിയായി

  11. Nice?

Comments are closed.